ബഫർ സോൺ വിഷയത്തിൽ സർക്കാരിനെതിരെ വിമർശനവുമായി പള്ളി വികാരി
കൊട്ടിയൂർ. യു.ഡി.എഫ് കേളകം ബസ് സ്റ്റാൻഡിൽ നടത്തിയബഫർ സോൺ സമരത്തിൽ പങ്കെടുത്ത വൈദികൻ സംസ്ഥാന സർക്കാരിനെതിരെ അതിരൂക്ഷ വിമർശനം അഴിച്ചു വിട്ടു. കേളകം സാൻജോസ് പള്ളി വികാരി ഫാദർ കുരിയാക്കോസ് കുന്നത്താണ് കോൺഗ്രസ് വേദിയിലെത്തി ഇടതു സർകാരിനെ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചത്.
സർക്കാരിനെ ബാധിക്കുന്ന വിഷയങ്ങളിൽ സുപ്രിം കോടതി വിധി വന്നാൽ അതിനെ എങ്ങനെ മറികടക്കണമെന്ന് സർക്കാരിനറിയാം. ദേശിയ പാതയിൽ ബാർ പാടില്ലെന്ന വിധി മറികടന്നത് നമ്മൾ കണ്ടതാണ്.ഗവർണർ സർക്കാർ തർക്കത്തിൽ അതിനെ മറികടക്കാൻ നിയമനിർമ്മാണം നടത്തി ശ്രമിച്ച് കൊണ്ടെയിരിക്കുകയാണ്.
ബഫർ സോൺ കർഷകരുടെ വിഷയം വരുമ്പോൾ അത് സുപ്രിം കോടതി വിധിയാണ്, അതിന് മറ്റൊന്നും ചെയ്യാനില്ല അത് തലവിധിയാണ് എന്ന് പറഞ് കൊണ്ട് അത് വഹിച്ചോളാൻ പറഞ്ഞാൽ അത് അത്ര ശരിയുള്ള കാര്യമല്ലെന്ന് കേളകം സാൻജോസ് ചർച് വികാരി റെവ:ഫാദർ കുരിയാക്കോസ് കുന്നത്ത്.ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജന്റെ നേതൃത്വത്തിൽ ഏകദിന ഉപവാസസമരത്തിന് ആശംസ അർപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ബഫർ സോൺ വിഷയത്തിൽ കണ്ണൂർ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അഭ്യമുഖ്യത്തിൽ ഡിസിസി പ്രസിഡന്റ് അഡ്വ:മാർട്ടിൻ ജോർജിന്റെ നേതൃത്വത്തിൽ നേതാക്കളും പ്രവർത്തകരും നടത്തിയ ഉപവാസ സമരം തിങ്കളാഴ്ച വൈകുന്നേരം ്് കേളകത്ത് നടന്ന പൊതുസമ്മേളനത്തോടെ സമാപിച്ചു. സമാപന സമ്മേളനം കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എം പി ഉദ്ഘാടനം ചെയ്തു. ഉപവാസം സമരം രാവിലെ 9 മണിക്ക് സണ്ണി ജോസഫ് എം എൽ എ നിർവഹിച്ചു.
മേയർ ടി ഒ മോഹനൻ, സോണി സെബാസ്റ്റ്യൻ, വി എ നാരായണൻ, സജ്ജീവ് മാറോളി, ചന്ദ്രൻ തില്ലങ്കേരി, കെ സി മുഹമ്മദ് ഫൈസൽ,വി വി പുരുഷോത്തമൻ, കേളകം സാൻജോസ് പള്ളിവികാരി റഫറൽ ഫാദർ കുര്യാക്കോസ് കുന്നത്, കേളകം സാന്റ് ജോസ് ഓർത്തഡോക്സ് വലിയ പള്ളി വികാരി റഫറൽ ജാക്സൺ കുര്യാക്കോസ്, എസ് എൻ ഡി പി ഇരിട്ടി യൂണിറ്റ് പ്രസിഡന്റ് കെ വി അജിത്ത്,ബൈജു വർഗീസ്,
വി രാധാകൃഷ്ണൻ മാസ്റ്റർ,ലിസി ജോസഫ്. രജനി രാമാനന്ദ്, രാജീവൻ എളയാവൂർ, റിജിൽ മാക്കുറ്റി, സുധീപ് ജെയിംസ്. പിസി രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു. എൻ പി ശ്രീധരൻ. കെ പി സാജു, റഷീദ് കൗവായി, ടി ജയകൃഷ്ണൻ, സുരേഷ് ബാബു എളയാവൂർ, ചാക്കോ പാലക്കലോടി,ബേബി തോലാനി,സാജു യോമസ്, സുരേഷ് ചല്ലറ ത്ത് തുടങ്ങിവർ നേതൃത്വം നൽകി












Click it and Unblock the Notifications