കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സ്‌കൂളിന് മുമ്പില്‍ ബൈക്കുമായി അഭ്യാസപ്രകടനം: യുവാവിനെതിരെ പരാതി നല്‍കിയ പ്രിന്‍സിപ്പലിന് ഭീഷണി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പരാതി നല്‍കിയ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തുകയും അപമര്യാദയായി പെരുമാറുകയും മണിക്കൂറുകളോളം പൊലിസ് സ്‌റ്റേഷനില്‍ തടഞ്ഞുവയ്ക്കുകയും ചെയ്ത സംഭവത്തില്‍ സ്‌റ്റേഷന്‍ ചുമതലയുള്ള സി. ഐയ്‌ക്കെതിരെ പരാതിയുമായി സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും. സ്‌കൂളിനു മുന്നില്‍ അപകടകരമാകുന്ന വിധം ബൈക്കില്‍ അഭ്യാസ പ്രകടനം നടത്തിയ യുവാവിനെതിരെ പരാതി നല്‍കിയ പ്രിന്‍സിപ്പലിനെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ഭീഷണിപ്പെടുത്തിയെന്നു പയ്യന്നൂര്‍ സി ഐക്കെതിരെയാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്, കോഴിക്കോടും പാലക്കാടും അറസ്റ്റ്ഹര്‍ത്താല്‍ ആരംഭിച്ചു; കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ്, കോഴിക്കോടും പാലക്കാടും അറസ്റ്റ്

ഇതേ തുടര്‍ന്ന് സിഐയ്‌ക്കെതിരെ മുഖ്യമന്ത്രിക്കും മനുഷ്യാവകാശ കമ്മീഷനും അധ്യാപകന്‍ പരാതി നല്‍കി. സി ഐയ്‌ക്കെതിരെ വകുപ്പുതല അന്വേഷണമാരംഭിച്ചിട്ടുണ്ട്. തൃക്കരിപ്പൂര്‍ സൗത്ത് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പലും പയ്യന്നൂര്‍ അന്നൂര്‍ സ്വദേശിയുമായ സി കെ ഹരീന്ദ്രനാണ് സംഭവവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. ഇക്കഴിഞ്ഞ വ്യാഴാഴ്ച രാവിലെയായിരുന്നു യുവാവ് അഭ്യാസ പ്രകടനം നടത്തിയത്. 15 ലക്ഷം വിലയുള്ള ആഢംബര ബൈക്കുമായി യുവാവ് കുട്ടികള്‍ക്കിടയില്‍ നിരന്തരം അപകടകരമാംവിധം ബൈക്കോടിക്കുന്നത് ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പല്‍ ചന്തേര പോലീസ് സ്റ്റേഷനില്‍ അറിയിക്കുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ കുറിച്ചെടുക്കാന്‍ പറഞ്ഞെങ്കിലും നമ്പര്‍ പ്ലേറ്റ് ഇല്ലാത്തതിനാല്‍ വാഹനം ഓടിക്കുന്ന വീഡിയോ ദൃശ്യം എടുത്ത് പേലീസിന് നല്‍കുകയായിരുന്നു.

kannur-map-1

ഉച്ചയോടെ പോലീസ് വാഹന ഉടമക്കെതിരെ കേസെടുത്ത് ബൈക്ക് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. തുടര്‍ന്ന് വൈകുന്നേരം പയ്യന്നൂര്‍ സിഐ പികെ ധനഞ്ജയബാബു പ്രിന്‍സിപ്പലിനോട് സ്റ്റേഷനില്‍ എത്തിച്ചേരാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതു പ്രകാരം 5.30ന് സ്റ്റേഷനിലെത്തിയ അധ്യാപകനെ മണിക്കൂറുകളോളം സ്റ്റേഷനില്‍ നിര്‍ത്തുകയും സ്റ്റേഷനില്‍ ഉണ്ടായിരുന്ന യുവാവിനോടൊപ്പമുള്ളവരോട് മാപ്പു പറയണമെന്നാവശ്യപ്പെടുകയും ചെയ്തു. പറ്റില്ലെന്ന് പറഞ്ഞതോടെ ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവമറിഞ്ഞ് പിടിഎ ഭാരവാഹികളും നാട്ടുകാരും സ്റ്റേഷനില്‍ എത്തിയതിനു ശേഷമാണ് പ്രിന്‍സപ്പലിനെ വിട്ടയക്കാന്‍ തയ്യാറായത്. സംഭവത്തില്‍ സ്‌കൂള്‍ പിടിഎ അടിയന്തിര യോഗം ചേര്‍ന്നു പ്രതിഷേധിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് യോഗത്തിന്റെ നിര്‍ദേശപ്രകാരം പ്രിന്‍സിപ്പല്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി.

English summary
CI Threttens principal over complaint against biker
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X