ധർമ്മടം മണ്ഡലത്തിലെ അക്രമ മൊഴിവാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സി.കെ പത്മനാഭൻ
കണ്ണൂര്‍: ചക്കരക്കല്ലിനടുത്തെ വെള്ളച്ചാലില്‍ എൻഡിഎ ധര്‍മ്മടം നിയോജക മണ്ഡലം കമ്മറ്റി ഓഫീസിന് നേരെ നടന്ന അക്രമത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിലപാട് വ്യക്തമാക്കണമെന്ന് എൻ.ഡി.എ സ്ഥാനാര്‍ത്ഥി സി.കെ. പത്മനാഭന്‍ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. അക്രമത്തില്‍ð സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ട് പോലീസിലും തെരഞ്ഞെടുപ്പ് കമ്മീഷനിലും പരാതി നല്‍കിയിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയന്‍ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന മണ്ഡലത്തിലാണ് അക്രമം നടന്നിരിക്കുന്നത്. സുഗമമായ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുന്ന തരത്തിലുള്ള അക്രമമാണ് ഇവിടെ അഴിച്ചു വിടുന്നത്.
കഴിഞ്ഞ ദിവസം ഹിന്ദു ഐക്യവേദിയുടെ ജന ജാഗരണ യാത്രയ്ക്ക് നേരെ അക്രമം നടത്തിയതും മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ð തന്നെയുള്ള പെരളശേരിയിലെ മൂന്നു പെരിയയിൽ വെച്ചാണ്.. ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്നത് മുഖ്യമന്ത്രിയാണ്. ആ നിലയ്ക്ക് മറ്റു പാർട്ടികളുടെ സ്വതന്ത്രമായ തെരഞ്ഞെടുപ്പ് അസാധ്യമാക്കുന്ന പ്രവര്‍ത്തനം സ്വന്തം പാര്‍ട്ടിക്കാരുടെ ഭാഗത്തു നിന്നുണ്ടായാല്‍ നിക്ഷ്പക്ഷമായ നടപടി സ്വീകരിക്കാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്. അക്രമം തുടരാന്‍ മുഖ്യമന്ത്രി കൂട്ടു നില്‍ക്കുന്നുവെന്ന ആശങ്ക ബിജെപിക്കുണ്ട്. മണ്ഡലത്തില്‍ ബിജെപിയുടെ പ്രവര്‍ത്തനം സജീവമാണ്. പിണറായി വിജയന്‍ നിയന്ത്രിക്കുന്ന പോലീസില്‍ð നിന്ന് നീതി ലഭിക്കാന്‍ സാധ്യതയില്ലാത്തതിനാല്‍ നീതിപൂര്‍വ്വമായ തെരഞ്ഞെടുപ്പ് സാധ്യമാക്കാന്‍ കേന്ദ്രസേനയെ നിയോഗിക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടിക്കാര്‍ തന്നെയാണ് അക്രമം തുടങ്ങിയത്. ഇതിൽ സമാധാനകാംക്ഷികളായ ജനങ്ങള്‍ ആശങ്കയിലാണ്.

മാര്‍ക്‌സിസ്റ്റ് അക്രമത്തില്‍ജീവന്‍ നഷ്ടപ്പെട്ട 13 സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ധര്‍മ്മടം നിയോജക മണ്ഡലത്തിലുണ്ട്. പിണറായി മുഖ്യമന്ത്രിയയായിതിന് ശേഷവും ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടിട്ടുണ്ട്. മുഖ്യമന്ത്രിയെന്ന നിലയില്‍ സ്വാഭാവികമായും സ്വന്തം മണ്ഡലത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബത്തിലെത്തി ബന്ധുക്കളുടെ ദുഖത്തില്‍ പങ്കുചേര്‍ന്ന് ആശ്വസിപ്പിക്കാനുള്ള മര്യാദ മുഖ്യമന്ത്രി കാണിച്ചില്ല. കൊലപാതക രാഷ്ട്രീയത്തിന്റെ പ്രയോക്താവായിട്ടാണ് മുഖ്യമന്ത്രി കേരളത്തിലെ ജനങ്ങളുടെ മുന്നിലുള്ളത്. സമാധാനപരമായ തെരഞ്ഞെടുപ്പ് ഉറപ്പുവരുത്താനുള്ള നടപടി സ്വീകരിക്കണം. പഴയകാലത്തെ പാര്‍ട്ടി സെക്രട്ടറിയുടെ നിലയില്‍ കാര്യങ്ങളെല്ലാം കൈകാര്യം ചെയ്ത് എതിരാളികളെ ഭീഷണിപ്പെടുത്തി ഒതുക്കി നിര്‍ത്തിക്കളയാമെന്നത് മുഖമന്ത്രിയുടെ വ്യാമോഹം മാത്രമാണ്. അക്രമത്തിന്റെ പാത സ്വീകരിക്കാതെ സമാധാനമായി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാനാണ് ബിജെപിയുടെ തീരുമാനം. പൊതു സമൂഹത്തിന്റെ സമാധാനപരമായ ജീവിതത്തിന് ഭംഗം വരുത്തുന്ന പ്രവര്‍ത്തനം എന്ത് പ്രകോപനമുണ്ടായാലും ബിജെപിയുടെ ഭാഗത്തു നിന്നുണ്ടാവില്ല.
ധര്‍മ്മടത്ത് ഒരു വിഭാഗം കോണ്‍ഗ്രസ്സ് നേതൃത്വവും സിപിഎമ്മും തമ്മില്‍ രഹസ്യമായ ധാരണയുണ്ട്. മുഖ്യമന്ത്രിക്കെതിരെ എന്തുകൊണ്ട് കരുത്തനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ലയെന്ന് നേതൃത്വം വിശദീകരിക്കണം. കോണ്‍ഗസ്സില്‍ ഞാനാണ് എല്ലാം ചെയ്യുന്നതെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഹൈക്കമാന്റ് ഇപ്പോള്‍ ലോ കമാന്റായി മാറിയിരിക്കുകയാണ്. കോണ്‍ഗ്രസ്സില്‍ ഇപ്പോള്‍ എല്ലാം നിയന്ത്രിക്കുന്നത് ലീഗാണെന്നും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം പോലും നടത്തിയത് പാണക്കാട്ട് നിന്നാണെന്നും സി.കെ. പത്മനാഭന്‍ പറഞ്ഞു. ബിജെപി ധര്‍മ്മടം മണ്ഡലം പ്രസിഡന്റ് ഹരീഷ് ബാബു, ജില്ലാ ട്രഷറര്‍ യു.ടി. ജയന്തന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം പി.ആര്‍. രാജന്‍, കളത്തില്‍ സുരേന്ദ്രന്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍സംബന്ധിച്ചു.












Click it and Unblock the Notifications