കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ശമ്പളം മുടങ്ങി:കണ്ണൂര്‍ വിമാനത്താവളത്തില്‍ ശുചീകരണ തൊഴിലാളികള്‍ സമരം തുടങ്ങി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: പ്രവര്‍ത്തനമാരംഭിച്ചിട്ട് എട്ടുമാസം തികയുന്ന കണ്ണൂര്‍ വിമാനത്താവളത്തില്‍ തൊഴില്‍ സമരം ശക്തമാകുന്നു. കഴിഞ്ഞമാസത്തെ വേതനം മുടങ്ങിയതിനെ തുടര്‍ന്നു വിമാനാത്തവളത്തില്‍ ശുചീകരണ പ്രവൃത്തികള്‍ ചെയ്യുന്ന തൊഴിലാളികളാണ് കഴിഞ്ഞ ദിവസം മുതല്‍ സമരമാരംഭിച്ചത്. കരാര്‍ തൊഴിലാളികളായി നിയമിച്ച ഇവര്‍ കിയാലിന്റെ നിയന്ത്രണത്തിലുള്ള തൊഴിലാളികളല്ല.

 'രഹസ്യങ്ങൾ ചോർത്തുന്ന മന്ത്രിമാര്‍; ഒറ്റുകാരൻ ആരെന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്ക്' 'രഹസ്യങ്ങൾ ചോർത്തുന്ന മന്ത്രിമാര്‍; ഒറ്റുകാരൻ ആരെന്ന് വ്യക്തമാക്കേണ്ട ബാധ്യത മുഖ്യമന്ത്രിക്ക്'

എസ്എന്‍സി കമ്പനിയാണ് വിമാനത്താവളത്തിലെ കരാര്‍ ഏറ്റെുത്തത്. എസ്എന്‍സിക്ക്കീഴില്‍ ജോലി ചെയ്യുന്ന 125 തൊഴിലാളികളാണ് ബുധനാഴ്ച മുതല്‍ സമരമാരംഭിച്ചത്. ഇതേ തുടര്‍ന്ന് വിമാനത്താവളത്തില്‍ ശുചീകരണ പ്രവൃത്തികള്‍ ഭാഗികമായി നിലച്ചു. ഇതോടെ വൃത്തിഹീനമായ അന്തരീക്ഷത്തില്‍ വന്നിറങ്ങി പോകേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍. വിമാനത്താവളത്തില്‍ ശുചീകരണ പ്രവൃത്തി നിലച്ചത് മഴക്കാലമായതിനാല്‍ ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.

kannur

കഴിഞ്ഞ മാസത്തെ ശമ്പളം ഇതുവരെലഭിക്കാത്തതിനാലാണ് സമരമാരംഭിച്ചതെന്ന് തൊഴിലാളികള്‍ പറഞ്ഞു. വിമാനത്താവള പരിസരത്ത് താമസിക്കുന്ന മട്ടന്നൂര്‍ മേഖലയിലെ സ്ത്രീ, പുരുഷന്‍മാരാണ് ഇവിടെ ശുചീകരണ പ്രവൃത്തികള്‍ ചെയ്യുന്നത്. വിവിധ രാഷ്ട്രീയ പാര്‍ട്ടികളും ജനപ്രതിനിധികളും ശുപാര്‍ശ ചെയ്തവരാണ് ഇവിടെ ജോലിക്കു ചേര്‍ന്നത്. ഇതില്‍ ഏറെയും സ്ത്രീതൊഴിലാളികളാണ്.നാമമാത്രമായ തുകയാണ് ഇവര്‍ക്കു ശമ്പളമായി നല്‍കുന്നത്. എന്നാല്‍ കരാര്‍ പ്രകാരമുള്ള തുക കിയാല്‍ നല്‍കാത്തതാണ് പ്രതിസന്ധിക്കുകാരണമെന്നു എസ് എന്‍സി കരാര്‍ കമ്പനി അധികൃതര്‍ പറഞ്ഞു. കിയാലില്‍ നിന്നും ഫണ്ടുലഭിച്ചുകഴിഞ്ഞാല്‍ ശമ്പള കുടിശിക തീര്‍ക്കാമെന്നാണ് ഇവരുടെ നിലപാട്.

എന്നാല്‍ കിയാല്‍ അധികൃതര്‍ ഈക്കാര്യത്തിൽ തീരുമാനമെടുത്തില്ലെന്നാണ് സൂചന. വിദേശ കമ്പനികളുടെ വിമാനങ്ങള്‍ സര്‍വിസ് നടത്തുമെന്ന് ഉറപ്പു നല്‍കിയിരുന്നുവെങ്കിലും ഇതുവരെ ആരംഭിക്കാത്തത് കിയാലിനെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. പ്രവര്‍ത്തനമാരംഭിച്ചിട്ട് എട്ടുമാസം പിന്നിട്ടിട്ടും കിയാല്‍ ഇതുവരെ സാമ്പത്തിക സ്വയംപര്യാപ്തതയില്‍ ശൈശവാസ്ഥയില്‍ തന്നെയാണ്. ഇതുകൂടാതെ കാലാവസ്ഥ പ്രതികൂലമായതിനാല്‍ കുടക് മേഖലയില്‍ നിന്നും യാത്രക്കാര്‍ കുറഞ്ഞുവരികയാണ്. പ്രളയത്തില്‍ മാക്കൂട്ടം ചുരം റോഡ്തകര്‍ന്നതിനാല്‍ കുടക് ജില്ലയുമായുള്ള ബന്ധം അറ്റിരിക്കുകയാണ്. ഇതു ആഭ്യന്തര വിമാനസര്‍വിസുകളെയും പ്രതികൂലമായി ബാധിച്ചിട്ടുണ്ട്.

English summary
Cleaning staff of Kannur airport go on strike
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X