പത്മജ വേണുഗോപാലിനെതിരെ പ്രതിഷേധമില്ല, മാധ്യമ വാര്‍ത്തകള്‍ തെറ്റെന്ന് സികെ പത്മനാഭന്‍
കണ്ണൂര്‍ :തനിക്കെതിരെ മാധ്യമങ്ങളിലൂടെ നടക്കുന്നത് വ്യാജപ്രചരണമാണെന്ന് ബിജെപി നേതാവ്കാസര്‍കോട് നഗരത്തില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിടെ പത്മജയ്‌ക്കെതിരെ താന്‍ ഒരു പ്രതിഷേധവും രേഖപ്പെടുത്തിയിട്ടില്ലെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം സികെ പത്മനാഭന്‍ കണ്ണൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
താന്‍ ഒരിക്കലും തിരക്കില്‍ തള്ളികയറി മുന്‍പില്‍ നില്‍ക്കുന്നയാളല്ല. പത്മജയുടെ പിതാവ് ലീഡര്‍ കരുണാകരനുമായി വ്യക്തിപരമായ ബന്ധം ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് പുലര്‍ത്തിയിരുന്നു പാര്‍ട്ടിക്കുള്ളില്‍ താന്‍ നേരിടുന്ന പ്രശ്‌നങ്ങളും സ്വകാര്യ ദുഃഖങ്ങളും ലീഡര്‍ താനുമായി പങ്കു വെച്ചിരുന്നു.

തനിക്ക് അന്ന് വൈകുന്നേരം അഞ്ചരയ്ക്ക് കണ്ണൂരിലേക്ക് ട്രെയിനില്‍ വരേണ്ട കാര്യമുള്ളതു കൊണ്ടാണ് പരിപാടി അവസാനിക്കുന്നതിനിടെ മടങ്ങിയത്. എന്നാല്‍ ഉദ്ഘാടകനായി തന്നെ നിശ്ചയിക്കാത്തത് സംഘാടകരുടെ ഔചിത്യ കുറവാകാമെന്നും സികെ പത്മനാഭന്‍ പറഞ്ഞു.
ഉദ്ഘാടനം ചെയ്യുന്നത് വലിയ കാര്യമൊന്നുമല്ല ഓട്ടോറിക്ഷയ്ക്കു വന്ന് ഉദ്ഘാടനം ചെയ്തു ഓട്ടോറിക്ഷയില്‍ തന്നെ മടങ്ങുന്ന എന്നാല്‍പ്പിന്നെ ഞങ്ങളൊക്കെ. എന്നാല്‍ പുതിയ കാലത്ത് ചില പ്രവണതകളൊക്കെ പാര്‍ട്ടിയിലും കടന്നു വരുന്നുണ്ട് അതൊക്കെ തെരഞ്ഞെടുപ്പ് കഴിയട്ടെ അത്തരം മൂല്യങ്ങളെ കുറിച്ചു അപ്പോള്‍ പറയാം. അത്തരം കാര്യങ്ങള്‍ കാലം തെളിയിക്കും.
യുദ്ധത്തിലും പ്രണയത്തിലും വിജയിക്കുക തന്നെയാണ് മുഖ്യം. രാമമന്ത്രവും കൃഷ്ണ തന്ത്രവുമാണ് അതിന്റെ ടെക്‌നോളജിയായള ബിജെപി സ്വീകരിക്കുക. കേരളവും ഭാരതത്തിന്റെ വികസന വഴിയിലേക്ക് വരും. കോണ്‍ഗ്രസിന്റെ മുന്‍മുഖ്യമന്ത്രിമാരുടെ മക്കളില്‍ ഇനി പ്രതീക്ഷ ചാണ്ടി ഉമ്മനില്ലെന്നും ചാണ്ടി ഉമ്മന്‍ വന്നാല്‍ ആ പട്ടിക പൂര്‍ത്തിയാകുമെന്നും സികെ പമ്മനാഭന്‍ പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് നേതാക്കള്‍ ബിജെപിയിലേക്ക് ഇടിച്ചുകയറുകയാണ്. ഇടികൊണ്ടു പരുക്കേല്‍ക്കാതെ തങ്ങള്‍ നോക്കുമെന്നും സികെ പത്മനാഭന്‍ പറഞ്ഞു. കണ്ണൂരില്‍ നൃത്ത അധ്യാപകന്‍ പിഎന്‍ ഷാജി ജീവനൊടുക്കിയ സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടു എന്‍ഡിഎ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു സികെ പത്മനാഭന്‍.












Click it and Unblock the Notifications