കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂരിൽ അതിഥി തൊഴിലാളികൾ റെയിൽ പാളത്തിലൂടെ നടന്നത് പോലീസ് വിഴ്ചയോ? എസ്പി അന്വേഷണം തുടങ്ങി..

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: കണ്ണൂരിൽ അതിഥി തൊഴിലാളികൾ പത്തു കിലോമീറ്റർ ദൂരം റെയിൽവേ പാളത്തിലൂടെ നടന്നത് ഗുരുതരമായ വീഴ്ചയെന്ന് ആഭ്യന്തര വകുപ്പ്. സംഭവം അന്വേഷിക്കുന്നതിനായി കണ്ണൂർ ജില്ലാ പോലീസ് മേധാവി യതീഷ് ചന്ദ്രയോട് മുഖ്യമന്ത്രിയുടെ ഓഫീസ് നിർദ്ദേശിച്ചു. ഇതുപ്രകാരം എസ്പി കണ്ണപുരം, വളപട്ടണം സ്റ്റേഷനുകളിലെ ഹൗസ് ഓഫിസർമാരിൽ നിന്നും വിശദീകരണം തേടി. കഴിഞ്ഞ ദിവസം ജില്ലയിലെ വിവിധ ഭാഗങ്ങളായ കണ്ണപുരം, ചെറുകുന്ന്, പാമ്പുരുത്തി, വളപട്ടണം , മയ്യിൽ എന്നിവിടങ്ങളിൽ നിന്നാണ് 200 ലേറെ അതിഥി തൊഴിലാളികള്‍ 10 കിലോമീറ്ററിലധികം പാളത്തിലൂടെ നടന്ന് കണ്ണൂർ റെയിൽവേ സ്‌റ്റേഷനിലേക്ക് എത്തിയത്.

ഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞു വരവെ അഞ്ച് പ്രവാസി മലയാളികൾ മുങ്ങി: പിടികൂടി കേസെടുക്കണമെന്ന് കളക്ടർഹോട്ടലിൽ ക്വാറന്റീനിൽ കഴിഞ്ഞു വരവെ അഞ്ച് പ്രവാസി മലയാളികൾ മുങ്ങി: പിടികൂടി കേസെടുക്കണമെന്ന് കളക്ടർ

ഉത്തരേന്ത്യയിലേതിന് സമാനമായി കണ്ണൂരില്‍ നടന്ന സംഭവം പോലീസ് അറിയുന്നത് തൊഴിലാളികള്‍ റെയിൽവെസ്റ്റേഷനില്‍ എത്തിയതിന് ശേഷം മാത്രമാണ്. പോലീസ് ഇന്റലിജൻസ് വിഭാഗത്തിന് വീഴ്ചയുണ്ടായോയെന്ന കാര്യവും എസ്പി യതീഷ് ചന്ദ്ര അന്വേഷിക്കുന്നുണ്ട്. ഇതിനിടെയിൽ അതിഥി തൊഴിലാളികൾക്കിടയിൽ സോഷ്യൽ മീഡിയയിലൂടെ വ്യാജ പ്രചാരണം നടത്തുന്നവരെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇവർക്കെതിരെ എസ്പിയുടെ കീഴിലുള്ള സൈബർ സെല്ലാണ് അന്വേഷണം നടത്തി വരുന്നത്. ഇതിന് സമാനമായ സംഭവം പയ്യന്നൂരിലുണ്ടായപ്പോൾ ഒരു കരാറുകാരനെയും വാട്സ് ആപ്പ് അഡ്മിനെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ തുടർച്ചയായാണ് കണ്ണൂരിലൂമുണ്ടായത്. ഇതിനിടെ അതിഥി തൊഴിലാളികളെ കൈകാര്യം ചെയ്യുന്നതിൽ പ്രാദേശിക ജില്ലാ ഭരണകൂടങ്ങൾക്ക് വീഴ്ചയുണ്ടായതായും വിമർശനമുയർന്നിട്ടുണ്ട്.

migrantissue-1

കഴിഞ്ഞ രണ്ടാഴ്ചയായി കണ്ണൂരില്‍ തൊഴിലാളികള്‍ കലക്ടറേറ്റിലും ലേബര്‍ ഓഫീസിലും വന്ന് ട്രെയിന്‍ ഉണ്ടോ എന്ന് അന്വേഷിക്കുന്നുണ്ട്. ചിലയിടങ്ങളില്‍ ഭക്ഷണം ഇല്ല എന്ന പരാതിയും പറയുന്നു. പ്രശ്‌നം പരിഹരിക്കാന്‍ ജില്ലാ ഭരണകൂടം പരാജയപ്പെട്ടതാണ് തൊഴിലാളികള്‍ കൂട്ടത്തോടെ ഇറങ്ങാന്‍ കാരണമായത്. കൊച്ചിയിലെ പെരുമ്പാവൂരിലടക്കം ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലേക്ക് പോകണമെന്ന് ആവശ്യവുമായി രംഗത്തുണ്ട്. കോഴിക്കോട് പാറക്കടവിലും ബീഹാറില്‍ നിന്നുള്ള തൊഴിലാളികള്‍ റോഡിലിറങ്ങി പോലീസുമായി വാക്കേറ്റമുണ്ടായി.

സംസ്ഥാനത്ത് പലയിടങ്ങളിലും തൊഴിലാളികള്‍ പ്രതിഷേധിക്കുന്നതോടെ നിരീക്ഷണം ശക്തമാക്കാനാണ് ഡിജിപി ലോക്‌നാഥ് ബെഹറ ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനത്തെ എല്ലാ തൊഴിലാളി ക്യാമ്പുകളിലും ഡിവൈഎസ്പിമാര്‍ നേരിട്ടെത്തി നിരീക്ഷണം ശക്തമാക്കണമെന്ന് ഡിജിപി നിര്‍ദേശിച്ചിട്ടുണ്ട്. ഡിവൈഎസ്പി തലത്തിലുള്ള ഉദ്യോഗസ്ഥര്‍ ക്യാമ്പുകളിലെത്തി സൗകര്യങ്ങള്‍ ഉറപ്പുവരുത്തണം. ട്രെയിന്‍ വൈകുന്ന സാഹചര്യം തൊഴിലാളികളെ ബോധ്യപ്പെടുണം. ഭക്ഷണം കിട്ടുന്നുണ്ടോ എന്നും പ്രതിഷേധിക്കാന്‍ സാധ്യതയുണ്ടോ എന്നും ഒന്നിടവിട്ട ദിവസങ്ങളില്‍ അന്വേഷണം നടത്താന്‍ എല്ലാ സിഐമാര്‍ക്കും ഡിജിപി നിര്‍ദേശം നല്‍കി.

English summary
CM's office seeks details of migrant labours joining in Kannur
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X