കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പികെ രാഗേഷിന് മുട്ടന്‍ പണിയുമായി സഹകരണവകുപ്പ്: പള്ളിക്കുന്ന് ബാങ്ക് ക്രമക്കേടില്‍ അന്വേഷണം

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: ഇടതുമുന്നണിക്കിട്ടെ പാലം പിന്‍വലിച്ച് യുഡിഎഫിലേക്ക് തിരികെ പോകാന്‍ തീരുമാനിച്ച കണ്ണൂര്‍ കോര്‍പറേഷന്‍ ഡെപ്യൂട്ടി മേയര്‍ പികെ രാഗേഷിനെതിരെ മുട്ടന്‍ പണിയുമായി സര്‍ക്കാര്‍ രംഗത്ത്. ഇടതു പാളയത്തില്‍ നിന്നും പുറത്തേക്ക് പോകാനുള്ള പികെ രാഗേഷിന്റെ തീരുമാനം പുറത്തുവന്നതിനു പിന്നാലെയാണ് രാഗേഷ് നേതൃത്വം നല്‍കുന്ന പള്ളിക്കുന്ന് ബാങ്ക് ക്രമക്കേട് അന്വേഷണവുമായി സഹകരണ വകുപ്പ് രംഗത്തെത്തിയത്.


കണ്ണൂര്‍ കോര്‍പറേഷന്‍ മേയറെ പുറത്താക്കാന്‍ യുഡിഎഫ് അവിശ്വാസ പ്രമേയ നോട്ടീസ് നല്‍കി: തീരുമാനം കോണ്‍ഗ്രസ്- ലീഗ് കൗണ്‍സിലര്‍മാരുടെ സംയുക്ത യോഗത്തില്‍!! ഇപി ലതക്കെതിരെ അങ്കപ്പുറപ്പാട്!!

യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ടി.കെ ധനിലിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം. ബാങ്കിന്റെ ഹെഡ് ഓഫീസില്‍ കഴിഞ്ഞ മാസം 14ന് വിശദമായ പരിശോധന നടന്നപ്പോള്‍ കണ്ടെത്തിയ ക്രമക്കേടും അന്വേഷണ പരിധിയിലുണ്ട്. കോര്‍പ്പറേഷനില്‍ എല്‍.ഡി.എഫിനൊപ്പമുള്ള പി.കെ രാഗേഷ് ലോക്‌സഭ തെരഞ്ഞെടുപ്പിനു ശേഷം യുഡിഎഫ് പാളയത്തിലേക്ക് പോകാന്‍ തീരുമാനിച്ചിരുന്നു.

pkragesh-

ഇതോടെയാണ് ഭരണപക്ഷത്തിന്റെ നേതൃത്വത്തില്‍ ഇതു തടയിടുന്നതിനായി ശ്രമങ്ങള്‍ നടത്തിയത്. എന്നാല്‍ കെ.സുധാകരന്റെയും യു.ഡി.എഫ് നേതൃത്വത്തിന്റെയും ശക്തമായ ഇടപെടല്‍ പി.കെ രാഗേഷിനെ സ്വാധീനിച്ചു. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം കണ്ണൂരില്‍ തകര്‍ന്നടിഞ്ഞതും പി.കെ രാഗേഷിന്റെ മനംമാറ്റത്തിനു കാരണമായി. പള്ളിക്കുന്ന് ബാങ്കില്‍ നലിവല്‍ പി.കെ രാഗേഷിന്റെ ബന്ധുക്കളെ അനധികൃതമായി തിരികി കയറ്റിയെന്ന ആരോപണം നിലനില്‍ക്കുന്നുണ്ട്. 2016 മുതലാണ് ബാങ്കില്‍ ഇത്തരം നിയമനങ്ങള്‍ നടന്നത്. ഇതേ വര്‍ഷം മുതല്‍ ബാങ്കില്‍ നല്‍കിയ ജീവനക്കാരുടെ സ്ഥാനക്കയറ്റവും ബാങ്കിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കണ്‍സ്യൂമര്‍ സ്റ്റോറിന്റെ പ്രവര്‍ത്തനവും സഹകരണവകുപ്പ് പരിശോധിക്കും.

English summary
Co operative department against PK Ragesh on bank corruption
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X