മാതൃക കാണിച്ച വ്യക്തതിത്വം: ജനാര്‍ദന്റെ മരണത്തില്‍ അനുശോചിച്ച് മുഖ്യമന്ത്രി
കണ്ണൂര്‍: തനിക്കുളളതെല്ലാം സമൂഹത്തിന് സമര്‍പ്പിക്കാന്‍ തയ്യാറായ ബീഡിതൊഴിലാളിയായ ചാലാടന്‍ ജനാര്‍ദ്ദനന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. കോവിഡ് കാലത്ത് ജീവിതസമ്പാദ്യം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന ചെയ്ത് മാതൃക കാണിച്ച വ്യക്തിയായിരുന്നു ജനാര്‍ദ്ദനെന്നും മുഖ്യമന്ത്രി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.
ഇതിനിടെ ത്യാഗനിര്‍ഭരമായജീവിതത്തിന് ഉടമയായി സമൂഹത്തിന് മാതൃകയായ കുറുവയിലെ ചാലാടന്‍ ജനാര്‍ദ്ദനന് നാട് യാത്രാമൊഴിയേകി. വ്യാഴാഴ്ച്ച ഉച്ചയോടെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ നിന്നും പോസ്റ്റു മോര്‍ട്ടത്തിനു ശേഷം തോട്ടടകുറുവയിലെ വീട്ടിലെത്തിച്ച മൃതദേഹം വന്‍ജനാവലിയുടെ സാന്നിധ്യത്തിലാണ് സംസ്‌കരിച്ചത്. ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത് ഭാര്യയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയാണ്.

കോവിഡ് ദുരിതകാലത്ത് ആകെയുണ്ടായിരുന്ന ജീവിത സമ്പാദ്യവും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി സോഷ്യല്‍ മീഡിയയിലും മാധ്യമങ്ങളിലും ഏറെ ചര്‍ച്ചയായിരുന്നു ചാലാടന്‍ ജനാര്‍ദ്ദനന്‍. കേരള ബാങ്ക് കണ്ണൂര്‍ മുഖ്യശാഖയിലെ ഉദ്യോഗസ്ഥന്‍ സി പി സൗന്ദര്‍ രാജന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് ജനാര്‍ദനന്റെ നന്‍മമനസ് പുറംലോകമറിഞ്ഞത്.
'മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം കണ്ട ശേഷമാണ് വാക്‌സിന്‍ ചാലഞ്ചിനായി പണം നല്‍കാനായി തീരുമാനിച്ചത്. വാക്‌സിന് കേന്ദ്രം വില കൂട്ടിയപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നി. അപ്പോഴാണ് ഭാര്യ രജനിയുടെ മരണശേഷം കിട്ടിയ ഗ്രാറ്റുവിറ്റി തുകയുടെ കാര്യം ഓര്‍ത്തത്. അടുത്ത ദിവസം തന്നെ ബാങ്കില്‍ പോയി അത് ദുരിതാശ്വാസനിധിയിലേക്ക് ഇടാന്‍ പറഞ്ഞു.
ഇത് ആരും അറിയരുതെന്നാണ് ഞാന്‍ ആഗ്രഹിച്ചത്. എനിക്ക് ഈ പബ്ലിസിറ്റിയും ആളും ബഹളവും ഒന്നും ഇഷ്ടല്ല, പക്ഷേ എങ്ങനനെയൊ എല്ലാരും അറിഞ്ഞു. മനുഷ്യ സ്‌നേഹമുള്ളവര്‍ക്കേ കമ്മ്യൂണിസ്റ്റാകാന്‍ കഴിയൂ. ഞാന്‍ നൂറ് ശതമാനം കമ്യൂണിസ്റ്റല്ല. പാര്‍ടിക്ക് വേണ്ടി ജീവന്‍ നല്‍കാന്‍ കഴിഞ്ഞാലേ നൂറ് ശതമാനം ആകൂ. എനിക്ക് അതിന് അവസരം ലഭിച്ചില്ല''- വാക്സിന്‍ ചലഞ്ചിനെ കുറിച്ചുള്ള ചോദ്യത്തിന് ഇതായിരുന്നു ജനാര്‍ദ്ദനന്റെ മറുപടി.
പിന്നീട് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ട് വിനിമയത്തില്‍ ഉദ്യോഗസ്ഥന്‍മാര്‍ ക്രമകേട് നടത്തിയെന്ന വാര്‍ത്തയില്‍ അദ്ദേഹം കണ്ണീരോടെയാണ് പ്രതികരിച്ചത്. ഇതിനെക്കാളും ഭേദം തന്റെ കൊല്ലാമായിരുന്നുവെന്നാണ് ജനാര്‍ദ്ദനന്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചത്. എന്നാല്‍ അപ്പോഴും പാര്‍ട്ടിയെയും സര്‍ക്കാരിനെയും വിമര്‍ശിക്കാനോ കുറ്റപ്പെടുത്തുകയോ ചെയ്യാതെ കറകളഞ്ഞ കമ്യൂണിസ്റ്റായി തന്നെയാണ് അദ്ദേഹം വിടപറഞ്ഞത്. ഭാര്യ: പരേതയായ രജനിയാണ് ഭാര്യ. മക്കള്‍: നവീന, നവന.












Click it and Unblock the Notifications