കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമി പിണറായി സര്‍ക്കാര്‍ റദ്ദാക്കി; പ്രതിഷേധവുമായി ചിത്രലേഖ

Google Oneindia Malayalam News

കണ്ണൂര്‍: യുഡിഎഫ് സര്‍ക്കാര്‍ വീടുവയ്ക്കാന്‍ അനുവദിച്ച സ്ഥലവും പണവും റദ്ദാക്കിയ പിണറായി വിജയന്‍ സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രതിഷേധവുമായി ചിത്രലേഖ. കണ്ണൂരില ഓട്ടോ തൊഴിലാളിയായ ചിത്രലേഖക്കെതിരെ സിപിഎം പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമങ്ങള്‍ മുമ്പ് വാര്‍ത്തയായിരുന്നു. ജന്മനാടായ എടാട്ട് ജീവിക്കാനും തൊഴിലെടുക്കാനും സിപിഎം പ്രവര്‍ത്തകര്‍ അനുവദിക്കുന്നില്ലെന്നാണ് ചിത്രലേഖയുടെ ആരോപണം. ഇവരുടെ ഓട്ടോ റിക്ഷ കത്തിച്ച സംഭവവും നടന്നിരുന്നു.

C

2015ല്‍ കണ്ണൂര്‍ കളക്ട്രേറ്റിന് മുമ്പില്‍ ചിത്രലേഖ നടത്തിയ കുടില്‍കെട്ടി സമരം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. സമരം പിന്നീട് സെക്രട്ടേറിയറ്റിന് മുന്നിലേക്ക് മാറ്റി. തുടര്‍ന്നാണ് 2016ല്‍ അന്നത്തെ ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ ചിത്രലേഖയ്ക്ക് ചിറക്കല്‍ പഞ്ചായത്തില്‍ അഞ്ച് സെന്റും അഞ്ച് ലക്ഷവും അനുവദിച്ചത്. വീടുപണി നടന്നുവരവെ സ്ഥലം അനുവദിച്ച ഉത്തരവ് പിണറായി സര്‍ക്കാര്‍ റദ്ദാക്കി. ഇതോടെ വീട് പണി നിലച്ചു.

തന്നെ സ്വസ്ഥമായി ജീവിക്കാന്‍ അനുവദിക്കാതെ, തനിക്ക് അനുവദിച്ച സ്ഥലത്തോട് ചേര്‍ന്ന് ലൈഫ് മിഷന്‍ പദ്ധതിയുമായി മുന്നോട്ട് പോകുകയാണ് സര്‍ക്കാര്‍. പട്ടിക ജാതിക്കാരിയായ തന്നെ വിടാതെ പിന്തുടരുന്ന സര്‍ക്കാര്‍ ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ട് പോകുന്നതിനെതിരെ താനും കുടുംബവും പ്രതിഷേധിക്കുന്നു എന്ന് ചിത്രലേഖ ഫേസ്ബുക്കില്‍ കുറിച്ചു. പണി തീരാത്ത വീടിന് മുന്നില്‍ പ്രതിഷേധിക്കുന്ന ചിത്രവും അവര്‍ പങ്കുവച്ചിട്ടുണ്ട്.

പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...പ്രവാസികളെ ഒമാന്‍ തിരികെ വിളിക്കുന്നു; ഫീസുകള്‍ കുറച്ചു, പുതിയ പ്രഖ്യാപനങ്ങള്‍ ഇങ്ങനെ...

ചിത്രലേഖക്ക് ആറ് സെന്റ് ഭൂമി സ്വന്തമായുണ്ട് എന്ന കാരണം പറഞ്ഞാണ് ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അനുവദിച്ച ഭൂമി ഇടതുപക്ഷ സര്‍ക്കാര്‍ തിരിച്ചെടുത്തത്. ജലവിഭവ വകുപ്പിന്റെ കൈവശമുള്ള ഭൂമിയാണ് ചിത്രലേഖക്ക് സര്‍ക്കാര്‍ നല്‍കിയിരുന്നത്. ഇതിന്റെ നടപടിക്രമങ്ങള്‍ പാലിച്ചിട്ടില്ലെന്നും സര്‍ക്കാര്‍ സ്റ്റേ ഉത്തരവില്‍ വിശദീകരിച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ചിത്രലേഖ പറയുന്നത് മറ്റൊന്നാണ്.

എടാട്ടുള്ള ഭൂമി അമ്മമ്മയ്ക്ക് സര്‍ക്കാര്‍ അനുവദിച്ചതാണ്. അത് അവരുടെ പേരിലാണ്. തന്റെ പേരില്‍ വേറെ ഭൂമിയില്ലെന്ന് ചിത്രലേഖ പറയുന്നു. കാട്ടാമ്പള്ളിയിലുള്ള വാടക വീട്ടിലാണ് ചിത്രലേഖയും കുടുംബവും താമസിക്കുന്നത്. ചിത്രലേഖയുടെ ഓട്ടോറിക്ഷ നേരത്തെ ആക്രമിക്കപ്പെട്ടത് വലിയ വാര്‍ത്തയായിരുന്നു. പിന്നീട് ചിലര്‍ പിരിവെടുത്ത് പുതിയ ഓട്ടോ വാങ്ങി നല്‍കിയെങ്കിലും അതും ആക്രമിക്കപ്പെട്ടു. തുടര്‍ന്നാണ് 2015ല്‍ കളക്ട്രേറ്റിന് മുമ്പില്‍ സമരം തുടങ്ങിയത്.

English summary
Chithralekha Protest against LDF Government in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X