കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തളിപ്പറമ്പില്‍ ക്ലോറിന്‍ ചോര്‍ച്ച 10 പേര്‍ ആശുപത്രിയില്‍,ചോര്‍ച്ച ഉണ്ടായത് ഉപയോഗിക്കാതെ കിടന്ന സിലിണ്ടറില്‍ നിന്ന്

  • By Desk
Google Oneindia Malayalam News

തളിപ്പറമ്പ്: കരിമ്പം വാട്ടര്‍ അതോറിറ്റിയുടെ കീഴിലുള്ള ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ ഉപയോഗിക്കാതെ കിടന്ന ക്ലോറിന്‍ സിലിണ്ടറാണ് ചോര്‍ന്നത്.അഗ്നിശമന സേനയത്തിയാണ് ചോര്‍ച്ച താത്കാലികമായി അടച്ചത്. വാട്ടര്‍ അതോറിറ്റിയുടെ സമീപം താമസിക്കുന്ന വീട്ടുകാരില്‍ 12 പേര്‍ക്ക് ശ്വാസതടസം ഉണ്ടായതിനെ തുടര്‍ന്ന് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളം ശുദ്ധീകരിക്കാന്‍ ഉപയോഗിക്കുന്ന സിലിന്‍ണ്ടര്‍ തുരുമ്പെടുത്ത് ചോര്‍ച്ചയുണ്ടായത്.

hospital-08-1

ആദ്യം എംസീല്‍ കൊണ്ട് അഗ്നിശമന സേന ചോര്‍ച്ചയടക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ പിന്നെയും വാതകം പുറത്ത് വന്നതോടെ ജെസിബി കൊണ്ട് കുഴിയെടുത്ത് സിലിന്‍ണ്ടര്‍ മൂടുകയായിരുന്നു. കണ്ണൂര്‍,തളിപ്പറമ്പ് ഭാഗത്തെ അഗ്നിശമനസേനാംഗങ്ങളാണ് എത്തിയത്. ഇന്ന് ട്രാവന്‍കൂര്‍ കെമ്ിക്കല്‍സില്‍ നിന്ന് ടെക്‌നീഷ്യന്മാരെത്തി സിലിണ്ടര്‍ പുറത്തെടുത്ത് ചോര്‍ച്ച അടക്കും എന്ന് വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ പറഞ്ഞു. കരിമ്പം ഫാറൂക്ക് നഗറിലെ ഉപയോഗിക്കാതെ പൂട്ടിയിട്ട ഷെഡിലാണ് ക്ലോറിന്‍ സിലിണ്ടറിന് ചോര്‍ച്ചയുണ്ടായത്. ജപ്പാന്‍ ശുദ്ധജലപദ്ധതിയില്‍ വിതരണം തുടങ്ങിയതോടെയാണ് കരിമ്പത്തുനിന്നുമുള്ള വെള്ളം ശുദ്ധീകരണം നിലച്ചത്.

English summary
Chlorine leakage in Thaliparamba water authority, 12 people hospitalized.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X