• search
  • Live TV
കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  

ശബരിമല വിഷയം വീണ്ടും പ്രചരണ വിഷയമാക്കുന്ന യുഡിഎഫിൻ്റെ കാപട്യം ജനങ്ങൾ തിരിച്ചറിയും: സികെ പത്മനാഭൻ

  • By Desk

കണ്ണുർ: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ യുഡിഎഫ് കാണിച്ച രാഷ്ട്രീയ പാപ്പരത്വം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും തെരഞ്ഞെടുപ്പിൽ വിശ്വാസികൾ ഉചിതമായ മറുപടി നൽകുമെന്നും ബിജെപി നേതാവ് സി കെ പത്മനാഭൻ മുന്നറിയിപ്പു നൽകി. ഇപ്പോൾ ശബരിമല ബില്ലുമായി വരുന്ന കോൺഗ്രസിൻ്റെ കാപട്യം ജനങ്ങൾ തിരിച്ചറിഞ്ഞിട്ടുണ്ട്.

സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ നാവോത്ഥാന നായകനാകാൻ ശ്രമിച്ചിട്ട് ഇപ്പോൾ നവോത്ഥാന ഘാതകനായി മാറിയെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കൂടിയായ സികെ പത്മനാഭൻ ആരോപിച്ചു.

രാമക്ഷേത്ര നിര്‍മ്മാണത്തിന് സംഭാവന നല്‍കി എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ; തെറ്റിദ്ധരിപ്പിച്ചതാണെന്ന് വിശദീകരണം

സ്വർണക്കടത്ത് കേസിൽ പ്രതിക്കൂട്ടിൽ നിൽക്കുന്ന പിണറായി സർക്കാർ രാജിവയ്ക്കുക, പിൻ വാതിൽ നിയമനം റദ്ദ് ചെയ്യുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി നടത്തിയ കണ്ണുർ കലക്ടറേറ്റ് മാർച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിലെ ക്ഷേത്ര ഭരണം നിയന്ത്രിക്കുന്ന ദേവസ്വം ബോർഡുകളിൽ വിശ്വാസികളല്ലാത്ത രാഷ്ട്രീയ പ്രവർത്തകരെ കുത്തിനിറയ്ക്കുകയാണ്. ക്ഷേത്രങ്ങൾ വിശ്വാസികൾക്ക് വിട്ടുകൊടുക്കണമെന്ന് ജനസംഘം പ്രവർത്തിക്കുന്ന സമയത്തേ ഉന്നയിക്കപ്പെടുന്ന ആവശ്യങ്ങളിലൊന്നാണ്. അവിശ്വാസികളായ ആളുകളാണ് ദേവസ്വം ബോർഡിലുള്ളത്. കോൺഗ്രസ് വിശ്വാസികളോടൊപ്പമാണെന്ന് പറയുന്നത് വെറും കാപട്യമാണ്. ശബരിമല വിഷയം ഇപ്പോൾ ഉയർത്തി കൊണ്ടുവന്ന് വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ടുകൾ കൈക്കലാക്കാനാണ് കോൺഗ്രസിൻ്റെ ലക്ഷ്യം.

കഴിഞ്ഞ പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കോൺഗ്രസ് വിശ്വാസികളുടെ വോട്ടു നേടിയത് ഈ തന്ത്രമുപയോഗിച്ചാണ്. ഒരിക്കൽ ചക്ക വീണ് മുയൽ ചത്തെന്ന് കരുതി എപ്പോഴും അതു സംഭവിക്കണമെന്നില്ലെന്നും സികെപി ചുണ്ടിക്കാട്ടി. മുസ്ലിം ലീഗിന് അടിമപ്പണി ചെയ്യുന്നതാണ് സ്വർഗരാജ്യം ലഭിക്കുന്ന ഏക വഴിയെന്നു ധരിക്കുന്ന പാർട്ടിയാണ് കോൺഗ്രസ്. കെപിസിസി നേതൃത്വത്തെപ്പോലും നിശ്ചയിക്കുന്നത് മുസ്ലിം ലീഗാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ശബരിമല യുവതി പ്രവേശന വിവാദമുണ്ടായപ്പോൾ നിയമസഭയിൽ പ്രതിപക്ഷത്തുണ്ടായിരുന്ന കോൺഗ്രസ് എന്തു ചെയ്തുവെന്ന് നാം കണ്ടതാണ്. ശബരിമല യുവതി പ്രവേശന സമയത്ത് വിശ്വാസികളോടൊപ്പം നിന്ന ഏക പാർട്ടി ബിജെപിയാണ്. പാർട്ടി അധ്യക്ഷൻ കെ സുരേന്ദ്രനെതിരെ നൂറ് കണക്കിന് കേസുകളാണ് പോലീസെടുത്തത്. ശബരിമലയിൽ വിശ്വാസികളോടൊപ്പം നിൽക്കാതെ വഞ്ചിച്ചവരാണ് യുഡിഎഫെന്നും പത്മനാഭൻ ആരോപിച്ചു. ഭരണത്തിൻ്റെ അവസാന കാലം പാർട്ടി നേതാക്കളുടെ ഭാര്യമാർക്കും ബന്ധുക്കൾക്കും പിൻവാതിൽ വഴി ജോലി നൽകുകയാണ് പിണറായി സർക്കാർ. ഇതിനെതിരെ ശക്തമായ പ്രക്ഷോഭമാരംഭിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പു നൽകി.

പ്രതിഷേധ ധർണയിൽ ബി.ജെ.പി ജില്ലാ അധ്യക്ഷൻ എൻ.ഹരിദാസ്, സംസ്ഥാന ജനറൽ സെക്രട്ടറി കെ.രഞ്ചിത്ത്‌, സി.സത്യപ്രകാശ്' മോഹനൻ മാനന്തേരി 'ബിജു എളങ്കുഴി എന്നിവർ പ്രസംഗിച്ചു.

English summary
CK Padmanabhan against UDF over Sabarimala issue
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X