കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം, പ്രചാരണ ബോര്‍ഡുകള്‍ നീക്കണമെന്ന് കണ്ണൂര്‍ കലക്ടര്‍

  • By Desk
Google Oneindia Malayalam News

കണ്ണൂര്‍: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതോടെ രാഷ്ട്രീയ പാര്‍ട്ടികള്‍ പൊതുസ്ഥലത്തെ പ്രചാരണ ബോര്‍ഡുകളും പോസ്റ്ററുകളും നീക്കണമെന്ന് കണ്ണൂര്‍ ജില്ല കലക്ടര്‍ മീര്‍ മുഹമ്മദ് അലി. തിരഞ്ഞെടുപ്പ് പരമാവധി പരിസ്ഥിതി സൗഹൃദമുള്ളതാക്കണമെന്നും ജില്ല കലക്ടര്‍ ആവശ്യപ്പെട്ടു. ഇതിനായി രാഷ്ട്രിയ കക്ഷികള്‍ സഹകരിക്കണമെന്നും കലക്ടര്‍ അറിയിച്ചു.

ഡോ. കഫീല്‍ ഖാന്റെ ചടങ്ങ്; മെഡിക്കല്‍ കോളെജ് അധികൃതരുടെ നിലപാടില്‍ അയവ് ഡോ. കഫീല്‍ ഖാന്റെ ചടങ്ങ്; മെഡിക്കല്‍ കോളെജ് അധികൃതരുടെ നിലപാടില്‍ അയവ്

കണ്ണൂരില്‍ ലഭ്യമായ കണക്കുകള്‍ പ്രകാരം കണ്ണൂര്‍ ലോകസഭ മണ്ഡലത്തില്‍ ഏഴ് നിയമസഭാ മണ്ഡലങ്ങളായി 1172 പോളിങ് സ്‌റ്റേഷനുകളിലായി 12,12,678 വോട്ടര്‍മാരുണ്ട്. ഇതില്‍ കന്നി വോട്ടര്‍മാര്‍ 21776 പേരാണ്. പ്രവാസി വോട്ടര്‍മാര്‍ 5492 പേരും. അംഗപരിമിതരായ വോട്ടര്‍മാര്‍ 5504 പേരാണ്. ഇവര്‍ക്കായി പോളിങ് ബൂത്തിലെത്താന്‍ വാഹന സൗകര്യവും റാംപും വീല്‍ചെയര്‍ സൗകര്യങ്ങളും ഉണ്ടാകും.

lok sabha election

മാര്‍ച്ച് 25വരെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാം. ജില്ലയില്‍ തിരഞ്ഞെടുപ്പ് പെരുമാറ്റം പാലിക്കാന്‍ ഇന്ന് കലക്ടര്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗം വിളിച്ച് ചേര്‍ത്തിട്ടുണ്ട്. പോളിങ് സ്‌റ്റേഷനിലെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുന്നതിനുള്ള പരിശോധന ഇന്നു മുതല്‍ ആരംഭിക്കും. മൂനു ദിവസം കൊണ്ട് പരിശോധന പൂര്‍ത്തിയാക്കും. എആര്‍ഒമാരാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കുക.

English summary
code of conduct will be strictly implement in Kannur says District Collector, asked parties to promote Green protocol in election campaigns.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X