കണ്ടിക്കലില്‍ അടച്ചുപൂട്ടിയ വ്യവസായ സ്ഥാപനം തുറന്നു: നഗരസഭയുമായി ഏറ്റുമുട്ടലിനില്ലെന്ന് ദമ്പതികള്‍
തലശേരി: വിവാദങ്ങള്‍ക്കൊടുവില്‍ പാനൂര്‍ ചമ്പാടെ ദമ്പതികളുടെ പൂട്ടിക്കിടന്ന വ്യവസായ സ്ഥാപനം ഇന്നലെ രാവിലെ മുതല്‍ തുറന്നു പ്രവര്‍ത്തിച്ചു. തലശ്ശേരി കണ്ടിക്കലിലെ വ്യവസായ പാര്‍ക്കില്‍ പ്രവര്‍ത്തിച്ചിരുന്ന ഫര്‍ണിച്ചര്‍ സ്ഥാപനമാണ് വീണ്ടും തുറന്നത്ശനിയാഴ്ച രാവിലെ 10 30 ഓടെയാണ് സ്ഥാപനം തുറന്നത്.
നഗരസഭാ റവന്യൂ അധികൃതര്‍ നേരിട്ടെത്തി സ്ഥാപനത്തിന്റെ താക്കോല്‍ ഉടമയായ ശ്രീ വിദ്യയ്ക്ക് കൈമാറുകയായിരുന്നു.വ്യവസായമന്ത്രി പി. രാജീവിന്റെ ഇടപെടലാണ് മഞ്ഞുരുകാന്‍ ഇടയാക്കിയത്.ഫണ്‍ ഫര്‍ണിച്ചര്‍ സ്ഥാപനത്തിന്റെ മുന്‍പില്‍ മഴവെള്ളം കയറാതിരിക്കാനായി ആറുമീറ്റര്‍ നീളത്തില്‍ ഷീറ്റിട്ടതിനാണ് തലശേരി നഗരസഭസ്ഥാപന ഉടമകളായ രാജ് കബീറിനും ഭാര്യ ശ്രീദിവ്യയ്ക്കും നാലുലക്ഷത്തിലേറെ രൂപ പിഴയിട്ടത്. എന്നാല്‍ ഇതടയ്ക്കാന്‍ തയ്യാറാകാതെ ഇവര്‍ ഹൈക്കോടതിയെ സമീപിച്ചു ഇളവു വാങ്ങുകയായിരുന്നു.

ഇതു പ്രകാരം അടയ്ക്കാനുള്ള 41,600 രൂപയുടെ ചെക്ക്് ഉടമകള്‍ നേരത്തെ നല്‍കിയിരുന്നു. ഇതിനിടെ വിവാദങ്ങള്‍ ഒതുക്കി തീര്‍ക്കാനുള്ള സി.പി. എം കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരം തലശേരിയിലെ പ്രാദേശിക നേതൃത്വം ദമ്പതികളെ സന്ദര്‍ശിക്കുകയും ഇവരുടെ പരാതികള്‍ ചോദിച്ചറിഞ്ഞ് ഇനി നഗരസഭയുടെ ഭാഗത്തു നിന്നും യാതൊരു ശല്യവും ഉണ്ടാകില്ലെന്ന് ഉറപ്പു നല്‍കിയിരുന്നു. ഇതോടെയാണ് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി പുകഞ്ഞു കൊണ്ടിരുന്ന വ്യവസായസ്ഥാപനം അടച്ചുപൂട്ടിയ വിവാദം തണുത്തു തുടങ്ങിയത്. ഇതിനിടെ തങ്ങള്‍ക്ക് തലശേരി നഗരസഭയോട് യാതൊരു വിരോധവുമില്ലെന്ന് കാണാതായ ദമ്പതികള്‍ പറഞ്ഞു. വ്യാപരികളുടെ പ്രശ്‌നം മനസിലാക്കി നഗരസഭ അനുകൂലമായ നടപടി സ്വീകരിച്ചതില്‍ സന്തോഷമുണ്ടെന്നും സ്ഥാപനത്തിന്റെ നടത്തിപ്പ് അവകാശം മകന് കൈമാറുകയാണെന്നും ശ്രീവിദ്യയും രാജ് കബീറും പറഞ്ഞൂ.
വ്യവസായമന്ത്രി പി രാജീവ് ദമ്പതികളുമായി കഴിഞ്ഞ ദിവസം ഫോണില്‍ സംസാരിച്ചിരുന്നു. പിന്നാലെ സിപിഎം പ്രാദേശിക നേതാക്കളും വീട്ടിലെത്തി ചര്‍ച്ച നടത്തി. തുടര്‍ന്നാണ് സ്ഥാപനം തുറക്കാന്‍ തീരുമാനമായത്. വ്യവസായ യൂണിറ്റിന് നഗരസഭ പൂട്ട് ഇട്ടതിനെ തുടര്‍ന്ന് ദമ്പതികള്‍ നാടുവിട്ടത് ഏറെ വിവാദമായിരുന്നു. വെള്ളിയാഴ്ച രാവിലെ രാവിലെ പത്തരയോടെ പാനൂര്‍ പൊലിസിന്റെ നേതൃത്വത്തില്‍ കോയമ്പത്തൂരില്‍ നിന്നും കാണാതായ ദമ്പതികളെ തലശ്ശേരിയിലെത്തിച്ചത്. ഇതിനു ശേഷം ഇവരെ തലശേരി കോടതിയില്‍ ഹാജരാക്കി ബന്ധുക്കളോടൊപ്പം വിട്ടയക്കുകയായിരുന്നു.












Click it and Unblock the Notifications