Get Updates
Get notified of breaking news, exclusive insights, and must-see stories!

തലശേരിയിൽ 15 വയസുകാരിയെ പീഡിപ്പിച്ച കേസിൽ ബാലാവകാശ കമ്മിഷൻ തെളിവെടുത്തു

തലശേരി: പതി​ന​ഞ്ചു​കാ​രി​യെ ബന്ധുക്കളുടെ ഒത്താശയോടെപീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച കേ​സി​ൽ സംസ്ഥാന ബാലാവകാശ കമ്മിഷൻ തെളിവെടുത്തു. പീഡനശ്രമത്തിന് ഇരയായ പെൺകുട്ടിയിൽ നിന്നും കുടുംബത്തിൽ നിന്നും മൊഴിയെടുത്ത സംസ്ഥാന ബാലവകാശ കമ്മീഷൻ ചെയർമാൻ പോലീസിനോടും റിപ്പോർട്ട് തേടിയിട്ടുണ്ട്.

ഇതിനിടെ അ​റ​സ്റ്റി​ലാ​യ പ്രവാസി വ്യവസായിയും ഷ​റാ​റ ഗ്രൂ​പ്പ് ഉ​ട​മ ത​ല​ശേ​രി ഗു​ഡ് ഷെ​ഡ് റോ​ഡി​ലെ ഷ​റാ​റ ബം​ഗ്ലാ​വി​ൽ ഉ​ച്ചു​മ്മ​ൽ കു​റു​വാ​ൻ​ക​ണ്ടി ഷ​റ​ഫു​ദ്ദീ​നെ (68) ആ​ശു​പ​ത്രി​യി​ൽ നി​ന്നും ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റിയിട്ടുണ്ട്. പ്രതിക്ക് പരിയാരത്തെ കണ്ണുർ ഗവ: മെഡിക്കൽ കോളേജിൽ വിഐപി റൂമിൽ വ്യാജ രോഗത്തിൻ്റെ പേരിൽ ചികിത്സ നടത്തുന്നുവെന്ന ആരോപണമുയർന്നതോടെയാണ് പോലീസ് ജയിലിലേക്ക് മാറ്റിയത്. പ​രി​യാ​രം മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഷ​റ​ഫു​ദ്ദീ​നെ വ്യാഴാഴ്ച്ച സന്ധ്യയോടെയാണ് ക​ണ്ണൂ​ർ സ​ബ് ജ​യി​ലി​ൽ അടച്ചത്.

3-rape-lates

ഇ​വി​ടെ ഏ​ഴ് ദി​വ​സ​ത്തെ ക്വാ​റ​ന്‍റൈ​നു ശേ​ഷം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​നോ​ട് ചേ​ർ​ന്നു​ള്ള ക​ണ്ണൂ​ർ സ്പെ​ഷ്യ​ൽ സ​ബ് ജ​യി​ലി​ലേ​ക്ക് മാ​റ്റുമെന്ന് പോലീസ് അറിയിച്ചു.
കോ​ട​തി​യു​ടെ അ​നു​മ​തി​യോ​ടെ പ്ര​തി​യെ മെ​ഡി​ക്ക​ൽ ബോ​ർ​ഡി​നു മു​മ്പാ​കെ ഹാ​ജ​രാ​ക്കിയാണ് പോ​ലീ​സ് ഒ​ടു​വി​ൽ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജ് ചെ​യ്തു ജ​യി​ലി​ലേ​ക്ക് കൊണ്ടുപോയത്.


