കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യന്നൂരിലെ അടച്ചിട്ട റെയിൽവേ പ്രവർത്തനമാരംഭിച്ചു: കൌണ്ടർ അടച്ചിട്ടത് സെപ്തംബർ 26 മുതൽ!!

  • By Desk
Google Oneindia Malayalam News

കണ്ണൂർ: പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷനില്‍ രാത്രികാലങ്ങളില്‍ അടച്ചിട്ട ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ റെയിവല്‍വേയുടെ നിര്‍ദ്ദേശം. തിങ്കളാഴ്ച മുതലാണ് അടച്ചിട്ട കൗണ്ടറുകള്‍ വീണ്ടും പ്രവര്‍ത്തനം തുടങ്ങിയത്. സെപ്റ്റംബര്‍ 26 മുതലാണ് രാത്രിയില്‍ ടിക്കറ്റ് കൗണ്ടര്‍ അടച്ചിടാന്‍ തുടങ്ങിയത്. 24 മണിക്കൂറും പ്രവര്‍ത്തിച്ചിരുന്ന ഇന്‍ഫര്‍മേഷന്‍ കൗണ്ടറായിരുന്നു ഇത്. നേരത്തെ ടിക്കറ്റ് പരിശോധകനെ അക്രമിച്ചതിന്റെ പേരിലാണ് റെയില്‍വേ രാത്രികാല സേവനം അവസാനിപ്പിച്ചത്.

കര്‍ണാടകയില്‍ മാന്ത്രിക സഖ്യ 6; വീഴ്ത്തുമെന്നുറപ്പിച്ചിച്ച് കോണ്‍ഗ്രസ്, മറികടക്കാന്‍ ബിജെപി, ദളിന്?കര്‍ണാടകയില്‍ മാന്ത്രിക സഖ്യ 6; വീഴ്ത്തുമെന്നുറപ്പിച്ചിച്ച് കോണ്‍ഗ്രസ്, മറികടക്കാന്‍ ബിജെപി, ദളിന്?

സുരക്ഷാ പ്രശ്‌നങ്ങളുണ്ടെന്ന് ചൂണ്ടിക്കാട്ടി രാത്രി 10ന് അടച്ചിടുന്ന കൗണ്ടര്‍ പിറ്റേന്ന് രാവിലെ 6നു മാത്രമെ തുറക്കുകയുള്ളൂ. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സ് ഈ സ്റ്റേഷനില്‍ പൂര്‍ണ്ണ സമയവും സംരക്ഷണം നല്‍കി തുടങ്ങിയാല്‍ മാത്രമെ കൗണ്ടര്‍ രാത്രികാലത്ത് തുറക്കേണ്ടതുള്ളൂ എന്നായിരുന്നു റെയില്‍വേയുടെ നിലപാട്. രാത്രികാലങ്ങളില്‍ റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് പയ്യന്നൂര്‍ പോലീസിന്റെ പട്രോളിങ്ങും ശക്തിപ്പെടുത്തിയിരുന്നു. ഒട്ടേറെ രാത്രികാല സര്‍വ്വീസുകള്‍ പ്രയോജനപ്പെടുത്തുന്ന റെയില്‍വേ സ്റ്റേഷനുകളില്‍ ഒന്നാണ് പയ്യന്നൂര്‍ റെയില്‍വേ സ്റ്റേഷന്‍.

railway-15

എന്നാല്‍, ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ അടച്ചിട്ടത് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ജനപ്രതിനിധികളും നഗരസഭയും ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ തുറന്ന് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടിരുന്നു. പയ്യന്നൂര്‍ താലൂക്ക് വികസന സമിതി യോഗത്തിന്റെ അടിസ്ഥാനത്തില്‍ റെയില്‍വേ അധികൃതര്‍ക്ക് കത്തയക്കുകയും ചെയ്തിരുന്നു. ജനങ്ങളുടെ ആവശ്യം ശക്തമായതോടെയാണ് കൗണ്ടറിന്റെ പ്രവര്‍ത്തനം രാത്രികാലങ്ങളില്‍ പുനരാരംഭിക്കാന്‍ റെയില്‍വേ തീരുമാനിച്ചത്.

English summary
Closed railway counter starts working in Payyannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X