കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പൗരത്യ ബിൽ പ്രതിഷേധ പ്രകടനം: എസ്ഡിപിഐ പ്രവർത്തകർ ബസ് ജീവനക്കാരനെ മർദിച്ചു, മിന്നൽ ബസ് പണിമുടക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂർ: തളിപ്പറമ്പ് നഗരത്തിൽ സ്വകാര്യ ബസുകൾ നടത്തി വരുന്ന മിന്നല്‍ ബസ് സമരം പിന്‍വലിച്ചു. എസ്ഡിപിഐ പ്രവര്‍ത്തകര്‍ ബസ് കണ്ടക്ടറെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു സമരം. ഇതേതുടര്‍ന്ന് കണ്ണൂര്‍ പയ്യന്നൂര്‍ റൂട്ടിലും മലയോര മേഖലയിലേക്കടക്കമുള്ള സ്വകാര്യ ബസ് ഗതാഗതം പൂര്‍ണ്ണമായും സ്തംഭിച്ചു. പെട്ടെന്നുണ്ടായ സമരം വിദ്യാര്‍ത്ഥികളെയും മറ്റുള്ളവരെയും ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

ഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധിഷെയ്ൻ നിഗത്തിന്റെ വിലക്ക് അന്യഭാഷകളിലേക്കും; ദക്ഷിണേന്ത്യൻ ഫിലിം ചേംബറിന് കത്ത് നൽകി, പ്രതിസന്ധി

എസ്ഡിപിഐ പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നാണ് സമരം പിന്‍വലിച്ചത്. ചൊവ്വാഴ്ച രാവിലെ പത്തോടെ പൗരത്വ ഭേദഗതി ബില്‍ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ പ്രതിഷേധ പ്രകടനം നടത്തുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. സ്വകാര്യ ബസിന് സൈഡ് നല്‍കാത്തതാണ് പ്രശ്‌നത്തിനു തുടക്കം. ഈ ബസിലെ ജീവനക്കാരെ എസ്ഡിപിഐ പ്രവര്‍ത്തകര്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചതായി ആരോപിച്ച് ബസ് ജീവനക്കാര്‍ മിന്നല്‍ പണിമുടക്ക് നടത്തുകയായിരുന്നു.

sdpi

കണ്ണൂര്‍-പയ്യന്നൂര്‍ റൂട്ടിലോടുന്ന മാധവി ബസ് ജീവനക്കാര്‍ക്കാണ് മര്‍ദ്ദനമേറ്റത്. കണ്ടക്ടര്‍ പെരളശ്ശേരി സ്വദേശി അര്‍ജുന്‍ ബാബുവും ഡ്രൈവര്‍ പെരളശ്ശേരി സ്വദേശി സുധർമ്മനുമാണ് മര്‍ദ്ദനത്തിനിരയായത്. ഗുരുതരമായി പരിക്കേറ്റ അര്‍ജ്ജുന്‍ ബാബുവിനെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവനക്കാരെയും മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച് പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് സംയുക്ത തൊഴിലാളി യൂണിയന്‍ നേതൃത്വത്തിലാണ് മിന്നല്‍ പണിമുടക്ക് നടത്തിയത്.

English summary
Clash in SDPI march against citizenship amendment bil
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X