കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പാലത്തായി പീഢനക്കേസ്: പോലീസിനെതിരെ വിമർശനവുമായി ബാലാവകാശ കമ്മിഷൻ

  • By Desk
Google Oneindia Malayalam News

തലശേരി: രാഷ്ട്രീയ വിവാദമായ പാല​ത്താ​യി പീ​ഡ​ന​ക്കേ​സി​ൽ വാദിഭാഗം ദുർബലമാക്കാൻ പോലീസ് ശ്രമിച്ചുവെന്ന വിമർശനവുമായി ബാലാവകാശ കമ്മീഷൻ.
ത​ല​ശേ​രി ജി​ല്ലാ കോ​ട​തി ഹാളിൽ ന​ട​ത്തി​യ സി​റ്റിം​ഗി​ലാണ് കമ്മിഷൻ പോലീസ് കേസ് അട്ടിമറിക്കാനുള്ള നീക്കം നടത്തിയതിൽ അതൃപ്തി പരസ്യമായി വ്യക്തമാക്കിയത്.

ക്ഷോഭിക്കുകയല്ല; കേരളത്തിന് മറുപടിയാണ് വേണ്ടത്; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തലക്ഷോഭിക്കുകയല്ല; കേരളത്തിന് മറുപടിയാണ് വേണ്ടത്; മുഖ്യമന്ത്രിക്ക് തുറന്ന കത്തുമായി രമേശ് ചെന്നിത്തല

കേ​സ് ആ​ദ്യം അ​ന്വേ​ഷി​ച്ച സി​ഐ ശ്രീ​ജി​ത്തി​ൽ നി​ന്നും ക​മ്മീ​ഷ​ൻ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി. പീ​ഡ​ന​ത്തി​നി​ര​യാ​യി​ട്ടു​ള്ള പെ​ൺ​കു​ട്ടി​യേ​യും മാതാവിനെയും സ​ന്ദ​ർ​ശി​ച്ച ശേ​ഷ​മാ​ണ് ക​മ്മീ​ഷ​ൻ സി​റ്റിം​ഗ് ന​ട​ത്തി​യ​ത്. ചൈ​ൽ​ഡ് ലൈ​നി​നും ആ​ദ്യം പോ​ലീ​സി​ന് ന​ൽ​കി​യ മൊ​ഴി​ക​ളി​ലു​മി​ല്ലാ​ത്ത തീ​യ​തി​ക​ൾ പി​ന്നീ​ട് എ​ങ്ങ​നെ ക​ട​ന്നു വ​ന്നു​വെ​ന്ന​ത് ദു​രൂ​ഹ​മാ​ണെ​ന്ന് ക​മ്മീ​ഷ​ൻ ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. സു​പ്രീം കോ​ട​തി ഉ​ത്ത​ര​വ് പ്ര​കാ​രം ഇ​ത്ത​രം കേ​സു​ക​ളി​ൽ തീ​യ​തി ഒ​രു പ്ര​ശ്ന​മ​ല്ലെ​ന്നി​രി​ക്കെ തീ​യ​തി​യു​ടെ പേ​രി​ൽ കേ​സ് ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ കെ വി മ​നോ​ജ് മാധ്യമ പ്രവർത്തകരോട് പ​റ​ഞ്ഞു.

 padmarajan123-

പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യ​താ​യി പ​റ​യു​ന്ന​തും കേ​സി​നെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​തു​മാ​യ പ​ല കാ​ര്യ​ങ്ങ​ളും വാസ്തവമല്ലെന്ന് പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ​ത്തി​ൽ ത​ന്നെ ക​മ്മീ​ഷ​ന് ബോ​ധ്യ​പ്പെ​ട്ട​താ​യി സൂചനയുണ്ട്. പീ​ഡ​ന​ത്തെ തു​ട​ർ​ന്നാ​ണ് പെ​ൺ​കു​ട്ടി​ക്ക് ര​ക്ത സ്രാ​വ​മു​ണ്ടാ​യ​ത്. എ​ന്നാ​ൽ മ​റി​ച്ചു​ള്ള റി​പ്പോ​ർ​ട്ടാ​ണ് പോ​ലീ​സ് ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ മാതാവ് ക​മ്മീ​ഷ​നി​ലെ വ​നി​താ അം​ഗ​ത്തോ​ട് പ​റ​ഞ്ഞു.

