കോടിയേരി പാര്‍ട്ടിക്കായി പരിചപോലെ പ്രവര്‍ത്തിച്ച നേതാവ്: മുഖ്യമന്ത്രി
തലശേരി: കേന്ദ്രസര്‍ക്കാര്‍ കേരളത്തെ സാമ്പത്തികമായി വരിഞ്ഞുമുറുക്കാന്‍ ശ്രമിക്കുന്നുവെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തലശേരിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഒന്നാംചരമവാര്‍ഷികദിനാചരണത്തിന്റെ ഭാഗമായി നടന്ന അനുസ്മരണ പൊതുയോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കേരളം രാജ്യത്തെ ഒരു പ്രത്യേകതുരുത്തായി നില്‍ക്കുകയാണ്. രാജ്യത്തെ മറ്റു സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമായി ബദല്‍നയങ്ങളാണ് കേരളത്തില്‍ സര്‍ക്കാര്‍ നടപ്പിലാക്കുന്നത്.കേരളത്തില്‍ നടപ്പിലാക്കുന്ന വികസനപദ്ധതികളെ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ പോലെ എതിര്‍ക്കുകയാണ്. എന്നാല്‍ നമുക്ക് മുന്‍പോട്ടുപോയേ പറ്റു.

നല്ലനാളെയ്ക്കായി ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും ഉയരണം. ഇതിനായി വിവിധ മേഖലകള്‍ വികസിക്കണം. ഇത്തരമൊരു സാഹചര്യത്തില്‍കോടിയേരി ബാലകൃഷ്ണന്റെ വിയോഗം നമ്മളിലെല്ലാംനീറ്റലേല്‍പ്പിക്കുന്നുണ്ട്. കേരളത്തിലെ പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച നേതാവാണ് അദ്ദേഹം.
പാര്‍ട്ടിക്കെതിരെയുളള നീക്കങ്ങളെ നേതൃപാടവം കൊണ്ടു പ്രതിരോധിച്ചു. പാര്‍ട്ടി അക്രമം നേരിടുന്ന കാലത്തൊക്കെ പരിചപോലെ പ്രവര്‍ത്തിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പൊലിസില്‍ ഒരുപാട് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
കോടിയേരി ഒപ്പമുണ്ടെന്ന തോന്നലാണ് എല്ലായ്‌പ്പോഴുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു,
കോടിയേരിയെ കേരളത്തിലെ പൊതുസമൂഹം ഓര്‍ക്കുന്നത് ഇന്ന് മാത്രമല്ല, കോടിയേരി ഒപ്പമുണ്ട് എന്ന തോന്നലാണ് എല്ലായ്പ്പോഴുമുള്ളതെന്ന് മുഖ്യമന്ത്രി അനുസ്മരണ സമ്മേളനത്തില്‍ പറഞ്ഞു.
പാര്‍ട്ടി നേതാവ് മരണപ്പെടുമ്പോള്‍ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവര്‍ ചെയ്ത കാര്യങ്ങള്‍ തലമുറകളിലേക്ക് പടരും. പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് കോടിയേരിയുടെ സംഭാവനകള്‍ വേര്‍തിരിച്ചെടുക്കാനാകില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല.
വര്‍ഗ്ഗീയവാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ആക്രമണത്തില്‍ നിന്ന് തളരാതെ മുന്നോട്ട് നീങ്ങാനുള്ള മന:സാനിധ്യം ഉണ്ടായിരുന്നു കോടിയേരിക്ക്. ജീവിതാവസാനം വരെ മനസാന്നിധ്യം നിലനിര്‍ത്തി. പ്രചോദനമാകുന്നതാണ് കോടിയേരിയുടെ ജീവിതം.പാര്‍ട്ടിക്ക് മുകളിലല്ല താന്‍ എന്ന കമ്യൂണിസ്റ്റ് എളിമബോധം കോടിയേരിക്കുണ്ടായിരുന്നവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'പാര്‍ട്ടി നേതാവ് മരണപ്പെടുമ്പോള്‍ സാന്നിധ്യം മാത്രമാണ് ഇല്ലാതാക്കുന്നത്. അവര്‍ ചെയ്ത കാര്യങ്ങള്‍ തലമുറകളിലേക്ക് പടരും. പാര്‍ട്ടി ചരിത്രത്തില്‍ നിന്ന് കോടിയേരിയുടെ സംഭാവനകള്‍ വേര്‍തിരിച്ചെടുക്കാനാകില്ല. പാര്‍ട്ടി കെട്ടിപ്പടുക്കുന്നതില്‍ കോടിയേരി വ്യക്തിപരമായി വഹിച്ച പങ്ക് വിസ്മരിക്കാനാകില്ല.
