കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കാലാവസ്ഥാവ്യതിയാനം വിനയായി: ആശുപത്രികളിലേക്ക് രോഗികളുടെ കുത്തൊഴുക്ക്

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കനത്ത മഴയും കനത്ത ചൂടും മാറി വന്നതോടെ ആരോഗ്യ പ്രശ്‌നങ്ങളും വര്‍ധിക്കുന്നു. വിട്ടുമാറാത്ത പനിയും അതോടൊപ്പം ശരീര വേദനയുമായി കാല്‍ലക്ഷം പേരാണു സെപ്റ്റംബറില്‍ ചികിത്സ തേടിയത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ചു വെയിലും മഴയും കനത്തതോടെ ഈ വര്‍ഷം സെപ്റ്റംബറില്‍ മാത്രമായി 25,217 പേരാണ് സര്‍ക്കാര്‍ ആശുപത്രിയിലും മറ്റു പി.എച്ച്.സികളിലുമായി ചികിത്സ തേടിയത്. എന്നാല്‍ കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ 23,014 ഉം 2017ല്‍ 18,956 പേരുമാണ് ചികിത്സ തേടിയത്.

മരട് ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിച്ചു; ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു, ഫ്ലാറ്റുകൾക്ക് സുരക്ഷമരട് ഫ്ലാറ്റുകൾ ഒഴിയാനുള്ള സമയപരിധി അവസാനിച്ചു; ഭൂരിഭാഗം താമസക്കാരും ഒഴിഞ്ഞു, ഫ്ലാറ്റുകൾക്ക് സുരക്ഷ

പൊതുവെ മഴകാലം കഴിഞ്ഞാല്‍ വൈറല്‍ പനികളും പകര്‍ച്ച വ്യാധികളും കുറയുന്ന കാലമായിരുന്നു. സാധാരണ മഴകാലത്താണ് ഇത്തരത്തില്‍ പനിയുമായി ചികിത്സ തേടുന്നവരുടെ എണ്ണം വര്‍ധിച്ചിരുന്നതെന്നാണ് ആരോഗ്യ മേഖലയിലുള്ളവര്‍ വ്യക്തമാക്കുന്നത്. ഇത്തവണ കനത്ത മഴയുïായിരുന്ന ജൂലൈയില്‍ 36,412 ഉം ഓഗസ്റ്റില്‍ 32,833 പേരുമാണ് പനിയുമായി ചികിത്സ തേടിയത്. കഴിഞ്ഞ വര്‍ഷം മഴ കൂടുതലായി ലഭിച്ചത് ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലായിരുന്നു. ഇത്തരം മാസങ്ങളില്‍ പനിയുമായി ചികിത്സ തേടിയവരുടെ എണ്ണവും വര്‍ധിച്ചിരുന്നു.

fever-157015

2018ല്‍ ജൂലൈയില്‍ 29,129 ഉം ഓഗസ്റ്റില്‍ 26,275 പേരുമാണ് ചികിത്സ തേടിയത്. 2017ല്‍ ജൂലൈയില്‍ 53,664 ഉം ഓഗസ്റ്റില്‍ 33,550 പേരും ചികിത്സ തേടിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം പകര്‍ച്ചവ്യാധികളെയും ഭയക്കേണ്ട കാലമാണ്. കഴിഞ്ഞ മാസങ്ങളില്‍ കനത്ത മഴയെ തുടര്‍ന്നുïായ പ്രളയത്തില്‍ നിരവധി കുടിവെള്ള സ്രോതസുകള്‍ മലിനമായിട്ടു​ണ്ട്. ഇതിലൂടെ പകര്‍ച്ച വ്യാധികള്‍ വ്യാപിക്കുമെന്ന ആശങ്കയുണ്ടായിരുന്നെങ്കിലും അതുതടയാന്‍ ആരോഗ്യ മേഖലയിലുള്ളവര്‍ക്ക് സാധിച്ചിട്ടുണ്ട്.

എന്നാല്‍ വ്യാപകമായി പനിയും മറ്റു ആരോഗ്യ പ്രശ്‌നങ്ങളുമാണ് ജില്ലയില്‍ വര്‍ധിച്ചിരിക്കുന്നത്. പലര്‍ക്കും ഒരുതവണ പനി വന്നു ചികിത്സ തേടിയാല്‍ പൂര്‍ണമായും പനിയും അമിതമായ ക്ഷീണവും വിട്ടുമാറാത്ത അവസ്ഥയാണ്. ജില്ലയില്‍ വിവിധ സ്ഥലങ്ങളില്‍ രാത്രി കാലങ്ങളില്‍ കനത്ത മഴയും പകല്‍ സമയങ്ങളില്‍ കനത്ത ചൂടും ശരീരത്തിന്റെ പ്രതിരോധശേഷിയെയും കാര്യമായി ബാധിച്ചിട്ടുïെന്നാണു ഡോക്ടര്‍മാര്‍ പറയുന്നത്.

English summary
Climate change makes affected with fever
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X