കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തർക്കം രൂക്ഷം: കണ്ണൂരും കാസർകോട്ടും ബി.ജെ.പി ജില്ലാ പ്രസിഡന്റുമാരെ പ്രഖ്യാപിച്ചില്ല

  • By Desk
Google Oneindia Malayalam News

കണ്ണൂർ: കണ്ണൂരും കാസർകോടും ബിജെപി ജില്ലാ പ്രസിഡന്റുമാരെ തർക്കം കാരണം പ്രഖ്യാപിച്ചില്ല. കണ്ണൂരിൽ ബിജെപി സംസ്ഥാന കോർഡിനേറ്റർ കെ രഞ്ജിത്തിന്റെ പേരിനാണ് മുൻതൂക്കം. എന്നാൽ നിലവിലെ പ്രസിഡന്റായ സി സത്യപ്രകാശ് തന്നെ തുടരണമെന്ന് ഒരുവിഭാഗം ശക്തമായി ആവശ്യപ്പെട്ടതിനാലാണ് തർക്കം നിലനിൽക്കുന്നത്. ഇതിന് സമാനമായ സാഹചര്യമാണ് കാസർഗോഡുമുള്ളത്.

റോഡ് ഷോ കാരണം പണി കിട്ടി അരവിന്ദ് കെജ്രിവാൾ, തിരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രിക സമർപ്പിക്കാനായില്ല!റോഡ് ഷോ കാരണം പണി കിട്ടി അരവിന്ദ് കെജ്രിവാൾ, തിരഞ്ഞെടുപ്പിനുളള നാമനിർദേശ പത്രിക സമർപ്പിക്കാനായില്ല!

നിലവിലെ പ്രസിഡന്റ് അഡ്വ. കെ ശ്രീകാന്ത് തുടരണമെന്ന് ഒരു വിഭാഗവും ഒഴിയണമെന്ന് മറ്റൊരു വിഭാഗവും ആവശ്യപ്പെടുന്നു. ഈ തർക്കമാണ് നിലവിൽ പുതിയ ജില്ലാ പ്രസിഡന്റിനെ പ്രഖ്യാപിക്കാൻ തടസമായി നിൽക്കുന്നത്. കോട്ടയം, എറണാകുളം ജില്ലകളിലും ഇതു തന്നെയാണ് അവസ്ഥ. മറ്റിടങ്ങളിൽ ബി​ജെ​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​രെ പ്ര​ഖ്യാ​പി​ച്ചു. വി വി രാ​ജേ​ഷാ​ണ് തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, പ​ത്ത​നം​തി​ട്ട​യി​ൽ അ​ശോ​ക​ൻ കു​ള​ന​ട പ്ര​സി​ഡ​ന്‍റാ​യി തു​ട​രും. ഇ​ടു​ക്കി​യി​ൽ കെ എ​സ് അ​ജി, തൃ​ശൂ​ർ കെ കെ അ​നീ​ഷ്, കോ​ഴി​ക്കോ​ട് വി കെ സ​ജീ​വ​ൻ എ​ന്നി​വ​രെ തെ​ര​ഞ്ഞെ​ടു​ത്തു

bjp134-15

കൊ​ല്ല​ത്ത് ബി ബി ഗോ​പ​കു​മാ​റും വ​യ​നാ​ടി​ൽ സ​ജി ശ​ങ്ക​റും വീ​ണ്ടും തു​ട​രും. പാ​ല​ക്കാ​ട്ട് ഇ ​കൃ​ഷ്ണ​ദാ​സും തു​ട​രും. മ​ല​പ്പു​റ​ത്ത് ര​വി തേ​ല​ത്തും ആ​ല​പ്പു​ഴ​യി​ൽ എം ​വി ഗോ​പ​കു​മാ​റും പ്ര​സി​ഡ​ന്‍റു​മാ​രാ​യി. അ​തേ​സ​മ​യം, ക​ണ്ണൂ​ർ, കാ​സ​ർ​കോ​ട്, എ​റ​ണാ​കു​ളം, കോ​ട്ട​യം ജി​ല്ല​ക​ളി​ൽ ധാ​ര​ണ​യാ​യി​ല്ല. തിരഞ്ഞെടുക്കപ്പെട്ടവരിൽ കൂ​ടു​ത​ല്‍ ജി​ല്ലാ പ്ര​സി​ഡ​ന്‍റു​മാ​ർ കൃ​ഷ്ണ​ദാ​സ് പ​ക്ഷ​ത്തി​നാ​ണെ​ന്നാ​ണ് വി​വ​രം. ഇ​തി​നി​ടെ, സം​സ്ഥാ​ന അ​ധ്യ​ക്ഷ​നെ സം​ബ​ന്ധി​ച്ച പ്ര​ഖ്യാ​പ​നം ര​ണ്ടു​ദി​വ​സ​ത്തി​നു​ള്ളി​ല്‍ ഉ​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ഇ​തി​നു ശേ​ഷ​മാ​കും നാ​ലു ജി​ല്ല​ക​ളി​ലെ പ്ര​സി​ഡ​ന്‍റു​മാ​രു​ടെ കാ​ര്യ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കു​ക.

English summary
Clash in BJP over district president
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X