വര്‍ഗ്ഗീയവാദികളുടെയും രാഷ്ട്രീയ എതിരാളികളുടെയും ആക്രമണത്തില്‍ നിന്ന് തളരാതെ മുന്നോട്ട് നീങ്ങാനുള്ള മനസാനിധ്യം ഉണ്ടായിരുന്നു കോടിയേരിക്ക്. ജീവിതാവസാനം വരെ മനസാനിധ്യം നിലനിര്‍ത്തി. പ്രചോദനമാകുന്നതാണ് കോടിയേരിയുടെ ജീവിതം.പാര്‍ട്ടിക്ക് മുകളിലല്ല താന്‍ എന്ന കമ്യൂണിസ്റ്റ് എളിമബോധം കോടിയേരിക്കുണ്ടായിരുന്നു', മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത വരിഞ്ഞുമുറുക്കാനുളള ശ്രമമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കേരളം രാജ്യത്ത് പ്രത്യേക തുരുത്തായി നിലനില്‍ക്കുന്നുവെന്നും, കേന്ദ്ര വലതുപക്ഷ നയത്തില്‍ നിന്ന് വ്യത്യസ്തമായ ബദല്‍ നയമാണ് കേരളം നടപ്പാക്കുന്നത്.കേരളത്തില്‍ നടപ്പിലാക്കുന്ന വികസനപദ്ധതികളെ കോണ്‍ഗ്രസും ബി.ജെ.പിയും ഒരേ പോലെ എതിര്‍ക്കുകയാണ്. എന്നാല്‍ നമുക്ക് മുന്‍പോട്ടുപോയേ പറ്റു.
നല്ലനാളെയ്ക്കായി ജനങ്ങളുടെ വരുമാനവും ജീവിതനിലവാരവും ഉയരണം. ഇതിനായി വിവിധ മേഖലകള്‍ വികസിക്കണം. ഇത്തരമൊരു സാഹചര്യത്തില്‍കോടിയേരി ബാലകൃഷ്ണന്റെ വിയോഗം നമ്മളിലെല്ലാംനീറ്റലേല്‍പ്പിക്കുന്നുണ്ട്. കേരളത്തിലെ പാര്‍ട്ടി ഏല്‍പ്പിച്ച വിശ്വാസം കാത്തുസൂക്ഷിച്ച നേതാവാണ് അദ്ദേഹം.
പാര്‍ട്ടിക്കെതിരെയുളള നീക്കങ്ങളെ നേതൃപാടവം കൊണ്ടു പ്രതിരോധിച്ചു. പാര്‍ട്ടി അക്രമം നേരിടുന്ന കാലത്തൊക്കെ പരിചപോലെ പ്രവര്‍ത്തിച്ച നേതാവായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ആഭ്യന്തരമന്ത്രിയെന്ന നിലയില്‍ പൊലിസില്‍ ഒരുപാട് പരിഷ്‌കാരങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് കഴിഞ്ഞുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ എല്‍.ഡി. എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്‍ അധ്യക്ഷനായി. കേന്ദ്രകമ്മിറ്റിയംഗം കെ.കെ ശൈലജ ടീച്ചര്‍, പി.ജയരാജന്‍, എം.വി ജയരാജന്‍, വി.ശിവദാസന്‍ എം.പി തുടങ്ങിയ നേതാക്കള്‍ പങ്കെടുത്തു.












Click it and Unblock the Notifications