കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

ഭാര്യയെ ഫേസ്ബുക്ക് ബുക്കിലൂടെ അപകീര്‍ത്തിപ്പെടുത്തി: കമ്മിഷന്‍ വിളിച്ചിട്ടും ഭര്‍ത്താവ് ഹാജരായില്ല

  • By Desk
Google Oneindia Malayalam News

തലശ്ശേരി: ഭാര്യയെ തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായ ഭര്‍ത്താവ് സാമൂഹ്യ മാധ്യമങ്ങള്‍ വഴി യുവതിയെയും കുടുംബത്തെയും അപമാനിക്കുന്നതായി പരാതി. പൊലിസിനും വനിതാ കമ്മീഷനുമാണ് ഈക്കാര്യം ചൂണ്ടിക്കാണിച്ചു യുവതിയും അമ്മയും പരാതി നല്‍കിയത്. വടക്കുമ്പാട് ലക്ഷം വീടിന് സമീപം കിഴക്കെ പറമ്പത്ത് വീട്ടില്‍ കെ.പി സുഗിഷയാണ് ഭര്‍ത്താവ് മട്ടന്നൂര്‍ പൊറോറയിലെ മരുതായ് പ്രണവത്തില്‍ ടി.വി ജിതേന്ദ്രനാഥിനെതിരെ പരാതി നല്‍കിയത്. കണ്ണൂരില്‍ വെള്ളിയാഴ്ച നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ ജിതേന്ദ്രനാഥ് ഹാജരായിരുന്നില്ല.

ജഗന്റെ ആദ്യ വിദേശയാത്ര ഇസ്രായേലിലേക്ക്; പിന്നെ അമേരിക്കയിലേക്ക്, പ്രതിഷേധവുമായി ബിജെപിജഗന്റെ ആദ്യ വിദേശയാത്ര ഇസ്രായേലിലേക്ക്; പിന്നെ അമേരിക്കയിലേക്ക്, പ്രതിഷേധവുമായി ബിജെപി

2019 മെയ് 16ന് സുഗിഷയുടെ വീട്ടിലെത്തിയ പ്രതി തലക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ച് സുഗിഷ ധര്‍മ്മടം പോലീസില്‍ പരാതി നല്‍കിയിരുന്നു. യുവതിയുടെ രണ്ട് മൊബൈല്‍ ഫോണുകള്‍ കൈക്കലാക്കിയ പ്രതി ഈ ഫോണില്‍ നിന്ന് സുഗിഷ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ജീവനക്കാരെ വിളിക്കുകയും അപവാദ പ്രചരണം നടത്തുകയും ചെയ്തു. യുവതിയുടെ ഐ.ഡി.ബി.ഐ അക്കൗണ്ടിന് ലഭിച്ച ചെക്ക് ലീഫ് തട്ടിയെടുത്ത പ്രതി പലരില്‍ നിന്നും പണം വാങ്ങി ഈ ചെക്ക് നല്‍കുകയും ചെയ്തു. തലശ്ശേരി, ധര്‍മ്മടം, പിണറായി, എറണാകുളത്തെ മരട് പോലീസ് സ്‌റ്റേഷനുകളില്‍ ജിതേന്ദ്രനാഥിനെതിരെ സമാനമായ കേസുകള്‍ നിലവിലുണ്ടെന്നും യുവതി നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു.

facebook-156

വ്യാജ ഫെയസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി അതില്‍ ഫോട്ടോകളും മറ്റും പോസ്റ്റ് ചെയ്ത് പ്രതി സുഗിഷയെയും കുടുംബത്തെയും അപമാനിക്കുന്നതായും സുഗിഷയും അമ്മ പി.ഗീതയും തലശ്ശേരി ഡി.വൈ.എസ്.പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു. ജിത ടി എന്ന പേരിലുള്ള ഫെയ്‌സ്ബുക്ക് അക്കൗണ്ട് വഴി ഗീതയെയും കുടുംബത്തെയും അപമാനിച്ചതായും ഇവരുടെ സുഹൃത്തുക്കളെ ടാഗ് ചെയ്ത് മോശം പരാമര്‍ശം ഉന്നയിക്കുകയും ചെയ്തതായി ഗീതയുടെ പരാതിയില്‍ പറയുന്നു. സുഗിഷ നല്‍കിയ പരാതിയെ തുടര്‍ന്ന് വെള്ളിയാഴ്ച കണ്ണൂരില്‍ നടന്ന വനിതാ കമ്മീഷന്‍ സിറ്റിംഗില്‍ പരാതി പരിണനക്ക് വന്നു. പരാതിക്കാരിയില്‍ നിന്ന് കമ്മീഷന്‍ മൊഴി രേഖപ്പെടുത്തി. എന്നാല്‍ പ്രതിയായ ജിതേന്ദ്രനാഥ് സിറ്റിംഗില്‍ ഹാജരായില്ല. ജിതേന്ദ്രനാഥിന് വീണ്ടും നോട്ടീസ് അയക്കാനും അടുത്ത സിറ്റിംഗില്‍ ഹാജാരാകാനും കമ്മീഷന്‍ ഉത്തരവിട്ടു.

English summary
Complaint against husband on defamation case
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X