കണ്ണൂര്‍ കലക്ടറേറ്റ്മാര്‍ച്ചിനിടെയുണ്ടായ സംഘർഷം; റിജിൽ മാക്കുറ്റി ഉൾപ്പെടെയുളളവർക്കെതിരെ കേസ്
കണ്ണൂര്‍: കണ്ണൂരില്‍ നടത്തിയ കലക്ടറേറ്റ് മാര്‍ച്ചിനിടെ സിവില്‍സ്‌റ്റേഷന്‍ വളപ്പില്‍ അതിക്രമിച്ചു കയറാന്‍ ശ്രമിച്ച യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ കണ്ണൂര്‍ ടൗണ്‍ പൊലിസ് കേസെടുത്തു.യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസി. റിജില്‍മാക്കുറ്റി, ജില്ലാ ഉപാധ്യക്ഷന്‍ സുദീപ് ജയിംസ് തുടങ്ങിയ കണ്ടാലറിയാവുന്ന അന്‍പതോളം പ്രവര്‍ത്തകര്‍ക്കെതിരെയാണ് പൊലിസ് കേസെടുത്തത്.

യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്‌ളോക്ക് ഭാരവാഹിയായ
ഫര്‍സീന്‍ മജീദിനെ കാപ്പ ചുമത്താനുള്ള നീക്കത്തിനെതിരെയായിരുന്നു മാർച്ച്.
മാർച്ചിൽ വ്യാപകമായ സംഘര്‍ഷമുണ്ടായിരുന്നു. പൊലീസ് ബാരിക്കേഡ് മറികടക്കാനും തള്ളി മറിച്ചിടാനും ശ്രമിച്ച പ്രവര്‍ത്തകര്‍ക്കെതിരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. വനിതാ പ്രവര്‍ത്തകരടക്കമുള്ള നൂറോളം യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നേരിടാന്‍ നാനൂറിലേറെ പൊലിസുകാരെ വിന്യസിച്ചിരുന്നു. കണ്ണൂര്‍ എ.സി.പി ടി.കെ രത്‌നകുമാര്‍ ,കണ്ണൂര്‍ പൊലിസ് ഇന്‍സ്‌പെക്ടര്‍ വിനു മോഹന്‍ എന്നിവര്‍ മാര്‍ച്ചിനെ പ്രതിരോധിക്കാന്‍ അണിനിരന്നിരുന്നു.
പിണറായി വിജയനായി സ്വന്തം വ്യക്തിത്വം മറന്ന് വിടുപണി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്‍മാര്‍ ഈ ഭരണം എന്നും നിലനില്‍ക്കുമെന്ന് പ്രതീക്ഷിക്കരുതെന്ന് യുത്ത് കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ റിജില്‍ മാക്കുറ്റി പറഞ്ഞു.
യുത്ത് കോണ്‍ഗ്രസ് പ്രതിഷേധ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു കൊണ്ടു സംസാരിക്കുകയായിരുന്നു അദ്ദേഹം. തനിക്കെതിരെയുള്ള പത്തു ലക്ഷത്തിന്റെ അഴിമതി കേസുകള്‍ ഒതുക്കുന്നതിനാണ് ഡി.ഐ.ജി രാഹുല്‍ ആര്‍ നായര്‍ മുഖ്യമന്ത്രി പിണറായി വിജയനായി ചാടിക്കളിക്കെടാ കുഞ്ഞിരാമാ എന്ന മട്ടില്‍ പ്രവര്‍ത്തിക്കുന്നന്നെന്ന് റിജില്‍ വിമർശിച്ചു. എലി മൂത്ത് പെരുച്ചാഴിയായതല്ല ഡി.ഐ.ജി യെന്ന് ഓര്‍ക്കണം. ഒരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ അന്തസ് അദ്ദേഹം കാത്തുസൂക്ഷിക്കണമെന്നും റിജില്‍ പറഞ്ഞു. കാക്കിയിട്ട് പൊലിസുകാര്‍ സി.പി.എമ്മുകാരെ പോലെ പ്രവര്‍ത്തിച്ചാല്‍ അതി ശക്തമായി തിരിച്ചടിക്കുമെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. പരിപാടിയില്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ സുദീപ് ജയിംസ് അധ്യക്ഷനായി. വിനീഷ് ചുള്ളിയാന്‍. പ്രനില്‍ മതുക്കോത്ത്, റോബര്‍ട്ട് വെള്ളാര്‍ വള്ളി തുടങ്ങിയവര്‍ നേതൃത്വം നല്‍കി.












Click it and Unblock the Notifications