കോസ്റ്റ് ഗാർഡ് അക്കാദമി: എൽ.ഡി.എഫ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തും
കോസ്റ്റ് ഗാർഡ് അക്കാദമി: എൽഡിഎഫ് ഹെഡ് പോസ്റ്റ് ഓഫീസ് മാർച്ച് നടത്തും!!
കണ്ണൂര്‍: ഇരിണാവ് അഴീക്കലില്‍ അനുവദിച്ച കോസ്റ്റ്ഗാര്‍ഡ് അക്കാദമി മാറ്റാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതിഷേധിച്ച് എല്‍.ഡി.എഫ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 16-ന് കണ്ണൂര്‍ ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. 2009-ലാണ് കോസ്റ്റ് ഗാര്‍ഡ് അക്കാദമി സ്ഥാപിക്കാനായി സംസ്ഥാന സര്‍ക്കാര്‍ 164 ഏക്കര്‍ ഭൂമി കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കൈമാറിയത്. 2011-ല്‍ പ്രതിരോധ മന്ത്രിയായിരുന്ന എ.കെ ആന്റണി ശിലാസ്ഥാപനവും നിര്‍വഹിച്ചിരുന്നു.
അക്കാദമി കര്‍ണാടകത്തിലേക്ക് മാറ്റാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. കേന്ദ്ര വിദഗ്ധ സംഘത്തിന്റെ പരിശോധനയ്ക്കു ശേഷം സ്ഥലം അനുയോജ്യമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് പദ്ധതിയ്ക്ക് അനുമതി ലഭിച്ചതും തുക മുടക്കിയതും. 65.56 കോടി രൂപയാണ് ഇതിനായി മുതല്‍മുടക്കിയത്. പരിസ്ഥിതി പ്രശ്നമായിരുന്നു നേരത്തേ അനുമതിക്ക് തടസ്സം. 2018-ല്‍ തീരദേശ നിയന്ത്രണ ചട്ടത്തില്‍ കൊണ്ടുവന്ന ഭേദഗതിയിലൂടെ രാജ്യ രക്ഷയുമായി ബന്ധപ്പെട്ട പദ്ധതിക്ക് അനുമതി നല്‍കാമെന്ന് വ്യവസ്ഥയുണ്ട്.

കേരള കോസ്റ്റല്‍ സോണ്‍ മാനേജ്മെന്റ് അതോറിറ്റി കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിലേക്ക് പദ്ധതിക്ക് അനുകൂലമായി ശുപാര്‍ശ ചെയ്തിട്ടുമുണ്ട്. എന്നിട്ടും കേന്ദ്രസര്‍ക്കാര്‍ പദ്ധതി കര്‍ണാടകത്തിലേക്ക് മാറ്റാന്‍ ശ്രമിക്കുന്നത് കേരളത്തോടുള്ള അവഗണനയുടെ ഭാഗമായാണ്. ഇതില്‍ പ്രതിഷേധിച്ച് നടത്തുന്ന സമരത്തില്‍ വികസന തത്പരരായ മുഴുവന്‍ ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ പറഞ്ഞു. തിങ്കളാഴ്ച രാവിലെ 9.30-ന് കാള്‍ടെക്സിന് സമീപത്തു നിന്ന് പ്രകടനം തുടങ്ങും.
എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ കെ.പി സഹദേവന്, സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി. സന്തോഷ്കുമാര്‍, എല്‍.ജെ.ഡി ജില്ലാ പ്രസിഡന്റ് കെ.പി മോഹനന്, മറ്റ് എല്‍.ഡി.എഫ് നേതാക്കളായ എം. ഉണ്ണിക്കൃഷ്ണന്, സിറാജ് തയ്യില്‍, കെ.കെ രാജന്, അഡ്വ. എ.ജെ ജോസഫ്, ജോസ് ചെമ്പേരി, പി.പി ദിവാകരന്, മഹമ്മൂദ് പാറക്കാട്ട് എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ പങ്കെടുത്തു....
-
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മോണാലിസയ്ക്ക് പ്രായം പതിനേഴോ പതിനെട്ടോ? സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച: മറുപടിയുമായി ദമ്പതികള്‍ -
'രസികനി'ലെ ആ വികൃതിപ്പയ്യൻ; നടൻ ഹരിമുരളിയെ മരിച്ച നിലയിൽ കണ്ടെത്തി -
വെള്ളാപ്പള്ളി തെറിച്ചു..! എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റി ഹൈക്കോടതി -
സ്വർണ വില ഉച്ചയ്ക്കും ഇടിഞ്ഞു; മഞ്ഞലോഹത്തിൻ്റെ കുതിപ്പ് തീർന്നോ? ഇനി വിലക്കുറവിൻ്റെ നാളുകളോ? -
"രാജ്യം സുരക്ഷിതമായ കൈകളിൽ"; പ്രധാനമന്ത്രിയെ പുകഴ്ത്തി മോഹൻലാൽ -
പാചകവാതക ക്ഷാമത്തില്‍ നില്‍ക്കില്ല.. ഇനി പെട്രോളും ഡീസലും കിട്ടില്ല! കാരണം മോദിയുടെ നയമെന്ന് ഐസക് -
അമ്പലപ്പുഴയിൽ വിഎസിന്റെ മകൻ വിഎ അരുൺ കുമാറിനെ ഇറക്കാൻ സിപിഎം; ലക്ഷ്യം ജി സുധാകരനോ? -
ദേശീയപാത 66; ചർക്കള-നീലേശ്വരം, നീലേശ്വരം-തളിപ്പറമ്പ് റീച്ചുകളുടെ പ്രവർത്തനം അന്തിമഘട്ടത്തിലേക്ക് -
ജി സുധാകരൻ സിപിഎം വിട്ടു, സ്വതന്ത്രനായി മത്സരിക്കും; 'കോൺഗ്രസിന്റെയോ ബിജെപിയുടെയോ പിന്തുണ തേടില്ല' -
പെരുമ്പാവൂർ ‘സസ്പെൻസിൽ’; പാലക്കാട് രാഹുലിന് പകരം ആര് വരും? തീരുമാനമാകാതെ നേമം മണ്ഡലവും -
കേരളം കത്തുന്നു! താപനില കുതിച്ചുയരുന്നു; പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക












Click it and Unblock the Notifications