സിപിഎം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കം; പിണറായി വിജയന്‍ പതാക ഉയര്‍ത്തി
കണ്ണൂര്‍: സി പി എം 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് കണ്ണൂരില്‍ തുടക്കം. പൊതുസമ്മേളന വേദിയായ എകെജി നഗറില്‍ സ്വാഗതം സംഘം ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പതാക ഉയര്‍ത്തി. ഇകെ നായനാരുടെ പേരിലുള്ള അക്കാജദമിയങ്കണത്തില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയിലാണ് പ്രതിനിധി സമ്മേളനം നടക്കുക. ബുധനാഴ്ച രാവിലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്യും .

അതേസമയം, പതാക ഉയര്‍ത്തല്‍ ചടങ്ങില്‍ സി പി എമ്മിന്റെ ദേശീയ, സംസ്ഥാന നേതാക്കളും നിരവധി പ്രവര്‍ത്തകരും എത്തി. പതാക, കൊടിമര ജാഥകള്‍ പൊതുസമ്മേളന നഗരിയായ ജവഹര്‍ സ്റ്റേഡിയത്തിലാണ് എത്തിച്ചേര്‍ന്നത്. വൈകുന്നേരം ചേര്‍ന്ന പാര്‍ട്ടി കേന്ദ്ര കമ്മിറ്റി യോഗം പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കാനുള്ള വിവിധ സബ്കമ്മിറ്റികളെ തിരഞ്ഞെടുത്തു. പോളിറ്റ് ബ്യൂറോ അംഗവും ത്രിപുര മുന്‍ മുഖ്യമന്ത്രിയുമായി മണിക് സര്‍ക്കാരാണ് പ്രിസീഡിയം കമ്മിറ്റി ചെയര്‍മാന്‍. അദ്ദേഹം അധ്യക്ഷനായ ഏഴംഗ പ്രസീഡിയമായിരിക്കും പാര്‍ട്ടി കോണ്‍ഗ്രസ് നിയന്ത്രിക്കുക.
ബുധനാഴ്ച രാവിലെ പത്തിന് പ്രതിനിധി സമ്മേളനം ആരംഭിക്കും. ഇ.കെ നായനാര്‍ അക്കാദമിയാണ് സമ്മേളനത്തിന്റെ വേദി. മുതിര്‍ന്ന പി.ബി അംഗം എസ്. രാമചന്ദ്രപിള്ള പ്രതിനിധി സമ്മേളനത്തിന് പതാക ഉയര്‍ത്തും.
Recommended Video
അതേസമയം, പതാക ഉയര്‍ത്തിയ ശേഷം നടത്തിയ മുഖ്യമന്ത്രി നടത്തിയ പ്രസംഗത്തില്‍ കോണ്‍ഗ്രസിനെതിരെയും മുസ്ലീം ലീഗിനുമെതിരെ രൂക്ഷവിമര്‍ശനമാണ് ഉയര്‍ന്നത്. നാടിനെ തകര്‍ക്കുന്ന നയം ശക്തിപ്പെടുമ്പോള്‍ അതിനെതിരെ ശബ്ദമുയര്‍ത്താന്‍ കോണ്‍ഗ്രസിനും മുസ്ലീം ലീഗിനും സാധിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. വികസന കാര്യങ്ങള്‍ നടക്കാന്‍ പാടില്ലെന്ന് മാത്രമാണ് അവര്‍ ശബ്ദമുയര്‍ത്തുന്നത്. പാര്‍ലമെന്റിലും കേരളത്തിനായി ശബ്ദിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ലെന്നും ്അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നാടിനെ തകര്‍ക്കുന്ന നയം വരുമ്പോള്‍ ഈ നാട്ടിലുളള ഒരു പ്രസ്ഥാനം നാടിന് വേണ്ടി ശബ്ദിക്കും. എന്നാല്‍ ഏതെങ്കിലുമൊരു ഘട്ടത്തില്‍ കോണ്‍ഗ്രസിനോ ലീഗിനോ അത്തരമൊരു ശബ്ദം പുറപ്പെടുവിക്കാന്‍ സാധിക്കുന്നുണ്ടോ. കേരളത്തിന്റെ ഏതെങ്കിലുമൊരു കാര്യത്തിന് കോണ്‍ഗ്രസിന്റെയും ലീഗിന്റെയോ എംപിമാര്‍ പാര്‍ലമെന്റില്‍ ഉയര്‍ത്തുന്നത് കേട്ടിരുന്നോ'' എന്നും മുഖ്യമന്ത്രി ചോദിച്ചു. അവര്‍ക്ക് ശബ്ദം ഉയര്‍ത്താന്‍ കഴിയുന്നത് സര്‍ക്കാരിന്റെ വികസന നയങ്ങള്‍ മുടക്കാന്‍ വേണ്ടിയാണെന്നും ഒരു വികസനവും എന്റെ നാട്ടില്‍ വേണ്ടെന്ന് പറയുന്ന എംപിമാരാണ് നാട്ടിലെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications