ഒരുമയുടെ സന്ദേശം വിളംബരം ചെയ്ത് ക്രിസ്മസ് ആഘോഷവുമായി ഹാപ്പിനസ് ഫെസ്റ്റിവല്‍
തളിപ്പറമ്പ്:സന്തോഷം വാനോളമുയര്‍ത്താന്‍ തളിപ്പറമ്പ് മണ്ഡലത്തിലെ ധര്‍മ്മശാലയില്‍ നടത്തുന്ന ഹാപ്പിനസ് ഫെസ്റ്റിവലില്‍ ക്രിസ്തുമസും ആഘോഷമാക്കി. എംവി ഗോവിന്ദന്‍ മാസ്റ്റര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. ഫെസ്റ്റിവെല്‍ വന്‍ വിജയമാണെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങില്‍ ഹാന്റ്‌ലും ഡവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ശരീര സൗന്ദര്യ പ്രദര്‍ശനം സിനിമ താരം അബു സലീം ഉദ്ഘാടനം ചെയ്തു. ആരോഗ്യമുള്ള ശരീരവും മനസ്സുമുള്ളവര്‍ക്കെ ആരോഗ്യമുള്ള സമൂഹത്തെ കെട്ടിപ്പടുക്കാന്‍ സാധിക്കു എന്ന് അദ്ദേഹം പറഞ്ഞു.

ഹാപ്പിനസ് ഫെസ്റ്റിവെല്‍ സപ്ലിമെന്റ് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ടി കെ ഗോവിന്ദന്‍ മാസ്റ്റര്‍ക്ക് നല്‍കി പ്രകാശനം ചെയ്തു. നടന്‍ ഉണ്ണിരാജ് മുഖ്യാതിഥിയായി. റവ. ഡോ. ക്ലാരന്‍സ് പാലിയത്ത് ക്രിസ്തുമസ് സന്ദേശം നല്‍കി.
ആന്തൂര്‍ നഗരസഭ ചെയര്‍മാന്‍ പി മുകുന്ദന്‍, കുറുമാത്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി എം സീന, നാടക നടി രജിത മധു, കൊയ്യം ജനാര്‍ദനന്‍, കെ സന്തോഷ്, സംഘാടക സമിതി ഭാരവാഹികളായ എ നിശാന്ത്, സി അശോക് കുമാര്‍ എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് ഊരാളി ബാന്റിന്റെ ആട്ടവും പാട്ടും പരിപാടി അരങ്ങേറി.
പുസ്തകോത്സവം, ചില്‍ഡ്രന്‍സ് അമ്യൂസ്മെന്റ് പാര്‍ക്ക്, ഫ്ളവര്‍ ഷോ, ഫുഡ് കോര്‍ട്ട്, കൈത്തറി മേള തുടങ്ങിയവയുമായി ധര്‍മ്മശാലയിലെ കണ്ണൂര്‍ ഗവ. എന്‍ജിനീയറിംഗ് കോളജ് ഗ്രൗണ്ടില്‍ പ്രദര്‍ശന- വില്‍പ്പന മേള സജീവമാണ്. രാവിലെ മുതല്‍ രാത്രി വരെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. 26ന് വൈകീട്ട് അഞ്ചിന് സാംസ്‌കാരിക സായാഹ്നം മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്യും. കവി ബാലചന്ദ്രന്‍ ചുള്ളിക്കാടും ജിഎസ് പ്രദീപും സംസാരിക്കും. 6.30ന് ജി എസ് പ്രദീപിന്റെ ഷോ അറിവുത്സവം. എട്ട് മണിക്ക് കലാമണ്ഡലം കലാകാരികളുടെ നൃത്ത പരിപാടി എന്നിവ നടന്നു.












Click it and Unblock the Notifications