സോഷ്യല്‍മീഡിയയില്‍ പ്രകോപനപരമായി പോസ്റ്റ്; പുന്നോല്‍ ഹരിദാസ് വധക്കേസിലെ ഒന്നാം പ്രതിക്കെതിരെ പരാതി
തലശേരി: സോഷ്യല്‍മീഡിയയിലൂടെ കലാപഹ്വാനം നടത്തിയെന്ന് ആരോപിച്ചു പുന്നോല്‍ ഹരിദാസ് വധക്കേസിലെ ഒന്നാം പ്രതി കെ.ലിജേഷിനെതിരെ തലശേരി എ. എസ്.പിക്ക് ഇന്ന് പരാതി നല്‍കി. തിരുവങ്ങാട് ഊരാങ്കോട്ടെ വി.വിജേഷാണ് പരാതി നല്‍കിയത്.
തിരുവങ്ങാട് ക്ഷേത്രപരിസരത്ത് രാമരാജ്യത്തിലേക്ക് സ്വാഗതമെന്നു ആര്‍. എസ്. എസ് സ്ഥാപിച്ച ബോര്‍ഡിനു പകരം ആരുടെയും രാജ്യത്തേക്കല്ല തിരുവങ്ങാടിന്റെ മണ്ണിലേക്ക് സ്വാഗതമെന്ന ബാനര്‍ സ്ഥാപിച്ച ഡി.വൈ. എഫ്. ഐ പ്രവര്‍ത്തകര്‍ക്കെതിരെ ഫെയ്‌സ് ബുക്കില്‍ ലിജേഷ് പ്രകോപനപരമായി പോസ്റ്റിട്ടുവെന്നാണ് പരാതി.

കോടിയേരി കൊമ്മല്‍ വയല്‍ സ്വദേശിയായ കെ. ലിജേഷ് മറ്റുകേസുകളില്‍ പ്രതിയാകരുതെന്നും ന്യൂമാഹി സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന ഉപാധിയിലാണ് ജാമ്യം അനുവദിച്ചതെന്നു പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 21ന് പുലര്‍ച്ചെയാണ് മത്സ്യത്തൊഴിലാളിയായ കെ ഹരിദാസനെ ആര്‍എസ്എസ്-ബിജെപി സംഘം കൊലപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ബോംബ് നിര്‍മിക്കുമ്പോള്‍ എരഞ്ഞോളിപ്പാലത്തിനടുത്ത് ആര്‍എസ്എസ് പ്രവര്‍ത്തകന്‍ വിഷ്ണുവിന്റെ കൈപ്പത്തി ചിതറിപ്പോയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യത്തിലിറങ്ങിയ പ്രതിയുടെ സോഷ്യല്‍മീഡിയയിലൂടെയുളള ഭീഷണി സന്ദേശവും വിവാദമായത്.
തിരുവങ്ങാട് ശ്രീരാമസ്വാമി ക്ഷേത്ര ഉത്‌സവത്തിന്റെ ഭാഗമായി കവാടത്തില്‍ ശ്രീരാമജന്മഭൂമിയിലേക്ക് സ്വാഗതമെന്ന് ആര്‍. എസ്. എസ് ബോര്‍ഡ് ഉയര്‍ത്തിയിരുന്നു. ഇതിനു ബദലായി ഇതു ആരുടെയും രാജ്യമല്ല തിരുവങ്ങാടാണെന്ന് ഡി.വൈ. എഫ്. ഐ ബോര്‍ഡുയര്‍ത്തിയിരുന്നു. ഇതോടെ ഈക്കാര്യത്തെ ചൊല്ലി ഡി.വൈ. എഫ്., ആര്‍. എസ്. എസ് അനുകൂലികള്‍ സോഷ്യല്‍മീഡിയയിലും കൊമ്പുകോര്‍ത്തിരുന്നു.
ഇതേ തുടര്‍ന്നാണ് പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ പ്രതിയായ ലിജേഷ് ഫെയ്‌സ്ബുക്കിലൂടെ ആര്‍. എസ്. എസ് അനുകൂല പോസ്റ്റുമായി ഡി.വൈ. എഫ്. ഐക്കെതിരെ രംഗത്തുവന്നത്. എന്നാല്‍ പുന്നോല്‍ ഹരിദാസന്‍ വധക്കേസിലെ ഒന്നാം പ്രതിയായ കെ.ലിജേഷ് ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടി പൊലിസിനെകൊണ്ടു കേസെടുപ്പിക്കാനാണ് സി.പി. എം നീക്കം നടത്തുന്നത്.












Click it and Unblock the Notifications