പാസ്‌പോര്‍ട്ട് വെരിഫിക്കേഷന് കൈക്കൂലിവാങ്ങിയ സിവില്‍ പോലീസ് ഓഫീസര്‍ അറസ്റ്റില്‍
ചക്കരക്കല്‍: കണ്ണൂര്‍ ജില്ലയിലെ ചക്കരക്കല്‍ പൊലിസ് സ്റ്റേഷനിലെ സിവില്‍ പൊലിസുകാരനെ കൈക്കൂലിവാങ്ങുന്നതിനിടെ വിജിലന്‍സ് ഒളിഞ്ഞിരുന്ന് പിടികൂടി. ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പാസ് പോര്‍ട്ട് വെരിഫിക്കേഷനായി ആയിരം രൂപ ചക്കരക്കല്‍ സ്വദേശിയായ യുവാവില്‍ നിന്നും കൈക്കൂലി വാങ്ങിയ സിവില്‍ പൊലിസ് ഓഫീസറാണ് വിജിലന്‍സ് മിന്നല്‍ പരിശോധനയില്‍ കുടുങ്ങിയത്.
ചക്കരക്കല്‍ ടൗണിലെ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് സമീപത്തു നിന്നും പാസ്പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി കൈക്കൂലി വാങ്ങവെ ചക്കരക്കല്‍ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസുകാരനാണ് വിജിലന്‍സ് പിടിയിലായി. ആയിരം രൂപ കൈക്കൂലി വാങ്ങുന്നതിനിടെ സിവില്‍ പോലീസ് ഉദ്യോഗസ്ഥനായ കെവി.ഉമര്‍ ഫാറുക്കിനെയാണ് വിജിലന്‍സ് പിടികൂടിയത്. കണ്ണൂര്‍ വിജിലന്‍സ് ഡി വൈ എസ് പി ബാബു പെരിങ്ങോത്തിന് കിട്ടിയ പരാതിയെ തുടര്‍ന്നായിരുന്നു വിജിലന്‍സ് റെയ്ഡു നടത്തിയത്.

പാസ്പോര്‍ട്ട് വെരിഫിക്കേഷന് വേണ്ടി ചക്കരക്കല്‍ സ്വദേശിയില്‍ നിന്നും ആയിരം രൂപ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് വിജിലന്‍സിന് പരാതി കൊടുക്കുകയായിരുന്നു. തുടര്‍ന്ന് ഞായറാഴ്ച്ച ഉച്ചയ്ക്ക് രണ്ടു മണിയോട് കൂടി ചക്കരക്കല്‍ ടൗണിലെ ഇരിവേരി സാമൂഹ്യാരോഗ്യകേന്ദ്രത്തിന് മുന്‍വശം വച്ച് ഫിനോഫ്ത്തലിന്‍ പുരട്ടിയ രണ്ടു 500 രൂപയുടെ നോട്ട് കൈമാറുമ്പോള്‍ വിജിലന്‍സ് കൈയോടെ പിടികൂടുകയായിരിന്നു. നടപടി ക്രമങ്ങള്‍ പൂര്‍ത്തികരിച്ച് ഏഴുമണിയോടെ അറസ്റ്റു രേഖപ്പെടുത്തി.
ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും പാസ്പോര്‍ട്ട് വെരിഫിക്കേഷനായി സമീപിക്കുന്നവരില്‍ നിന്നും ഉമര്‍ ഫാറൂഖ് കൈക്കൂലി വാങ്ങുന്നതായി നേരത്തവ്യാപകപരാതിയുയര്‍ന്നിരുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു വിവരം ലഭിച്ചുവെങ്കിലും രേഖാമൂലമുളള പരാതി വിജിലന്‍സിന് ലഭിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ഇരിട്ടി എക്സൈസ് റെയ്ഞ്ച് ഓഫീസില്‍ നടത്തിയ റെയ്ഡില്‍ എക്സൈസ് അളവില്‍ കൂടുതല്‍ മദ്യം കൈവശം വെച്ച രണ്ടു എക്സൈസ് ഓഫീസര്‍മാരെ പിടികൂടിയിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടന്നത്.
കണ്ണൂരിലെ പൊലിസുകാര്‍ കൊലപാതകകേസിലെ പ്രതികളായി മാറുന്നതും കൈക്കൂലി കേസില്‍ അകപ്പെടുന്നതും കണ്ണൂര്‍ സിറ്റി പൊലിസ് കമ്മിഷണര്‍ക്ക് തലവേദനയായി മാറിയിട്ടുണ്ട്. വകുപ്പ് തല അന്വേഷണം നേരിടുന്ന നിരവധി പേരാണ് സേനയിലുളളത്. ഇത്തരക്കാര്‍ കൈക്കൂലിവാങ്ങി ജനങ്ങളെ ദ്രോഹിക്കുകയാണെന്ന ആരോപണം ശക്തമായിട്ടുണ്ട്. മണല്‍മാഫിയയുടെയും മറ്റും രഹസ്യക്കാരായും ചില പോലീസുകാര്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നു രഹസ്യാന്വേഷണവിഭാഗം നേരത്തെ റിപ്പോര്‍ട്ടു നല്‍കിയിരുന്നു.












Click it and Unblock the Notifications