മുളക് പൊടിയെറിഞ്ഞു കവര്‍ച്ച: പൊലിസ് സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ചു
ഇരിക്കൂര്‍: സ്വര്‍ണം,വെളളി ആഭരണവ്യാപാരിയെ തടഞ്ഞു നിര്‍ത്തി കണ്ണില്‍ മുളകുപൊടി വാരിയെറിഞ്ഞു കവര്‍ച്ചയ്ക്കു ശ്രമിച്ചുവെന്ന കേസില്‍ ഇരിക്കൂര്‍ പൊലിസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. സമീപത്തെ സി.സി.ടി. വി ക്യാമറകള്‍ കേന്ദ്രീകരിച്ചാണ് പൊലിസ് അന്വേഷണം നടത്തിവരുന്നത്. മുളക് പൊടിയെറിഞ്ഞു കവര്‍ച്ചയ്ക്കു ശ്രമിച്ച യുവാക്കള്‍ ഇരിക്കൂറിലോ പരിസരത്തോയുളളവരാണെന്നാണ് പൊലിസിന്റെപ്രാഥമിക നിഗമനം. ഇതില്‍ ഒരാള്‍ക്ക് വ്യാപാരിയെ വ്യക്തമായി അറിയാം.
ഇയാളുടെ കൂടെയുണ്ടായിരുന്ന മറ്റു രണ്ടുപേരെ നാട്ടുകാര്‍ പലതവണ കണ്ടിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രി എട്ടേമുക്കാലിനാണ് സംഭവം. പെരുവളത്ത് പറമ്പ് കുളിഞ്ഞ കുന്നുപ്രത്ത് മടപ്പുര ഗേറ്റിനു സമീപത്തെ ബൈത്തുറഹ്‌മ റോഡില്‍ മകളുടെ വീട്ടില്‍ താമസിക്കുന്ന മാങ്ങാടന്‍ അബൂബക്കറിനെ(64)യാണ് ബൈക്കില്‍ പിന്‍തുടര്‍ന്നെത്തിയ മൂന്നംഗ സംഘമാണ് ആക്രമിച്ചത്. അബൂബക്കര്‍ ഹാജി ഇരിക്കൂറിലെയും പരിസരപ്രദേശങ്ങളിലെയും സ്വര്‍ണം, വെളളി, ആഭരണകമ്മിഷന്‍ ഏജന്റായി പ്രവര്‍ത്തിച്ചുവരികയാണ്.

നിലാമുറ്റം മഖാം ജുമാമസ്ജിദില്‍ നിന്നും രാത്രികാല നമസ്‌കാരം കഴിഞ്ഞു അബൂബക്കര്‍ വീട്ടിലേക്ക് മടങ്ങിപോവുമ്പോള്‍ ബൈത്തു റഹ്‌മ റോഡില്‍ കയറിയപ്പോള്‍ എതിരെ ബൈക്കില്‍ കാത്തിരുന്ന മൂവര്‍സംഘം ബൈക്കിന്റെ മുന്‍പിലേക്ക് ചാടിവീണു മണല്‍കലര്‍ത്തിയ മുളകുപൊടി കണ്ണിലേക്ക് എറിഞ്ഞ കവര്‍ച്ച നടത്താന്‍ ശ്രമിക്കുകയായിരുന്നു. അബൂബക്കര്‍ ഹാജി ഉച്ചത്തില്‍ ബഹളംവെച്ചപ്പോള്‍ പരിസരവാസികള്‍ ഓടിയെത്തുന്നതിനിടെ അക്രമികള്‍ ബൈക്കില്‍ കയറി രക്ഷപ്പെടുകയായിരുന്നു.
മാസ്്കും ഹെല്‍മെറ്റും അ്ണിഞ്ഞാണ് പ്രതികളെത്തിയത് ഇരിക്കൂര്‍ എസ്. ഐ ദിനേശനും സംഘവും പരാതിയില്‍ കേസെടുത്ത് അന്വേഷണമാരംഭിച്ചു. ക്വവര്‍ച്ചാ സംഘത്തില്‍ ഉള്‍പ്പെട്ടവര്‍ ഇരുപത്തിയഞ്ചു വയസിനു താഴെയുളളവരാണെന്നാണ് അബൂബക്കര്‍ പൊലിസില്‍ നല്‍കിയ മൊഴി.
അബൂബക്കര്‍ ഹാജി കൂരാരി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സയിലാണ്. ഇരിക്കൂര്‍ മേഖലയില്‍ കവര്‍ച്ചാ സംഘങ്ങളും ക്വട്ടേഷന്‍ സംഘങ്ങളും പിടിമുറുക്കുന്നതായി നേരത്തെ പരാതിയുയര്‍ന്നിരുന്നു. ലഹരിമാഫിയ സംഘവും ഇരിക്കൂറില്‍ പിടിമുറുക്കുകയാ്ണെന്ന് സി.പി. എം പ്രാദേശിക നേതൃത്വം ആരോപിച്ചു.












Click it and Unblock the Notifications