പയ്യന്നൂരിലെ ടയർ വ്യാപാരിയെ പോക്സോ കേസിൽ കുടുക്കിയ കേസ്: എസ്ഐക്കെതിരെ ഡിജിപിക്ക് പരാതി നൽകി
പയ്യന്നൂർ: പയ്യന്നൂരിലെ ടയർ വ്യാപാരിയായ യുവാവിനെ കള്ളക്കേസിൽ കുടുക്കിയെന്ന പരാതിയിൽ പൊലിസ് ഉദ്യോഗസ്ഥനെതിരെ സമഗ്രാന്വേഷണം വേണമെന്ന ആവശ്യവുമായി ടയർ ഡീലേഴ്സ് ആൻഡ് അലെൻമെൻ്റ് അസോസിയേഷൻ ഭാരവാഹികൾ രംഗത്തെത്തി.ഇതു സംബന്ധിച്ചു സമഗ്രാന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഡി.ജി.പിക്കും ഉന്നത പൊലിസ് ഉദ്യോഗസ്ഥർക്കും നിവേദനം നൽകി.
പയ്യന്നൂർ നഗരത്തിലെ പെരുമ്പ ദേശീയപാതയോരത്തെ ടയർ ഹൗസ് ഉടമ ഷമീമിനെ പോക്സോ കേസിൽ കുടുക്കിയ പൊലിസ് ഉദ്യോഗസ്ഥനെതിരെ നിയമ നടപടി സ്വീകരിക്കണമെന്ന് ടയർ ഡീലേഴ്സ് ആൻഡ് അലിഗ് മെൻ്റ് അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ മുന്നറിയിപ്പു നൽകി. കഴിഞ്ഞ 19 ന് കടയ്ക്കു മുൻപിൽ വാഹനം പാർക്ക് ചെയ്തത് ചോദ്യം ചെയ്തതിനെ തുടർന്നുള്ള വൈരാഗ്യത്തിൽ ഷമീമിനെയും ആറു പേരെയും പയ്യന്നൂർ പൊലിസ് സബ് ഇൻസ്പെക്ടർ പോക്സോ കേസ് കെട്ടിച്ചമയ്ക്കു ക യാ യി രു ന്നുവെന്ന് ഭാരവാഹികൾ ആരോപിച്ചു.സർവീസിലിരിക്കെ നിരവധി ആരോപണങ്ങൾ നേരിട്ട ഉദ്യോഗസ്ഥനാണ് ഇയാൾ.

കടയ്ക്കു മുൻപിൽ നിർത്തിയിട്ട കാർ മാറ്റിയിടാൻ ആവശ്യപ്പെട്ടതിന് ഉടമയായ ഷമീമിനോട് അപമര്യാദയായി മഫ്ടിയിലുള്ള ഉദ്യോഗസ്ഥൻ തട്ടിക്കയറുകയും കൈയ്യിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിപ്പറിക്കുകയും ചെയ്യുകയായിരുന്നു.
ഇതിനെ തുടർന്ന് ഇയാൾക്കെതിരെ പയ്യന്നൂർ ഡി.വൈ.എസ്.പി, കണ്ണൂർ എസ്.പി എന്നിവർക്ക് പരാതി നൽകിയിരുന്നു.
ഇതിൻ്റെ പകപോക്കലായാണ് കാറിലിരിക്കുന്ന 16 വയസുകാരിയായ മകളെ പീഢിപ്പിക്കുവാൻ ശ്രമിച്ചുവെന്ന് ആരോപിച്ച് പോക്സോ കേസ് കൊടുത്തത്. പോക്സോ വകുപ്പ് നിയമം നടപ്പാക്കേണ്ട ഉത്തരവാദിത്വപ്പെട്ട ഉദ്യോഗസ്ഥൻ തന്നെ ദുരുപയോഗം ചെയ്യുകയാണ് ചെയ്തത്. ഷമീമിൻ്റെ നിരപരാധിത്വം തെളിയിക്കുന്നതിന് സത്യസന്ധമായ അന്വേഷണം നടത്തണമെന്ന് ഡി.ജി.പി, എസ്.പി, ഡി.വൈ.എസ്.പി എന്നിവർക്ക്നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഭാരവാഹികൾ അറിയിച്ചു. വാർത്താ സമ്മേളനത്തിൽ ടയർ ഡീലേഴ്സ് ആൻഡ് അലെൻമെൻ്റ് ഭാരവാഹികളായ എസ്.ശിഹാബുദ്ദീൻ, ടി.സി നൗഷാദ്, സി.പി നീലേഷ്, പി.കെ ലതീഷ്, പി.പി സാ ഷിർ എന്നിവർ പങ്കെടുത്തു.












Click it and Unblock the Notifications