തോട്ടട പോളിടെക്സിന് കോളജിലെ എബിവിപി മാർച്ചിൽ സംഘർഷം
തലശേരി: തോട്ടട ഗവണ്മെന്റ് പോളിടെക്‌നിക്കില്‍ എബിവിപി പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം. പോളിടെക്‌നിക്ക് കവാടത്തില്‍ പൊലിസ് മാര്‍ച്ച് തടഞ്ഞതോടെയാണ് സംഘര്‍ഷമുണ്ടായത്. എബിവിപി പ്രവര്‍ത്തകയെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഇരുട്ട് മുറിയില്‍ പൂട്ടിയിട്ട സംഭവത്തില്‍ പ്രതിഷേധിച്ചായിരുന്നു മാർച്ച്.
കസ്റ്റഡിയിലെടുക്കാനുളള പോലീസ് ശ്രമത്തില്‍ പ്രതിഷേധിച്ച് എ.ബി.വി.പി പ്രവര്‍ത്തകര്‍ ദേശീയപാതയ്ക്കു സമീപം കുത്തിയിരുന്നു പ്രതിഷേധിച്ചു. ഒടുവില്‍ നേതാക്കള്‍ പ്രവര്‍ത്തകരെ ശാന്തമാക്കിയതിനു ശേഷമാണ് പ്രതിഷേധ ധര്‍ണ നടത്തിയത്. കണ്ണൂര്‍ ജില്ലയിലെ എസ്എഫ്‌ഐ ഏകാധിപത്യം അവസാനിപ്പിക്കുമെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി അഭിനവ് തൂണേരി പറഞ്ഞു.

എസ്എഫ്‌ഐ യുടെ ഏകാധിപത്യ ഫാസിസ നിലപാടുകളുടെ ഉത്തമ ഉദാഹരണങ്ങളില്‍ ഒന്നാണ് കണ്ണൂര്‍ ഗവണ്മെന്റ് പോളിടെക്നിക് കോളേജെന്നും എത്രയോ വര്‍ഷങ്ങളായി മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയെയും പ്രവര്‍ത്തിക്കുവാനോ കടന്നുവരുവാനോ അനുവദിക്കാതെ ഈ ക്യാമ്പസ്സില്‍ ജനാധിപത്യത്തെയും മനുഷ്യാവകാശങ്ങളേയും കശാപ്പുചെയ്യകയാണ് അവരെന്നും അഭിനവ് പറഞ്ഞു.
'മറ്റു വിദ്യാര്‍ത്ഥി സംഘടനകളെ മാരകമായി ആക്രമിച്ചും അവര്‍ക്കെതിരെ വ്യാജ ആരോപണങ്ങള്‍ ഉണ്ടാക്കിയും അവരെ തകര്‍ക്കുന്ന സ്ഥിതി വിശേഷമാണ് ഇവിടെയുള്ളത്. ഈ കോളേജിലേ അധ്യാപകരും ഇവിടെയുള്ള പോലീസും ഈ ആക്രമിക്കൂട്ടത്തെ സംരക്ഷിക്കുന്ന നിലപാടാണ് എല്ലാ കാലത്തും സ്വീകരിച്ചു വന്നിട്ടുള്ളത്. സ്ത്രീ സമത്വത്തെ കുറിച്ചും സ്ത്രീ സുരക്ഷയെ കുറിച്ചും വാ തോരാതെ സംസാരിക്കുകയും എന്നാല്‍ മാനുഷിക പരിഗണന പോലും നല്‍കാതെ ഒരു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ഒന്നര മണിക്കൂറോളമാണ് ഇരുട്ട് മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി റാഗിങ്‌ന് ഇരയാക്കിയത്. എന്നാല്‍ ഇതൊന്നും കണ്ടില്ല എന്ന് നടിക്കുന്ന നിലപാടാണ് ഇവിടെയുള്ള കോളേജ് അധികൃതരുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നത്. ഈ കേസിലെ പ്രതികളെ അറസ്റ്റ് ചെയ്തു പെണ്‍കുട്ടിക്ക് നീതി ഉറപ്പാക്കി ഈ ക്യാമ്പസിലെ പ്രവര്‍ത്തന സ്വാതന്ത്ര്യം പുനസ്ഥാപിക്കാന്‍ എബിവിപി മുന്നില്‍ തന്നെ ഉണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications