Get Updates
Get notified of breaking news, exclusive insights, and must-see stories!

ചിറക്കല്‍ കോവിലകം പൂയ്യം തിരുനാള്‍ സി.കെ വലിയരാജ രവീന്ദ്രവര്‍മ്മ അന്തരിച്ചു.

മദ്രാസ് യൂനിവേഴ്‌സിറ്റിയില്‍ നിന്നും എം. എ ബിരുദം നേടിയ അദ്ദേഹം വളപട്ടണം വെസ്‌റ്റേണ്‍ ഇന്ത്യാ പ്‌ളൈവുഡ്‌സില്‍ ഫിനാന്‍സ് അക്കൗണ്ടന്റൊയി ജോലി ചെയ്തിരുന്നു. ഇപ്പോള്‍ ചിറക്കല്‍ ദേവസ്വം ട്രസ്റ്റിയായി പ്രവര്‍ത്തിച്ചുവരികയാണ്. ആനുകാലികങ്ങളില്‍ ധാരാളം കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഒന്‍പതു നൃത്ത നാടകങ്ങള്‍ രചിച്ചതിനു പുറമേ രണ്ടു നൃത്തനാടകങ്ങള്‍ക്ക് സംഗീതരചനയും നിര്‍വഹിച്ചിട്ടുണ്ട്. രാജ രചിച്ച നൃത്ത നാടകങ്ങള്‍ വിവിധ കലാസമിതികള്‍ നിരവധി വേദികളില്‍ അവതരിപ്പിച്ചിട്ടുണ്ട്.

Chirkkal

കോഴിക്കോട് ആകാശവാണിയില്‍ നാടക ആര്‍ടിസ്റ്റായി ഒട്ടേറെ പ്രക്ഷേപപരിപാടികളില്‍ പങ്കെടുത്തിട്ടുണ്ട്. നാടക രംഗത്തെ സമഗ്രസംഭാവനയ്ക്ക് കേരള സംഗീത നാടക അക്കാദമി 2009-ല്‍ഗുരുപൂജാ പുരസ്‌കാരം നല്‍കി ആദരിച്ചിട്ടുണ്ട്. പന്തളം പാലസ് വെല്‍ഫെയര്‍സൊസൈറ്റി കെ.രാമവര്‍മ്മ സാഹിത്യ പുരസ്‌കാരം 2011-ല്‍ രാജയുടെ ആഞ്ജനേയ ഉപദേശം എന്നിവ കവിതയ്ക്കു ലഭിച്ചു.

ശങ്കരാചാര്യരുടെ ഭജഗോവിന്ദത്തിന്റെ മലയാളത്തില്‍ കാവ്യരൂപത്തിലുളള വിവര്‍ത്തനവും അന്നും ഇന്നും എന്ന കവിതാസമാഹാരവുമാണ് പ്രസിദ്ധീകരിക്കപ്പെട്ട കൃതികള്‍.ചിറക്കല്‍ കോവിലകം ദേവസ്വം ട്രസ്റ്റ് പ്രതിനിധിയായി ഇരുപതു കൊല്ലത്തോളം പ്രവര്‍ത്തിച്ചിട്ടുണ്ട്. കേരള ഫോക്‌ലോര്‍ അക്കാദമിയില്‍ രണ്ടു തവണ അംഗമായിരുന്നു. മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുളള ക്ഷേത്രകലാ അക്കാദമിയില്‍ അംഗമാണ്. മലബാറിലെ ദേവസ്വങ്ങള്‍ക്കു വേണ്ടിയുളള ക്ഷേമനിധിയിലെ അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ആത്മീയ സാംസ്‌കാരിക മേഖലകളില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന രാജ മികച്ച പ്രഭാഷകന്‍ കൂടിയാണ്.

ഭാര്യ ശാന്തകുമാരി തമ്പുരാട്ടി( എണ്ണയ്ക്കാട് വടക്കെമഠം കൊട്ടാരം) മക്കള്‍: ഗായത്രിവര്‍മ്മ,ഗംഗാവര്‍മ്മ, ഗോകുല്‍വര്‍മ്മ. മരുമക്കള്‍: പ്രദീപ് കുമാര്‍ വര്‍മ്മ, ആര്‍. വി രവികുമാര്‍, ലക്ഷ്മി വര്‍മ്മ.ചിറക്കല്‍ കോവിലകം വലിയരാജ രവീന്ദ്രവര്‍മ്മയുടെ വിയോഗത്തില്‍ കെ.സുധാകരന്‍ എം.പി, എം. എല്‍. എമാരായ കെ.വി സുമേഷ്, രാമചന്ദ്രന്‍ കടന്നപ്പളളി, മാര്‍ട്ടിന്‍ ജോര്‍ജ്, അബ്ദുല്‍ കരീം ചേലേരി എന്നിവര്‍ അനുശോചിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+