ബു​ധ​നാ​ഴ്ച രാ​ത്രി പ്ര​തി​യെ ആ​ൻ​ജി​യോ ഗ്രാ​മി​ന് വി​ധേ​യ​മാ​ക്കി​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ ത​ക​രാ​റു​ക​ൾ ഒ​ന്നും ക​ണ്ടെ​ത്താ​ൻ ക​ഴി​ഞ്ഞി​രു​ന്നി​ല്ല. എ​ന്നി​ട്ടും പ്ര​തി​യെ ഡി​സ്ചാ​ർ​ജ് ചെ​യ്തു ജ​യി​ലി​ലേ​ക്ക​യ​ക്കാ​ൻ ബ​ന്ധ​പ്പെ​ട്ട​വ​ർ ത​യ്യാ​റാ​യി​ല്ലെ​ന്ന് ബിജെപി ആരോപണമുന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് ത​ല​ശേ​രി പോ​ലീ​സ് അ​സി.​ക​മ്മീ​ഷ​ണ​ർ വി ​സു​രേ​ഷ് മെ​ഡി​ക്ക​ൽ ബോ​ർ​ഡി​ന് മു​മ്പാ​കെ പ്ര​തി​യെ ഹാ​ജ​രാ​ക്കാ​ൻ തീരുമാനിക്കുകയായിരു

ന്നു.കഴിഞ്ഞ മാർച്ച് 25നാണ് ഇളയച്ഛനും ഇളയമ്മയും പ്രലോഭിപ്പിച്ച് 15 വയസുകാരിയെ ഓട്ടോയിൽ കൂട്ടികൊണ്ടു വന്ന് ഷറാറ ഷറഫുദ്ദീൻ്റെ തലശേരി കുയ്യാലിയിലുള്ള ബംഗ്ളാവിലെത്തിച്ചത്.ഇവർക്ക് വീടെടുക്കുന്നതിന് ഷറഫുദ്ദീൻ' പണം വാഗ്ദ്ധാനം ചെയ്തിരുന്നു. തുടർന്ന് പെൺകുട്ടിയെ ആൾ പാർപ്പില്ലാത്ത മറ്റൊരു സ്ഥലത്തേക്ക് മാറ്റി ഷറഫുദ്ദീൻ ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.തുടർന്ന് അവിടെ നിന്നും ഓടി രക്ഷപ്പെട്ട പെൺകുട്ടി വിട്ടിലെത്തുകയും പിന്നീട് ദിവസങ്ങൾ കഴിഞ്ഞപ്പോൾ ബന്ധുവിനോട് പരാതി പറയുകയുമായിരുന്നു.ബന്ധുവാണ് ചൈൽഡ് ലൈൻ പ്രവർത്തകരുടെ സഹായത്തോടെ ചൈൽഡ് ലൈനിന് പരാതി നൽകുന്നത്.

ധർമ്മടം പോലീസാണ് ഷറഫുദ്ദീനെ തലശേരി കുയ്യാലിയിലെ വീട്ടിൽ നിന്നും അറസ്റ്റു ചെയ്തത് ഇതിനിടെ നെഞ്ചുവേദനയനുഭവപ്പെട്ടതിനാണ് ഷറഫുദ്ദീനെ പരിയാരത്തെ കണ്ണുർ മെഡിക്കൽ പ്രവേശിപ്പിക്കുന്നത്. ഇതു വിവാദമായതോടെയാണ് ജയിലിൽ അടച്ചത്. കേസിൽ ധർമ്മടം പോലീസ് പെൺകുട്ടിയെ വ്യവസായിക്ക് കാഴ്ച്ചവയ്ക്കാൻ കൂട്ടുനിന്ന പെൺകുട്ടിയുടെ ഇളയച്ഛനെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. പെൺകുട്ടിയുടെ മാതൃസഹോദരി ഇപ്പോഴും ഒളിവിലാണ്. പല്ലുവേദനയ്ക്ക് ഡോക്ടറെ കാണിക്കണമെന്നാവശ്യപ്പെട്ടാണ് ഇവർ സഹോദരി പുത്രിയായ പെൺകുട്ടിയെ ഓട്ടോറിക്ഷയിൽ കയറ്റി തലശേരിയിലെത്തിച്ചത്. ഇവിടെ നിന്നും കുയ്യാലിയിലെ പ്രവാസി വ്യവസായിയുടെ വീട്ടിലെത്തിക്കുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+