• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ക്രിസ്തുമസ്-പുതുവത്സര ആഘോഷം: വ്യാജമദ്യം തടയാന്‍ പരിശോധന കര്‍ശനമാക്കി എക്സൈസ്

കണ്ണൂര്‍ : ക്രിസ്തുമസ്, പുതുവത്സരാഘോഷങ്ങളോടനുബന്ധിച്ച് വ്യാജമദ്യത്തിന്റെ ഉല്‍പാദനവും വിതരണവും അനധികൃത മദ്യക്കടത്തും തടയുന്നതിനായി കണ്ണൂര്‍ ജില്ലയില്‍ പരിശോധന കര്‍ശനമാക്കിയതായി എക്‌സൈസ് വകുപ്പ് അറിയിച്ചു. ലഹരി വസ്തുക്കളുടെ വിപണനം റിപ്പോര്‍ട്ട് ചെയ്യുന്ന പ്രദേശങ്ങളില്‍ കൂടുതല്‍ ശ്രദ്ധപതിപ്പിക്കാനും ലഹരിവിരുദ്ധ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും ജില്ലാതല ജനകീയ കമ്മിറ്റി യോഗത്തില്‍ തീരുമാനമായി. കൊവിഡ് പശ്ചാത്തലത്തില്‍ ഒമ്പത് മാസങ്ങള്‍ക്ക് ശേഷമാണ് ജില്ലാതല ജനകീയ കമ്മിറ്റി യോഗം ചേര്‍ന്നത്.

തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ചെറിയ തോതിലെങ്കിലും രോഗപ്രസരണം, കൂടുതൽ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി

ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങള്‍ക്ക് മുന്നോടിയായി നവംബര്‍ 25 മുതല്‍ ഡിസംബര്‍ 23 വരെ ജില്ലയിലെ 437 കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെ 504 മദ്യഷാപ്പുകളുടെ പരിശോധന പൂര്‍ത്തിയാക്കിയതായി അധികൃതര്‍ യോഗത്തില്‍ അറിയിച്ചു. 157 മദ്യസാമ്പിളുകള്‍ പരിശോധനയ്ക്കയച്ചു. 829 റെയിഡുകള്‍ ഈ കാലയളവില്‍ നടത്തി. മറ്റ് വകുപ്പുകളുമായി ചേര്‍ന്ന് 20 സംയുക്ത റെയിഡും സംഘടിപ്പിച്ചു.

പുകയില ഉല്‍പന്നങ്ങളുമായി ബന്ധപ്പെട്ട 875 കേസുകളും 162 അബ്കാരി കേസുകളും 45 എന്‍ഡിപിഎസ് കേസുകളും എടുത്തു. 5540 ലിറ്റര്‍ വാഷ്, 554.54 ലിറ്റര്‍ ഇന്ത്യന്‍ നിര്‍മ്മിത വിദേശമദ്യം, 76.605 ലിറ്റര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള മദ്യം, 69 ലിറ്റര്‍ ചാരായം, 44.210 ലിറ്റര്‍ ബിയര്‍, ഒമ്പത് ലിറ്റര്‍ കള്ള്, 186.376 കി. ഗ്രാം പുകയില ഉല്‍പന്നങ്ങള്‍ തുടങ്ങിയവയും ഏഴ് വാഹനങ്ങളും പരിശോധനയില്‍ പിടിച്ചെടുത്തു.

' നിലാവ് ' ; സംസ്ഥാനത്തെ മുഴുവന്‍ തെരുവ് വിളക്കുകളും എല്‍ ഇ ഡി ആകും , ഫെബ്രുവരിയോടെ 2 ലക്ഷം ബള്‍ബുകള്‍

എ ഡി എം ഇപി മേഴ്‌സിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എം അന്‍സാരി ബീഗു, രാഷ്ട്രീയപാര്‍ട്ടി നേതാക്കള്‍, മറ്റ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

തൃശ്ശൂരിലെ ചീരക്കുഴി കനാലില്‍ വെള്ളം തുറന്നുവിട്ടിട്ടും പല കര്‍ഷകര്‍ക്കും വെള്ളം ലഭിക്കുന്നില്ലെന്ന് പരാതി

' മുസ്ലിം ലീഗിന്റെ പോക്ക് എങ്ങോട്ടെന്ന് വ്യക്തം.. ആർ എസ് എസ് ഭീകരവാദികൾക്ക് ഇതുണ്ടാക്കുന്ന സൗകര്യം ചെറുതല്ല '

496 കോടി രൂപയുടെ 46 കൃഷി പദ്ധതികള്‍, ടൂറിസത്തിന് 310 കോടി; വന്‍ വികസന പ്രവര്‍ത്തനങ്ങളുമായി സര്‍ക്കാര്‍

cmsvideo
    തൃശ്ശൂര്‍: കടകളും കച്ചവടക്കാരും ഒരുങ്ങി;പ്രതീക്ഷയോടെ ക്രിസ്‌തുമസ്‌ വിപണി

    English summary
    Christmas and New Year celebrations: Excise tightens check to curb counterfeit liquor
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X