കെ സുധാകരനെതിരെ നാഥനില്ലാത്ത ലഘുലേഖകൾ: ജയിച്ചാൽ ബിജെപിയിലേക്ക് പോയി മന്ത്രിയാകുമെന്ന്
കണ്ണൂർ: പൊരിഞ്ഞ പോരാട്ടം നടക്കുന്ന കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ മുഖ്യ ശത്രുവായ കെ.സുധാകരനെ ഇക്കുറിയും വീഴ്ത്തുമെന്ന ദൃഡനിശ്ചയത്തിലാണ് സിപിഎം അതിന് ഏതടവും സ്വീകരിക്കാമെന്ന നിലപാടിലാണ് ജില്ലാ നേതൃത്വം. മാർഗം ലക്ഷ്യത്തെ സാധൂകരിച്ചാൽ മതി. ഇക്കുറി ന്യൂനപക്ഷ വോട്ടുകൾ തങ്ങളുടെ പെട്ടിയിൽ വീഴില്ലെന്ന ആശങ്ക സിപിഎമ്മിനുണ്ട്. കോൺഗ്രസിനോട് പഴയ അകൽച്ച അവർ കാണിക്കുന്നില്ല.
സുധാകരനായി കൈമെയ് മറന്ന് പണിയെടുകുന്നത് മുസ്ലീം ലീഗാണ്. വെൽഫെയർ പാർട്ടി, ഇ കെ സുന്നി തുടങ്ങിയ സംഘടനകളും ഇക്കുറി യുഡിഎഫിനൊപ്പമുണ്ട്. കഴിഞ്ഞ തവണ 6500 വോട്ടുകൾക്കാണ് ശ്രീമതി സുധാകരനെ തറപറ്റിച്ചത്. ഇക്കുറി ഒരു ലക്ഷം പുതിയ വോട്ട് കണ്ണൂരുണ്ട്. ഇവരാണ് ജയപരാജയങ്ങൾ നിർണയിക്കുക.

ആളില്ലാ ലഘുലേഖയും സുധാകരന്റെ നിറം മാറ്റവും
ജയിച്ചാൽ സുധാകരൻ ബിജെപിയിലേക്കു പോയി കേന്ദ്ര മന്ത്രിയാകുമെന്ന പ്രവചനം കണ്ണൂരിന്റെ രാഷ്ട്രീയ ന്തരീക്ഷത്തിൽ തങ്ങിനിൽക്കുന്നുണ്ട്. ഈ അഭ്യാഹത്തിനു അടിസ്ഥാനമാക്കി നേരെത്തെ തന്നെ ബിജെപിയിൽ ചേരാൻ ചില നേതാക്കൾ സമീപിച്ചിരുന്നുവെന്ന സുധാകരന്റെ ഒരു ചാനൽ ഇന്റർവ്യു നവമാധ്യമങ്ങളിൽ പ്രചരികുന്നുണ്ട്.

വാട്സ്ആപ്പ് ഗ്രൂപ്പുകളില്‍ പ്രചാരണം
തെരഞ്ഞെടുപ്പ് കാലത്ത് സി പി എം രൂപീകരിച്ച രണ്ടായിരത്തിലേറെ വാട്സ് അപ്പ് ഗ്രൂപ്പുകളിലൂടെയാണ് ഇതിന്റെ പ്രചാരണം ഇതുകൂടാതെ മുസ്ലീം ന്യുനപക്ഷ കേന്ദ്രങ്ങളിൽ സുധാകരൻ ബി.ജെ.പിയിലേക്ക് ജയിച്ചാൽ പോകുമെന്ന ലഘുലേഖാ പ്രചരണവും നടക്കുന്നുണ്ട്. പ്രിന്ററുടെയും പബ്ളി മറുടെയും പേരുകൾ ഈ ലഘുലേഖയിലില്ല. അതു കൊണ്ടു തന്നെ വ്യാജ പ്രചരണത്തിനു പിന്നിൽ എൽ.ഡി.എഫാണെന്നാണ് കോൺഗ്രസ് നേതാക്കളുടെ ആരോപണം.

മറുപടി പറഞ്ഞ് തളർന്ന് സുധാകരൻ
മണ്ഡലത്തിലെ വികസന പ്രശ്നങ്ങളും രാഷ്ട്രീയ നിലപാടുകളും പറയേണ്ടതിനു പകരം താൻ ബി.ജെ.പിയിലേക്ക് പോകില്ലെന്നു ആണയിടുകയാണ് സുധാകരനും കോൺഗ്രസും. പെരിയ ഇരട്ടക്കൊലപാതകവും ശുഹൈബ് വധവുമൊക്കെ ചർച്ച യാക്കേണ്ടതിനു പകരം ബി.ജെ.പി കുപ്പായമണിയുമെന്ന ആരോപണം വെട്ടിലാക്കിയിരിക്കുകയാണ് സുധാകരനെ നിഷ്പക്ഷ വോട്ടുകളിൽ ഈ പ്രചരണം സ്വാധീനം ചെലുത്തുമെന്നാണ് യു.ഡി.എഫിന്റെ ആരോപണം.സുധാകരൻ ബി.ജെ.പിയിലേക്കു പോയാൽ നിങ്ങൾ കൊന്നും രക്ഷയുണ്ടാവില്ലെന്ന പ്രചരണം സി.പി.എം പ്രവർത്തകർ ന്യുനപക്ഷ സമുദായാംഗക്കളുടെ വീടുകളിലും കയറി നേരിട്ടു നടത്തുന്നുണ്ട്. എന്നാൽ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മിഷനെ സമീപിക്കുമെന്ന് യു.ഡി.എഫ് ജില്ലാ നേതൃത്വം അറിയിച്ചു.












Click it and Unblock the Notifications