കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണുരിൽ എൻഡിഎ സ്ഥാനാർത്ഥികളിൽ സീനിയർ സി.കെ. പിത്മനാഭൻ: ജൂനിയർ അരുൺ കൈതപ്രം, പ്രതീക്ഷ വെച്ച് പാർട്ടി

  • By Desk
Google Oneindia Malayalam News

കണ്ണൂർ: തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ സ്ഥിരം സാന്നിധ്യമാണ് സികെപി.മുഖ്യമന്ത്രി പിണറായി വിജയന് എതിരെ അതിശക്തനായ നേതാവ് പോരാട്ടത്തിനിറങ്ങണമെന്ന് പാർട്ടി കേന്ദ്ര നേതൃത്വം നിർദ്ദേശിച്ചതിനെ തുടർന്നാണ് ദേശീയ നിർവാഹക സമിതിയംഗം കൂടിയായ സി.കെ.പി വീണ്ടും മത്സര രംഗത്തേക്കിറങ്ങുന്നത്. 1969 മുതലാണ് സി.കെ പത്മനാഭൻ ഭാരതീയ ജനസംഘത്തിലൂടെ സജീവ രാഷ്ടീയത്തിലേക്ക് കടന്നുവരുന്നത്.പിന്നീട് ആർ.എസ്.എസ് പ്രചാരകനായി പ്രവർത്തിച്ചു.

എൺപതുകളിൽ ബി.ജെ.പി രൂപം കൊണ്ടപ്പോൾ കോഴിക്കോട് ജില്ലാ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു. രണ്ടു തവണ ബി.ജെ.പി സംസ്ഥാന അധ്യക്ഷനായിരുന്നു. ഇപ്പോൾ ദേശീയ നിർവാഹക സമിതിയംഗമാണ്. ഇപ്പോൾ സംസ്ഥാന കോർഡിനേറ്ററാണ്. കമ്മ്യൂണിസ്റ്റ് ഗ്രാമമായ ശ്രീകണ്ഠാപുരം കോട്ടുരിലാണ് സി.കെ.പിയുടെ ജനനം. കാവുമ്പായി സമര നായകരിലൊരാളായ പായത്താൽ അനന്തൻ നമ്പ്യാരുടെയും ദേവകിയമ്മ യുടെയും മകനായാണ് ജനനം. കമ്യൂണിസ്റ്റ് കുടുംബത്തിൽ പിറന്നിട്ടും പ്രതികൂല സാഹചര്യങ്ങളെ അവഗണിച്ച് ജന സംഘം പ്രവർത്തകനായ സി.കെ. പി നിരവധി സമരങ്ങളിലും പങ്കെടുത്തിട്ടുണ്ട്. ജന സംഘം നടത്തിയ മലപ്പുറം ജില്ലാ രൂപീകരണ വിരുദ്ധ സമരം, വിലകയറ്റ സമരം , ബംഗ്ളാദേശ് കുടിയേറ്റ വിരുദ്ധ സമരം ഇതിൽ ചിലതാണ്. അടിയന്തിരാവസ്ഥ കാലത്ത് കണ്ണൂർ, വിയ്യൂർ ജയിലുകളിൽ ജനവാസമനുഷ്ഠിച്ചിട്ടുണ്ട്.

 bjp-22-15113158

ബിജെപിക്കായി തിരഞ്ഞെടുപുകളിൽ സ്ഥിരം സാന്നിധ്യമാണ് സി.കെ. പി പലപ്പോഴും ചില മണ്ഡലങ്ങളിൽ ഇഞ്ചോടിഞ്ച് പോരാട്ടം നടത്താൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 2005 ൽ തിരുവനന്തപുരത്തും 2009 ൽ പാലക്കാടും 2019 ൽ കണ്ണൂരും അദ്ദേഹം ലോക് സഭയിലേക്ക് മത്സരിച്ചു. 2000 ത്തിൽ മഞ്ചേശ്വരത്ത് നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിയ വ്യത്യാസത്തിനാണ് സി.കെ.പി ഐ. രാമറെയോട് തോറ്റത്. കുന്ദമംഗലം, കുത്തുപറമ്പ്, എന്നിവടങ്ങളിൽ നിയമസഭാ തെരഞ്ഞെടുപുകളിൽ മത്സരിച്ചു.

കാസർകോട്, കോഴിക്കോട് ലോക്സഭാ മണ്ഡലങ്ങളിൽ മത്സരിച്ച സി.കെ. പി ബി.ജെ.പിക്ക് മികച്ച മുന്നേറ്റമാണ് നടത്തിയത്. ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ ബി.ജെ.പി നടത്തിയ സമരത്തിന്റെ ഭാഗമായി സി.കെ. പി സെക്രട്ടറിയേറ്റിനു മുൻപിൽ പത്തു ദിവസം നിരാഹാരം കിടന്നത് ബി.ജെ.പി പ്രതിഷേധത്തിന് ശക്തി പകർന്നിരുന്നു. എഴുപതു പിന്നിട്ട സി.കെ. പി ശാരീരിക അവശതകളാൽ താൻ ഇക്കുറി മത്സരിക്കുന്നില്ലെന്ന് നേരത്തെ അറിയിച്ചിരുന്നുവെങ്കിലും പാർട്ടി കളത്തിലിറങ്ങണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഇതേ തുടർന്നാണ് സി.കെ.പി ധർമ്മടത്ത് പോരിനിറങ്ങിയത്. യു.ഡി.എഫ് സ്ഥാനാർത്ഥിയെ ഇവിടെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

English summary
CK Padmanabhana will be senior candidate from Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X