Get Updates
Get notified of breaking news, exclusive insights, and must-see stories!

ശൈശവ വിവാഹം: മയ്യിലില്‍ മാതാപിതാക്കള്‍ക്കെതിരെ പൊലിസ് കേസെടുത്തു

മയ്യില്‍ : കോടതി വിധി ലംഘിച്ചു കൊണ്ടു പ്രായപൂര്‍ത്തിയാകാത്ത സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയുടെ വിവാഹ നിശ്ചയം നടത്തിയ രക്ഷിതാക്കള്‍ക്കെതിരെയുള്ള പരാതിയില്‍ പോലീസ് കേസെടുത്തു. മയ്യില്‍ പൊലിസ് സ്‌റ്റേഷന്‍ പരിധിയിലെ മലപ്പട്ടം അടൂരിലെ ശിഹാബ്, ഭാര്യ നദീറ എന്നിവര്‍ക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ പരാതിയില്‍ മയ്യില്‍ പോലിസ് കേസെടുത്തത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹ നിശ്ചയം നടത്തിയ മാതാപിതാക്കള്‍ക്കെതിരേയുള്ള പരാതിയില്‍ പോലീസ് കേസെടുത്തു. മലപ്പട്ടം അടൂരിലെ ശിഹാബ്, ഭാര്യ നദീറ എന്നിവര്‍ക്കെതിരെയാണ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസറുടെ പരാതിയില്‍ മയ്യില്‍ പോലിസ് കേസെടുത്തത്.

kannur


ഈക്കഴിഞ്ഞ 11ന് വെള്ളിയാഴ്ച പകല്‍ മലപ്പട്ടം അടൂരിലാണു സംഭവം. പ്രായപൂര്‍ത്തിയാകാത്ത മകളെ വിവാഹം കഴിച്ച് അയക്കാന്‍ നീക്കം നടക്കുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫിസര്‍ കോടതിയെ സമീപിച്ചിരുന്നു.

തുടര്‍ന്ന് കോടതി ഉത്തരവ് രക്ഷിതാക്കള്‍ക്ക് കൈമാറുകയും ചെയ്തിരുന്നു. വിവരമറിഞ്ഞ പോലീസ് വീട്ടുകാര്‍ക്ക് നോട്ടീസും കൈമാറിയിരുന്നു. എന്നാല്‍ ഉത്തരവുകള്‍ എല്ലാം ലംഘിച്ച് പ്രായപൂര്‍ത്തിയാകാത്ത മകളുടെ വിവാഹ നിശ്ചയം നടത്തുകയായിരുന്നു. തുടര്‍ന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറുടെ പരാതിയിലാണ് മയ്യില്‍ പോലീസ് കേസെടുത്തത്.കണ്ണൂര്‍ ജില്ലയില്‍ ശൈശവ വിവാഹം വര്‍ധിക്കുന്നുവെന്ന പരാതിയെ തുടര്‍ന്ന് പൊലിസും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ സെല്ലും ബാലാവകാശ കമ്മിഷനും നിയമനടപടികള്‍ കര്‍ശനമാക്കിയിരിക്കുകയാണ്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+