Get Updates
Get notified of breaking news, exclusive insights, and must-see stories!

കടല്‍ക്ഷോഭത്തില്‍പ്പെട്ട മത്സ്യതൊഴിലാളികളെ കോസ്റ്റല്‍ പൊലിസ് സാഹസികമായി രക്ഷിച്ചു

തലശേരി: കടല്‍ക്ഷോഭത്തില്‍പ്പെട്ട മത്സ്യബന്ധന ബോട്ടിലുണ്ടായിരുന്ന രണ്ടു പേരെ തലശേരി കോസ്റ്റല്‍ പൊലിസ് അതിസാഹസികമായി രക്ഷപ്പെടുത്തി കരയ്ക്കെത്തിച്ചു. കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും വിജയിച്ചിരുന്നില്ല. തുടര്‍ന്ന് കോസ്റ്റല്‍ പൊലിസ് ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയും ഇരുവരെയും വെളളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ രക്ഷപ്പെടുത്തുകയായിരുന്നു.

കാഞ്ഞങ്ങാട്ടു നിന്നും തിരൂരിലേക്ക് പോവുകയായിരുന്ന മത്സ്യബന്ധന ബോട്ടാണ് കടല്‍ക്ഷോഭത്തില്‍പ്പെട്ടത്. മലപ്പുറം താനൂരിലെ കുറ്റിയാച്ചന്‍ പുരയ്ക്കല്‍ നൗഫല്‍, മലപ്പുറം കൊണ്ടരാന്റെ പുരയ്ക്കല്‍ ജലീല്‍ എന്നിവരാണ് ബോട്ടിലുണ്ടാണ്ടിരുന്നത്. മരണത്തെ മുഖാമുഖം കണ്ട ഇരുവരെയും വെളളിയാഴ്ച്ച പുലര്‍ച്ചെ രണ്ടു മണിയോടെ മണിക്കൂറുകള്‍ നീണ്ട സാഹസിക പ്രവര്‍ത്തനത്തിലൂടെയാണ് പൊലിസ് രക്ഷപ്പെടുത്തിയത്.

kannur

ഇവരെ പിന്നീട് തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജീവന്‍ തിരിച്ചു കിട്ടിയതിന്റെ ആശ്വാസത്തിലാണ് ഇരുവരും. മത്സ്യബന്ധന ബോട്ട് വെളളിയാഴ്ച്ച രാവിലെ പതിനൊന്നുമണിയോടെ വടകര തീരത്തോട് അടുപ്പിച്ചു. വ്യാഴാഴ്ച്ചയാണ് നൗഫലും ജലീലും കാഞ്ഞങ്ങാട്ടു നിന്നും ബോട്ടുമായി തിരൂരിലേക്ക് പുറപ്പെട്ടത്. തലശേരി ഭാഗത്ത് എത്തിയപ്പോള്‍ ബോട്ടു ശക്തമായ കടല്‍ക്ഷോഭത്തില്‍പ്പെടുകയായിരുന്നു.

ഉടനെ ഇരുവരും കോസ്റ്റല്‍ പൊലിസിന്റെ സഹായം തേടുകയായിരുന്നു. കാറ്റും കോളും കനത്തമഴയും രക്ഷാപ്രവര്‍ത്തനത്തെ തടസപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡ് ഹെലികോപ്റ്ററില്‍ രക്ഷാ പ്രവര്‍ത്തനം നടത്താന്‍ ശ്രമിച്ചുവെങ്കിലും കാറ്റിനെയും മറ്റു പ്രതികൂല സാഹചര്യങ്ങളാലും രക്ഷാപ്രവര്‍ത്തനം തുടരാന്‍ കഴിയാതെ ഹെലികോപ്റ്റര്‍ മടങ്ങുകയായിരുന്നു. ഒടുവില്‍ കടല്‍ക്ഷോഭം വകവയ്ക്കാതെ വെളളിയാഴ്ച്ച പുലര്‍ച്ചെ ഒരുമണിയോടെ കോസ്റ്റല്‍ പൊലിസ് ബോട്ടില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്നു.

കരയില്‍ നിന്നും എട്ട് നോട്ടിക്കല്‍ മൈല്‍ ദൂരത്തിലായിരുന്നു ബോട്ട് അപകടത്തില്‍പ്പെട്ടത്. തലശേരി എഎസ്പി കെഎസ് ഷഹീന്‍ ഷായുടെ നേതൃത്വത്തിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. തലശേരി കോസ്റ്റല്‍ പൊലിസ് സിഐ ശ്രീകുമാര്‍, എസ്‌ഐ മനോജ്കുമാര്‍, സിപിഒമാരായ ധന്യന്‍, ഷാരോണ്‍, വിജേഷ്, ഷംസീറ എന്നിവരും കോസ്റ്റല്‍ ഗാര്‍ഡുകളായ നിരഞ്ജന്‍, സുഹാസ്, സരോഷ്, സുഗേത്ത്, സ്രാങ്ക് അഭിജിത്ത് എന്നിവരും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+