അ​ന്വേ​ഷ​ണ സം​ഘ​ങ്ങ​ൾ ഞ​ങ്ങ​ളെ വി​ശ്വാ​സ​ത്തി​ലെ​ടു​ക്കു​ന്നി​ല്ല. പപ്പൻമാ​ഷ് സ്ഥ​ല​ത്തി​ല്ലാ​ത്ത തീ​യ​തി​ക​ൾ മ​ന​പൂ​ർ​വം ക​ട​ന്നു വ​ന്നി​ട്ടു​ള്ള​താ​ണ്. കേ​സെ​ടു​ത്ത ശേ​ഷം പെ​ൺ​കു​ട്ടി പോ​ലീ​സി​നൊ​പ്പം ത​ന്നെ​യാ​ണു​ണ്ടാ​യി​രു​ന്ന​ത്. തീ​യ​തി​ക​ൾ വ​ന്ന​ത് അ​പ്പോ​ഴാ​ണ്. ന​ന്നാ​യി പ​ഠി​ക്കു​ന്ന കു​ട്ടി​യാ​ണ്. മൊ​ഴി​ക​ൾ മാ​റ്റി​പ്പ​റ​യു​ന്നു​വെ​ന്ന​തും പോ​ലീ​സ് സൃ​ഷ്ടി​യാ​ണെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ൾ ക​മ്മീ​ഷ​നോ​ട് പ​റ​ഞ്ഞു. പാ​ല​ത്താ​യി പീ​ഡ​ന​ക്കേ​സ് സം​ബ​ന്ധി​ച്ച് നേ​ര​ത്തെ ത​ന്നെ ക​മ്മീ​ഷ​ൻ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. മ​റ്റ് അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും വ​രും ദി​വ​സ​ങ്ങ​ളി​ൽ ക​മ്മീ​ഷ​ൻ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തും.

നാ​ലാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യാ​യ പെ​ൺ​കു​ട്ടി​യെ ശു​ചി മു​റി​യി​ൽ വെ​ച്ച് അ​ധ്യാ​പ​ക​ൻ ക​ഴി​ഞ്ഞ ജ​നു​വ​രി മു​ത​ൽ പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് കേ​സ്. കേ​സി​ൽ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നാ​യ ക​ട​വ​ത്തൂ​ർ കു​റു​ങ്ങാ​ട്ടെ കു​നി​യി​ൽ പ​ത്മ​രാ​ജ​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് ജ​യി​ലി​ല​ട​ച്ചി​രു​ന്നു. പ്ര​തി ഇ​പ്പോ​ൾ ജാ​മ്യ​ത്തി​ലാ​ണു​ള്ള​ത്. പ്ര​തി​യു​ടെ ജാ​മ്യം റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു.

ഇപ്പോൾ ക്രൈം​ബ്രാ​ഞ്ച് ഐ​ജി എ​സ് ​ശ്രീ​ജി​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. കേ​സ​ന്വേ​ഷ​ണം സം​ബ​ന്ധി​ച്ച് ഐ​ജി ന​ട​ത്തി​യ ഫോ​ൺ സം​ഭാ​ഷ​ണ​വും വി​വാ​ദ​മാ​യി​രു​ന്നു. ഭാഗിക കുറ്റപത്രം നൽകുന്ന വേളയിൽ കുറ്റാരോപിതനായ കുനിയിൽ പത്മരാജനെതിരെ പോക്സോ ചുമത്താൻ തെളിവില്ലെന്നു ക്രൈംബ്രാഞ്ച് റിപ്പോർട്ട് നൽകിയിരുന്നു. ഇതിനു ശേഷമാണ് അന്വേഷണത്തിന് കൂടുതൽ സമയം നീട്ടി നൽകുകയും രണ്ടു വനിതാ ഉദ്യോഗസ്ഥരെയും ചേർത്തുകൊണ്ട് അന്വേഷണ സംഘം വിപുലീകരിക്കുകയും ചെയ്തത്.

കഴിഞ്ഞ ദിവസം രാ​വി​ലെ 9.30 നാ​ണ് ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ അ​ഡ്വ.​കെ ​വി മ​നോ​ജ് കു​മാ​റും ക​മ്മീ​ഷ​ൻ അം​ഗം ശ്യാ​മ​ളാ ദേ​വി​യും പെ​ൺ​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി​യ​ത്. ഒ​ന്ന​ര മ​ണി​ക്കൂ​ർ സ​മ​യം വീ​ട്ടി​ൽ ചി​ല​വ​ഴി​ച്ച് വി​ശ​ദ​മാ​യി കാ​ര്യ​ങ്ങ​ൾ ചോ​ദി​ച്ച​റി​ഞ്ഞു. കേ​സ​ന്വ​ഷ​ണം തൃ​പ്തി​ക​ര​മ​ല്ലെ​ന്നും എ​ല്ലാ​വ​രും കു​ടും​ബ​ത്തെ അ​വി​ശ്വ​സി​ക്കു​ക​യാ​ണെ​ന്നും അ​മ്മ​യും മ​ക​ളും ബോ​ധി​പ്പി​ച്ച​താ​യി ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​ൻ പ​റ​ഞ്ഞു.

നി​ല​വി​ൽ കേ​സ് കൈ​കാ​ര്യം ചെ​യ്യു​ന്ന ക്രൈം​ബ്രാ​ഞ്ച് സി.​ഐ. ടി. ​മ​ധു​സൂ​ദ​ന​നി​ൽ നി​ന്നും ക​മ്മീ​ഷ​ൻ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി.​കു​ട്ടി​യു​ടെ കു​ടു​ബ​ത്തി​ന്‍റെ ദ​യ​നീ​യാ​വ​സ്ഥ സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ പെ​ട്ടു​ത്തി സാ​മ്പ​ത്തി​ക സ​ഹാ​യം ല​ഭ്യ​മാ​ക്കാ​ൻ ആ​വ​ശ്യ​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്നും ചെ​യ​ർ​മാ​ൻ അ​റി​യി​ച്ചു.

English summary
Child Rights Commission criticise Police over Palathayi POCSO case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X