തെരഞ്ഞെടുപ്പിന് മുന്നേ പ്രതിപക്ഷം പരാജയം അംഗീകരിച്ചുവെന്ന് സികെ പത്മനാഭന്‍
കണ്ണൂര്‍: ലോകസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തന്നെ പ്രതിപക്ഷം പരാജയം അംഗീകരിച്ചുവെന്ന് ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതിയംഗം സി കെ പത്മനാഭന്‍ പറഞ്ഞു. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ വിവിധ പ്രസ്ഥാനങ്ങളില്‍ നിന്ന് ബിജെപിയില്‍ ചേര്‍ന്നവരുടെ കൂട്ടായ്മ നവാഗത സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. തെരഞ്ഞെടുപ്പില്‍ റായ്ബറേലിയില്‍ നിന്ന് മത്സരിക്കാതെ കോണ്‍ഗ്രസ്സ് നേതാവ് സോണിയാ ഗാന്ധി രാജ്യസഭയിലൂടെ ജയിച്ച് മുന്നോട്ട് വന്നത് ഇതിന് തെളിവാണ്.
ലോകസഭാ തെരഞ്ഞെടുപ്പില്‍ പരമ്പരാഗതമായി അവര്‍ ജയിച്ച് കൊണ്ടിരിക്കുന്ന റായ്ബറേലിയില്‍ തോല്‍ക്കുമെന്ന ഉറച്ച ബോധ്യമുള്ളത് കൊണ്ടാണ് തെരഞ്ഞെടുപ്പിന് മുന്നേ രാജ്യസഭയിലൂടെ പാര്‍ളമെന്റിലെത്തിയത്. ഒരു യുദ്ധം തുടങ്ങുന്നതിന് മുമ്പ് തന്നെ പരാജയമുറപ്പിച്ച പ്രതിപക്ഷത്തെയാണ് നമുക്ക് കാണാന്‍ കഴിയുന്നത്. കേരളത്തിലെ ജനങ്ങളും ഇത് തിരിച്ചറിയുമെന്ന് ഉറപ്പാണ്.

ഇടതു വലത് മുന്നണികള്‍ കേരളത്തിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. കേരളത്തിന് പുറത്തെത്തിയാല്‍ അവര്‍ ഒരുമിച്ചാണ്. ഇത് കേരളത്തിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞ് കഴിഞ്ഞിട്ടുണ്ട്. കേരളത്തില്‍ വലിയ മാറ്റം ഉറപ്പാണ്. വോട്ടര്‍മാര്‍ എന്‍ഡിഎ സഖ്യത്തിലക്ക് ഓരോ ദിവസവും എത്തിച്ചേരുകയാണ്. എന്‍ഡിഎ സര്‍ക്കാരിന് അനുകൂലമായി കൈപൊക്കാന്‍ കേരളത്തില്‍ നിന്ന് എംപിമാരുണ്ടാകുമെന്ന് എല്ലാവര്‍ക്കും വ്യക്തമായിക്കഴിഞ്ഞു.
സ്വാതന്ത്ര്യം ലഭിച്ചതോടെ കോണ്‍ഗ്രസ്സ് ഗാന്ധിജിയെയും ഭാരത് മാതാക്കി ജയ് എന്ന മുദ്രാവാക്യവും ഉപേക്ഷിച്ചു. എന്നാല്‍ അന്നും ഇന്നും ഭാരത് മാതാകി ജയ് എന്ന മുദ്രാവാക്യത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചവരാണ് ബിജെപി പ്രവര്‍ത്തകര്‍. അത് തന്നെയാണ് നമ്മുടെ വിജയ മന്ത്രവും. നിരന്തരമായ ത്യാഗപൂര്‍ണ്ണമായ പ്രവര്‍ത്തനമാണ് ബിജെപിയുടെ വിജയത്തിനടിസ്ഥാനം. അടിസ്ഥാന ആശയത്തില്‍ നിന്ന് നാം ഇന്നുവരെ പിന്നോട്ട് പോയിട്ടില്ല. മികച്ച വിജയത്തിന് നാം അരയും തലയും മുറുക്കി പ്രവര്‍ത്തന നിരതരാകണമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരിദാസ് അധ്യക്ഷത വഹിച്ചു. മേഖലാ ജനറല്‍ സെക്രട്ടറി കെ.കെ. വിനോദ് കുമാര്‍. ദേശീയ സമിതിയംഗങ്ങളായ എ. ദാമോദരന്‍, പി.കെ. വേലായുധന്‍, സി. രഘുനാഥ്, ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്‍, ടി.സി. മനോജ്, അരുണ്‍ കൈതപ്രം, വി.വി. ചന്ദ്രന്‍, അജികുമാര്‍ കരിയില്‍, റീന മനോഹരന്‍, സെലീന എന്നിവര്‍ സംബന്ധിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറിമാരായ എം.ആര്‍. സുരേഷ് സ്വാഗതവും ബിജു ഏളക്കുഴി നന്ദിയും പറഞ്ഞു.












Click it and Unblock the Notifications