കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

സിഐഎസ്എസ്എഫ് ജവാൻമാർക്ക് കൊവിഡ്: കണ്ണൂർ വിമാനത്തവള സുരക്ഷ അവതാളത്തിൽ!!

  • By Desk
Google Oneindia Malayalam News

മട്ടന്നൂർ: കണ്ണൂർ ര്രാജ്യാന്തര വിമാനത്താവളത്തില്‍ നാല് സിഐഎസ്എസ്എഫ് ജവാൻമാർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വിമാനത്താവളത്തിന്റെ പ്രവർത്തനം അവതാളത്തിലാകുമെന്ന് സൂചന. കഴിഞ്ഞ ദിവസമാണ് കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിലെ നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച ഒരു ഉദ്യോഗസ്ഥന്‍ വിമാനത്താവളത്തിലെത്തിയിരുന്നു. ഇതോടെ വിമാനത്താവളത്തിലെ സിഐഎസ്എഫ് കമാന്‍ഡന്റ് ഓഫീസ് അടച്ചു.

 കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി.. രോഗബാധയേറ്റ 17 പേരിൽ 11 പേർ വിദേശത്തു നിന്നും വന്നവർ കണ്ണൂരിൽ കൊവിഡ് രോഗികളുടെ എണ്ണം കുത്തനെ കൂടി.. രോഗബാധയേറ്റ 17 പേരിൽ 11 പേർ വിദേശത്തു നിന്നും വന്നവർ

ഇപ്പോഴുണ്ടായ സംഭവം എയര്‍പോര്‍ട്ട് പ്രവര്‍ത്തനത്തെ ബാധിക്കില്ലെന്നും യാത്രക്കാര്‍ക്ക് ആശങ്ക വേണ്ടെന്നും കിയാല്‍ എം ഡി വി. തുളസീദാസ് പറഞ്ഞു. ഇതുവരെ കണ്ണൂരില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എട്ട് സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന 44 സിഐഎസ്എഫ് ഉദ്യോഗസ്ഥരെ അടിയന്തരമായി ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലേക്ക് മാറ്റിയിട്ടുണ്ട്.

kannurairport-

കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ച നാല് സിഐഎസ്എഫ് ഉദ്യോഗസ്ഥരില്‍ ഒരാളാണ് കമാന്‍ഡന്റ് ഓഫീസിലെത്തിയിരുന്നത്. അവധി കഴിഞ്ഞ് ഇതര സംസ്ഥാനത്തു നിന്നും വിമാന മാര്‍ഗം തിരിച്ചെത്തിയ ഇയാള്‍ കൂത്തുപറമ്പിലെ ക്യാമ്പില്‍ 14 ദിവസത്തെ ക്വാറന്റൈനും പരിശോധനയും പൂര്‍ത്തിയാക്കിയ ശേഷമാണ് വിമാനത്താവളത്തിലെ ഓഫീസിലെത്തിയത്. അതിന് പിന്നാലെ ഇയാള്‍ക്ക് രോഗ ലക്ഷണങ്ങളുണ്ടാവുകയും തുടര്‍ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിക്കുകയും ചെയ്തു.

വിമാനത്താവളത്തിനകത്തെ കമാന്‍ഡന്റ് ഓഫീസ് അണുവിമുക്തമാക്കാനായി അടച്ചു. സമ്പര്‍ക്കം പുലര്‍ത്തിയവരെ ക്വാറന്റൈന്‍ ചെയ്തു. ഇനി മുതല്‍ നിരീക്ഷണ കാലാവധി 14 ല്‍ നിന്ന് 28 ദിവസമാക്കുമെന്ന് കിയാല്‍ എംഡി വി. തുളസീദാസ് വ്യക്തമാക്കി. നിലവില്‍ 50 സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ അവധി കഴിഞ്ഞെത്തി കൂത്തുപറമ്പ് വെള്ളിവെളിച്ചത്തിലെ ക്യാമ്പില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇവരെല്ലാം അവധി കഴിഞ്ഞ് ദില്ലി, ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്.

നിലവില്‍ നൂറിലേറെപ്പേര്‍ ചികിത്സയിലുള്ള ഒമ്പത് ജില്ലകളിലൊന്ന് കണ്ണൂരാണ്. ഇപ്പോള്‍ 125 പേരാണ് കൊവിഡ് ബാധിച്ച് കണ്ണൂരില്‍ ചികിത്സയിലുള്ളത്. 28-കാരനായ എക്‌സൈസ് ഡ്രൈവറാണ് കണ്ണൂരില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ച ഒരേയൊരാള്‍. സംസ്ഥാനത്ത് മരിച്ച 22 പേരില്‍ ബാക്കിയെല്ലാവര്‍ക്കും കോ-മോര്‍ബിഡിറ്റി അസുഖങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ ഇദ്ദേഹത്തിന് അസുഖങ്ങളൊന്നുമുണ്ടായിരുന്നില്ല. ഇദ്ദേഹത്തിന് ചികിത്സ വൈകിയെന്ന് ആരോപിച്ച് സഹോദരന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ആരോഗ്യ വകുപ്പ് അന്വേഷണം തുടങ്ങിയിരിക്കുകയാണ്.ഇതിനിടെയിൽ 14 വയസുകാരന്കൊ വിഡ് ബാധിച്ച പശ്ചാത്തലത്തിൽ കണ്ണൂർ നഗരത്തിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചു. ഇപ്പോൾ കോർപറേഷനിൽ മൂന്ന് വാർഡുകളിൽ മാത്രമാണ് നിയന്ത്രണങ്ങളുള്ളത്.

English summary
CISF staffs tests coronavirus positive in Kannur became challege to airport security
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X