14 വയസുകാരന്‍ തീച്ചാമുണ്ഡി കെട്ടിയതിന് ബാലാവകാശകമ്മിഷന്‍ കേസെടുത്തു
ചിറക്കല്‍: നാലരപതിറ്റാണ്ടിനു ശേഷം പെരുങ്കളിയാട്ടം നടന്നുവരുന്നചിറക്കല്‍ ചാമുണ്ഡി കോട്ടം പെരുങ്കളിയാട്ടത്തിന്റെ ഭാഗമായി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി തീചാമുണ്ഡിയുടെ അഗ്‌നിക്കോലം തെയ്യം അവതരിപ്പിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു.
ചിറക്കല്‍ പെരുങ്കളിയാട്ടത്തില്‍ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥി അഗ്‌നി കോലം പകര്‍ന്ന് തീചാമുണ്ഡി തെയ്യം അവതരിപ്പിച്ച സംഭവത്തിലാണ് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തത്. പത്ര, ദൃശ്യമാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ സ്വമേധയാനിയമനടപടിസ്വീകരിച്ചിട്ടുണ്ടെന്ന് കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ കെ.വി.മനോജ്കുമാര്‍ തലശേരിയില്‍ അറിയിച്ചു.

സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോര്‍ട്ട് നല്‍കാന്‍ ഡബ്‌ള്യു.സി.ഡി.ഡയറക്ടര്‍, ജില്ലാ പോലീസ് മേധാവി, ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍, എന്നിവര്‍ക്ക് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ചിറക്കല്‍ ചാമുണ്ഡി കോട്ടം കളിയാട്ടത്തിന്റെ മൂന്നാംദിവസം വിഷ്ണുമൂര്‍ത്തിയായ ചിറക്കല്‍ രാജാസ് വിദ്യാര്‍ത്ഥിയായ അഭിരാമാണ 121 തവണ തെയ്യക്കനലാട്ടം നടത്തിയത്.
ചിറക്കല്‍ റെയില്‍വെ സ്‌റ്റേഷന്‍പരിസരത്തെ മുരളിപണിക്കരുടെയും ്‌രംഭയുടെയും മകനാണ് അഭിരാം.നേരത്തെ തെക്കന്‍ഗുളികന്‍, വടക്കന്‍ ഗുളികന്‍, ഉച്ചിട്ട, വിഷ്ണുമൂര്‍ത്തി, കാലന്‍ദൈവം എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടിയ അഭിരാം പതിനൊന്നാം വയസില്‍ വേടന്‍ തെയ്യം കെട്ടിയാണ് തെയ്യക്കാവുകളില്‍ സജീവമാകുന്നത്. അച്ഛന്‍ മുരളീധരപണിക്കരില്‍ നിന്നാണ് ആചാര അനുഷ്ഠാനങ്ങള്‍ പഠിച്ചത്.
നേരത്തെ 14 വയസുകാന്‍ തീച്ചാമുണ്ഡി തെയ്യക്കോലം കെട്ടുന്നത് മാധ്യമങ്ങളില്‍ വന്‍വാര്‍ത്തയായതിനെ തുടര്‍ന്ന് ബാലാവകാശകമ്മിഷന്‍ ജില്ലാ പൊലിസ് മേധാവിയില്‍ നിന്നും റിപ്പോര്‍ട്ടു തേടിയിരുന്നു. എന്നാല്‍ പ്രാദേശികവികാരം ഭയന്ന് പൊലിസ് തടയാന്‍ തയ്യാറായിരുന്നില്ല. ഗോവന്‍ ഗവര്‍ണര്‍ പി. എസ് ശ്രീധരന്‍പിളള മുതല്‍ ഉന്നത ഭരണാധികാരികളും പെരുങ്കളിയാട്ടത്തിന്റെ വിവിധ സാംസ്‌കാരിക പരിപാടികളില്‍ പങ്കെടുത്തിരുന്നു. ഏപ്രില്‍ അഞ്ചുമുതല്‍ തുടങ്ങിയ പെരുങ്കളിയാട്ടം ഒന്‍പതുവരെ നടക്കുന്ന പെരുങ്കളിയാട്ടത്തില്‍ലക്ഷക്കണക്കിനാളുകളാണ് പങ്കെടുത്തുവരുന്നത്.












Click it and Unblock the Notifications