കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

മാലൂര്‍ സ്കൂള്‍ ബാലാവകാശ കമ്മീഷന്‍ സന്ദര്‍ശിച്ചു,മുപ്പതു ദിവസത്തിനകം കിണര്‍ മൂടാന്‍ നിര്‍ദേശം

  • By Desk
Google Oneindia Malayalam News

മാലൂര്‍: മാലൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ഉപയോഗശൂന്യമായ കിണറ്റില്‍ കളിക്കുന്നതിനിടെ വിദ്യാര്‍ഥി വീണതിനെ തുടര്‍ന്ന് കിണര്‍ മുപ്പതു ദിവസത്തിനകം മൂടണമെന്ന് സംസ്ഥാന ബാലാവകാശക്കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ഉത്തരവിട്ടു.ഫുള്‍ബോള്‍ കളിക്കുന്നതിനിടെയാണ് വിദ്യാര്‍ഥിയായ ആദര്‍ശ് കിണറ്റില്‍ വീണത്.

തുടര്‍ന്ന് ബാലവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പിസുരേഷ് വെള്ളിയാഴ്ച സ്‌കൂളിലെത്തി വിദ്യാര്‍ഥി വീണ കിണര്‍,സ്‌കൂള്‍ മൈതാനം, എന്നിവ സന്ദര്‍ശിച്ചു. കുട്ടികള്‍ ഉണ്ടായിരിക്കെ അപകട സാധ്യത മുന്‍കൂട്ടി കാണാതെ കിണര്‍ മൂടാത്തതെന്ത് കൊണ്ടെന്ന് പി സുരേഷ് ചോദിച്ചു. കിണര്‍ 30 ദിവസിത്തനകം മൂടണമെന്നും അപകടാവസ്ഥയിലായ കെട്ടിടം പൊളിച്ച് നീക്കി,സ്‌കൂളിന് ഭീഷണിയാകുന്ന വാകമരവും നീക്കം ചെയ്യണമെന്ന് ബാലാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.വിദ്യാര്‍ഥികള്‍ക്ക് സ്‌കൂളില്‍ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തണമെന്നും കളിസ്ഥലവും സുരക്ഷയുമൊരുക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

1518783070-

ആദര്ശിനോടൊപ്പം സ്‌കൂളില്‍ കളിച്ചിരുന്ന കുട്ടികളോടും സ്‌കൂള്‍ ലീഡറോടും പ്രധാന അധ്യാപകനോടും വിവരങ്ങള്‍ ചോദിച്ചറിഞ്ഞ കമ്മീഷന്‍ പോലീസുദ്യോഗസ്ഥര്‍,അധ്യാപകര്‍ നാട്ടുകാര്‍ എന്നിവരോടും വിവരങ്ങള്‍ ആരാഞ്ഞു. ചൊവ്വാഴ്ച്ച വൈകിട്ട് ഫുട്‌ബോള്‍ കളിക്കുന്നതിനിടെയാണ് ആദര്‍ശ് കിണറ്റില്‍ വീണത്.ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് ബേബി മെമ്മോറിയലില്‍ ചികിത്സയിലാണ്.

English summary
Child rights protection visits maloor school in kannur after the tragic incident happen in school ground
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X