Get Updates
Get notified of breaking news, exclusive insights, and must-see stories!

പേരാവൂരിലെ ചിട്ടി തട്ടിപ്പ്: സി.പി.എം നേതാവിൻ്റെ വീട്ടിലേക്ക് മാർച്ചു നടത്തുമെന്ന് സമരസമിതി

ഇരിട്ടി: പേരാവൂരിൽ ചിട്ടിപ്പണം നഷ്ടമായവർ സമരം കടുപ്പിക്കുന്നു. ചിട്ടി നടത്തുന്നതിലെ വീഴ്ചകളിൽ സെക്രട്ടറി പി.വി ഹരിദാസിന് മാത്രമല്ല അന്നത്തെ സൊസെറ്റി പ്രസിഡൻ്റും ഇപ്പോൾ ലോക്കൽ സെക്രട്ടറിയുമായ പ്രിയനും പങ്കുണ്ടെന്നാണ് ആരോപണം.ഇതോടെ സമരം ഫലത്തിൽ സി.പി.എമ്മിനെതിരെയായിരിക്കുകയാണ്.പാർട്ടി പേരാവൂർ ഏരിയാ സമ്മേളനം നടക്കാനിരിക്കെ പേരാവൂരിൽ പാർട്ടി ഭരിക്കുന്ന സഹകരണ സ്ഥാപനത്തിനെതിരെ ഇടപാടുകാർ സമരം നടത്തുന്നത് നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്.

kannurmap-1574941858-1633635482.jpg -Properties Reuse Image

ജില്ലാ നേതൃത്വവും ഏരിയാ നേതൃത്വവും തങ്ങൾ നിക്ഷേപകരുടെ കൂടെയാണെന്ന് പറയുമ്പോഴും തങ്ങൾക്ക് പണം നൽകുന്നതിനെ കുറിച്ച് അനങ്ങുന്നില്ലെന്ന് ഇടപാടുകാർ പറയുന്നു. ഏകദേശം നാലു കോടിയുടെ ബാധ്യതയാണ് സൊസെറ്റിക്കുള്ളത്. ഇതിൽ രണ്ടു കോടി രൂപ വായ്പാ തിരിച്ചടവുണ്ടെങ്കിലും ബാക്കി രണ്ടു കോടിയുടെ കണക്ക് പാർട്ടി നിയന്ത്രിത സഹകരണ സംഘം തന്നെ വീട്ടേണ്ടതുണ്ട്. മാത്രമല്ല നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടതിൽ തനിക്ക് മാത്രമല്ല ഭരണ സമിതിക്കും ഉത്തരവാദിത്വമുണ്ടെന്ന സെക്രട്ടറിയുടെ വെളിപ്പെടുത്തൽ വിവാദം സൃഷ്ടിച്ചിരിക്കുകയാണ്.

സമരം ശക്തമാക്കുന്നതിൻ്റെ ഭാഗമായി കോടികളുടെ ചിട്ടി തട്ടിപ്പ് നടന്ന പേരാവൂർ സഹകരണ ഹൗസ് ബിൽഡിങ് സൊസൈറ്റിയിൽ നിന്നും പണം നഷ്ടപ്പെട്ട സമരക്കാർ ശനിയാഴ്ച്ച രാവിലെ പത്തുമണിക്ക് മുൻ സൊസെറ്റി പ്രസിഡന്റ് പ്രിയന്റെ നെടുംപൊയിലുള്ള വീട്ടിലേക്ക് മാർച്ച് നടത്തുമെന്ന് സമരസമിതി നേതാവ് സിബി മേച്ചേരി അറിയിച്ചു. നിക്ഷേപകരുടെ പണം നഷ്ടപ്പെട്ടത് പരിഹരിക്കാനോ അതിൽ ഇടപെടാനോ സൊസൈറ്റി ഭരണസമിതിക്ക് നേതൃത്വം നൽകുന്ന സി.പി.എം. തയ്യാറാവുന്നില്ലെന്ന് സമരസമിതി കൺവീനർസിബി മേച്ചേരി പറഞ്ഞു.

Recommended Video

cmsvideo
    തങ്ങളുടെ ജീവിതം സിനിമയാകണമെന്ന ആവശ്യവുമായി ഇ ബുൾ ജെറ്റ്

    ശനിയാഴ്ച പകൽ 12-ന് മാർച്ചും ധർണയും നടത്തും.കൊമ്മേരിയിൽനിന്ന് ആരംഭിക്കുന്ന ധർണയിൽ സ്ത്രീകളും കുട്ടികളുമടക്കം നൂറുകണക്കിനാളുകൾ പങ്കെടുക്കുമെന്നും കർമസമിതി അറിയിച്ചു. സമാപന പൊതുയോഗത്തിൽ മാത്യു തോട്ടത്തിൽ, കെ.വി. മോഹനൻ, ടി.ബി. വിനോദ്, സുഭാഷിണി ഉണ്ണിരാജ്, മിനി മാത്യു കാനാശ്ശേരി, വിനോദ് കാക്കയങ്ങാട്, രാജേഷ് മണ്ണാർകുന്നേൽ എന്നിവർ സംസാരിച്ചു. ഇതിനിടെ മൂന്നുദിവസമായി കർമസമിതി നടത്തിവന്ന റിലേ നിരാഹാരസമരം അവസാനിപ്പിച്ചു.
    മൂന്നാം ദിനം നിരാഹാരം കിടന്ന കർമസമിതി ചെയർമാൻ കെ. സനീഷിന് നാരാങ്ങാനീര് നല്കി സമാപന യോഗം കർമസമിതി കൺവീനർ സിബി മേച്ചേരി ഉദ്ഘാടനം ചെയ്തു.നേരത്തെ കോൺഗ്രസ് നിക്ഷേപകർക്ക് പിൻതുണ പ്രഖ്യാപിച്ചു കൊണ്ട് സഹകരണ സൊ സെറ്റി ഓഫിസിനു മുൻപിൽ മാർച്ചും ധർണയും നടത്തിയിരുന്നു

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+