കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

വാളയാർ കേസ്: പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ബാലാവകാശ കമ്മിഷൻ

വാളയാർ കേസ്: പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ബാലാവകാശ കമ്മിഷൻ

  • By Desk
Google Oneindia Malayalam News

കണ്ണൂർ: വാളയാറിൽ രണ്ടു പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട കേസിൽ പൊലീസിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചതായി ബലാവകാശം കമ്മിഷൻ ചെയർമാൻ പി സുരേഷ് കണ്ണൂരിൽ പറഞ്ഞു. വാളയാർ കേസിൽ തുടർ അന്വേഷണവും പുനർവിചാരണയും വേണമെന്ന് കമ്മിഷൻ ആവശ്യപ്പെട്ടു. കണ്ണൂരിൽ വിളിച്ചു ചേർത്ത വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സുരേഷ്. വാളയാർ കേസിൽ പോലീസിനും പ്രോസിക്യൂഷനും സംഭവിച്ച വീഴ്ചകൾ മറച്ചു വെച്ചിട്ട് കാര്യമില്ല.

കണ്ണൂരിൽ രണ്ടിടങ്ങളിൽ അഞ്ജാത മൃതദേഹങ്ങൾ കണ്ടെത്തി: വനത്തിൽ കണ്ടെത്തിയത് സ്ത്രീ വേഷം ധരിച്ച നിലയിൽ!! കണ്ണൂരിൽ രണ്ടിടങ്ങളിൽ അഞ്ജാത മൃതദേഹങ്ങൾ കണ്ടെത്തി: വനത്തിൽ കണ്ടെത്തിയത് സ്ത്രീ വേഷം ധരിച്ച നിലയിൽ!!

കേസ് വാദിച്ച പബ്ലിക് പ്രൊസിക്യുട്ടർ സംഭവസ്ഥലം സന്ദർശിക്കുക കൂടി ചെയതില്ല പെൺകുട്ടികളുടെ നിരക്ഷരരായ മാതാപിതാക്കളുടെ മൊഴിയെടുക്കാൻ പോലും പ്രോസിക്യൂട്ടർ സഹായിച്ചില്ല. ഇതൊക്കെ കേസിൽ നീതി നിഷേധത്തിന് കാരണമായിട്ടുണ്ട്. സംസ്ഥാനത്ത് പോക്സോ കേസുകളിൽ തീർപ്പുണ്ടാകുന്നത് വൈകുന്നത് ഖേദകരമാണെന്നും ബാലാവകാശ കമ്മീഷൻ ചൂണ്ടിക്കാണിക്കുന്നത്.

walayar-157

മറ്റു സംസ്ഥാനക്കളെ അപേക്ഷിച്ച് കേരളത്തിൽ പോക്സോ കേസുകൾ കേരളത്തിൽ കുറവാണ്. കള്ള പരാതികൾ ധാരാളമെത്തുന്നുണ്ട്. ഇതു കേസുകളുടെ എണ്ണം വർധിക്കാൻ കാരണമാകുന്നുണ്ട്. കുട്ടികളുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾ നിറം പിടിച്ച കഥകൾ മെനയുന്നത് ശരിയല്ലെന്നും ഈ കാര്യത്തിൽ ജാഗ്രത പുലർത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

English summary
Child rights commission about Walayar case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X