സിഎന്‍ജി വാഹനങ്ങള്‍ക്ക് പ്രീയമേറുന്നു; കണ്ണൂര്‍ ജില്ലയില്‍ 12 ഫില്ലിങ് സ്റ്റേഷനുകള്‍ കൂടിയെത്തും
കണ്ണൂര്‍: ജില്ലയില്‍ ഹരിത വാതക ഇന്ധനങ്ങള്‍ പ്രീയമേറുന്നു. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസിലോടുന്ന കാറുകള്‍ ഓട്ടോറിക്ഷകള്‍ ഇരുചക്ര വാഹനങ്ങള്‍ എന്നിവയുടെ എണ്ണം ഓരോ മാസവും കൂടി വരികയാണെന്നാന്ന് മോട്ടോര്‍ വാഹന വകുപ്പ് രജിസ്റ്റര്‍ ചെയ്ത വാഹനങ്ങളുടെ കണക്കുകള്‍ വ്യക്തമാക്കുന്നത്. പെട്രോള്‍ ഡീസല്‍ വില വര്‍ധനവാണ് ഉപഭോക്താക്കളെ സി.എന്‍.ജിയിലേക്ക് ആകര്‍ഷിക്കാന്‍ കാരണം.
വൈദ്യുത വാഹനങ്ങള്‍ക്ക് വേണ്ടത്ര സര്‍വീസ് ലഭിക്കാത്തതും ചാര്‍ജിങ് സ്റ്റേഷനുകളുടെ അഭാവവും സിഎന്‍ജിക്ക് ഗുണകരമായിട്ടുണ്ട്. വാഹന പെരുപ്പത്തിന് അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ഗ്യാസ് അതോറിറ്റി അധികൃതര്‍. കണ്ണൂര്‍ജില്ലയിലെ പ്രധാന നഗരങ്ങളില്‍ ഫില്ലിങ്ങ് സ്റ്റേഷന്‍ സ്ഥാപിക്കാനാണ് തീരുമാനം.

അടുത്ത മാര്‍ച്ചോടെ 12 സിഎന്‍ജി സ്റ്റേഷനുകള്‍ കമ്മിഷന്‍ ചെയ്യാനാണ് ലക്ഷ്യമിടുന്നത്. കംപ്രസ്ഡ് നാച്ചുറല്‍ ഗ്യാസ് ഉപയോഗിക്കുന്ന വാഹന ങ്ങളുടെ എണ്ണം കൂടിയതോടെയാണ് സ്റ്റേഷനുകള്‍ കൂടുതല്‍ സ്ഥാപിക്കുന്നത്. നിലവില്‍ കണ്ണൂരില്‍ ഒന്‍പത് സിഎന്‍ജി സ്റ്റേഷനുകളാണു ഉള്ളത്. തളിപ്പറമ്പ്, തലശ്ശേരി, വാരം, പാപ്പിനിശ്ശേ രി, മാഹി എന്നിവിടങ്ങളിലാണ് ആദ്യം പ്രവര്‍ത്തനം ആരംഭിക്കു ന്നത്. തളിപ്പറമ്പ്, ഇരിട്ടി, പഴയ ങ്ങാടി, മാഹി എന്നിവിടങ്ങളി ലെ സ്റ്റേഷനുകളുടെ നിര്‍മാണം അവസാനഘട്ടത്തിലാണ്. ഇവ ജനുവരിയില്‍ ഉദ്ഘാടനം ചെ യ്യാനാകുമെന്നാണ് അധികൃതരുടെപ്രതീക്ഷ. നിര്‍മാണത്തിലിരിക്കുന്ന ചെറുപുഴ, അഞ്ചരക്കണ്ടി, മുഴപ്പിലങ്ങാ ട് എന്നിവിടങ്ങളിലെ സ്റ്റേഷനു കളാണ് മാര്‍ച്ചില്‍ പ്രവര്‍ത്തനം ആരംഭിക്കുക.
ജില്ലയിലെ സിഎന്‍ജി സ്റ്റേഷനുകളിലേക്ക് കൂടാളിയിലെ സിറ്റി ഗേറ്റ് സ്റ്റേഷനില്‍നിന്നാണ് ഇന്ധനമെത്തിക്കുക. വീടുകളില്‍ നേരിട്ട് പാചകവാതക മെത്തിക്കുന്ന സിറ്റി ഗ്യാസ് പദ്ധതിയുടെ നിര്‍മ്മാണ പ്രവൃത്തിയും ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. പെട്രോള്‍, ഡീസല്‍ ഇന്ധനങ്ങളെക്കാള്‍ വില കുറവും കാര്‍ബണ്‍ രഹിത മായതുമാണ് സിഎന്‍ജി വാഹനങ്ങള്‍ക്ക് നേട്ടമാകുന്നത്. രാജ്യത്തെ പ്രമുഖ വാഹന നിര്‍മ്മാതാക്കള്‍ പെട്രോള്‍ ഇലക്ട്രിക്ക് എഡിഷനുകളോടൊപ്പം സി.എന്‍ജി വാഹനങ്ങള്‍ വിപണിയിലിറക്കുന്നുണ്ട്.












Click it and Unblock the Notifications