കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

പയ്യാമ്പലത്ത് കടല്‍ കരയെടുത്തു;വിനോദ സഞ്ചാരികള്‍ ബീച്ചിലിറങ്ങുന്നത് നിരോധിച്ചു, ചുവന്ന പതാക ഉയർത്തി

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: രൂക്ഷമായ കടലാക്രമണത്തെ തുടര്‍ന്ന് അപകടസാധ്യത കണക്കിലെടുത്ത് പയ്യാമ്പലം ബീച്ചിലിറങ്ങുന്നതിന് വിനോദസഞ്ചാരികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി. പയ്യാമ്പലം പാര്‍ക്കിലെത്തിയ ശേഷം സഞ്ചാരികള്‍ കടല്‍തീരേേത്തക്ക് ഇറങ്ങുന്ന രണ്ട് ഗേറ്റിലും ഇന്നലെ രാവിലെ 11ന് അപായ സൂചനയായി ചുവന്ന പതാക ഉയര്‍ത്തി. കലക്ടര്‍ മീര്‍ മുഹമ്മദലിയുടെ നിര്‍ദേശത്തെ തുടര്‍ന്ന് ജില്ലാ ടൂറിസം പ്രെമോഷന്‍ കൗണ്‍സിലാണ് സഞ്ചാരികള്‍ക്ക് നിരോധനമേര്‍പ്പെടുത്തി ഉത്തരവിറക്കിയത്.

<strong>തദ്ദേശസ്ഥാപനങ്ങളിൽ പട്ടിണി; സംസ്ഥാന സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നു, മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്....</strong>തദ്ദേശസ്ഥാപനങ്ങളിൽ പട്ടിണി; സംസ്ഥാന സര്‍ക്കാര്‍ അധികാര വികേന്ദ്രീകരണം അട്ടിമറിക്കുന്നു, മുസ്ലിം ലീഗ് പ്രക്ഷോഭത്തിന്....

നിരോധനം എത്ര ദിവസത്തേക്കാണെന്ന് ഉത്തരവില്‍ വ്യക്തമാക്കിയിട്ടില്ല.ചൊവ്വാഴ്ച്ച വൈകുന്നേരമാണ് പയ്യാമ്പലത്ത് രൂക്ഷമായ കടലാക്രമണമുïായത്. ചൊവ്വാഴ്ച്ച 18 മീറ്ററോളം കര കടലെടുത്തിരുന്നു. രïു ദിവസം ജില്ലയില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചതിനാല്‍ കടലാക്രമണം വീïുമുïാവുമെന്ന സൂചനകളെ തുടര്‍ന്നാണ് പയ്യാമ്പലത്ത് സഞ്ചാരികള്‍ക്ക് ബീച്ചിലിറങ്ങുന്നതിന് നിരോധനം ഏര്‍പ്പെടുത്തിയത്.

Payyambalam beach

ഇന്നലെ വൈകുന്നേരവും വേലിയേറ്റ സമയത്ത് കടല്‍ പ്രക്ഷുബ്ദമായിരുന്നു. കടലാക്രമണത്തെ തുടര്‍ന്ന് ഏതാനും മീറ്റര്‍ കൂടി കര കടലെടുത്തിട്ടുï്. പയ്യാമ്പലത്ത് കടലാക്രമണത്തെ തുടര്‍ന്ന് അപകട ഭീഷണിയുയര്‍ന്നിട്ടും സഞ്ചാരികളുടെ വരവിന് ഇന്നലെയും കുറവൊന്നും ഉïായില്ല. രാവിലെ മുതല്‍ തന്നെ സഞ്ചാരികള്‍ കൂട്ടത്തോടെ കടല്‍ തീരത്ത് എത്തിയിരുന്നു. രാവിലെ വേലിയിറക്കമായിരുന്നതിനാല്‍ കടല്‍ പ്രക്ഷുബ്ദമല്ലാത്തതിനാല്‍ സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ കടലിലിറങ്ങുന്നുïായിരുന്നു. ലൈഫ് ഗാര്‍ഡുമാര്‍ ഇവരെ വിലക്കി.

കലക്ടര്‍ മീര്‍ മുഹമ്മദലി, മേയര്‍ ഇ.പി ലത ഇന്നലെ രാവിലെ പയ്യാമ്പലം ബീച്ചിലെത്തി വേï മുന്‍കരുതലെടുക്കാന്‍ നിര്‍ദേശം നല്‍കി. തുറമുഖ വിഭാഗം ഉദ്യോഗസ്ഥരും എത്തി പരിശോധന നടത്തി. പയ്യാമ്പലത്തെ കണ്‍ട്രോള്‍ റൂമിലെ പൊലിസും ചാള്‍സണ്‍ ഏഴിമലയുടെ നേതൃത്വത്തില്‍ ലൈഫ് ഗാര്‍ഡുമാരും കടല്‍തീരത്ത് ജാഗ്രതാ നിര്‍ദേശവുമായുï്.

English summary
Coastal erosion in Payyambalam beach
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X