കണ്ണൂർ ഗവ.മെഡിക്കൽ കോളേജിനെതിരെ വിജിലൻസിൽ പരാതി: ആരോപണങ്ങൾ ഇങ്ങനെ...
കണ്ണൂർ: സർക്കാർ ഏറ്റെടുത്ത ശേഷം പരിയാരത്ത് സ്ഥിതി ചെയ്യുന്ന കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തോന്നുംപടിയായെന്ന പരാതിയുമായി രോഗികളും മനുഷ്യാവകാശ പ്രവർത്തകരും. 'തോന്നും പോലെ ജോലി ചെയ്യുന്ന ഡോക്ടർമാരും ജീവനക്കാരും ആക്സിഡന്റ് കേസുകൾ പോലും ഗൗരവത്തോടെ പരിഗണിക്കുന്നില്ല. ഇതു കാരണം കഴുത്തറപ്പൻ ഫീസ് വാങ്ങുന്ന സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ മിക്കപ്പോഴും സ്ഥലത്തില്ലാത്ത സീനിയർ ഡോക്ടർമാർ ജൂനിയർ ഡോക്ടർമാർക്ക് വാട്സ്ആപ്പിലൂടെയാണ് ചികിത്സ പറഞ്ഞു കൊടുക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതു ചികിത്സാ പിഴവുകൾ വർധിക്കാൻ ഇടയാക്കുന്നുവെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും പരാതി.
മെഡിക്കൽ കോളജിലെ വകുപ്പു മേധാവിത്തായ പല ഉന്നതരും ഡ്യൂട്ടി സമയത്ത് മുങ്ങുന്നതായി വിജിലൻസിൽ മനുഷ്യാവകാശ പ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് തവണ കണ്ണൂർ വിമാനത്താവളം വഴി തിരുവനന്തപുരത്തേക്ക് പോകുന്ന ഒരു ഉന്നതൻ സർക്കാർ വാഹനം ദുരുപയോഗം ചെയ്യുന്നതായും പരാതിയിൽ പറയുന്നു. മെഡിക്കൽ കോളജിൽ നിന്ന് വിമാനത്താവളത്തിലേക്ക് ഉന്നതനെയും കൊണ്ടു പോകുന്ന ഔദ്യോഗിക വാഹനം പിറ്റേന്ന് അദ്ദേഹം തിരികെ വരുമ്പോൾ പഴയങ്ങാടി റെയിൽവെ സ്റ്റേഷനിലേക്കും ഓടുന്നുണ്ട്.

സ്വകാര്യ പ്രാക്ടീസിന് വേണ്ടിയാണ് ഇദ്ദേഹം ആഴ്ചയിൽ രണ്ട് ദിവസം ആശുപത്രിയിൽ നിന്ന് മുങ്ങുന്നതെന്നാണ് ജനകീയാരോഗ്യ വേദി കൺവീനർ എസ്. ശിവസുബ്രഹ്മണ്യൻ നൽകിയ പരാതിയിൽ പറയുന്നത്. ഇത് കൂടാതെ ഒപികളിൽ നിന്നും ഡോക്ടർമാർ വ്യാപകമായി മുങ്ങി നടക്കുന്നതായും പരാതിയിൽ പറയുന്നു.
കാഷ്വാലിറ്റികളുടെ ചുമതല അസോസിയേറ്റ് പ്രഫസർമാർക്കാണെങ്കിലും ഒരിക്കൽ പോലും അവർ ഡ്യൂട്ടി നോക്കാറില്ലെന്നും വാട്സ് ആപ്പ് വഴിയാണ് അത്യാവശ്യ കേസുകളിൽ ചികിത്സാ നിർദ്ദേശം നൽകുന്നതെന്നും പരാതിയുണ്ട്. സർക്കാർ ഏറ്റെടുത്ത ശേഷം നൂറുകണക്കിന് രോഗികളാണ് ഒപികളിലേക്ക് അധികമായി എത്തുന്നത്. ജൂണിയർ ഡോക്ടർമാരാണ് ഭൂരിഭാഗം ഒ പികളിലും രോഗികളെ പരിശോധിക്കുന്നത്. ഇതു കൂടാതെ ഇവിടെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ മെല്ലെപ്പോക്ക് നയമാണ് പിൻതുടരുന്നതെന്ന ആക്ഷേപവും ശക്തമാണ്. നിസാര കാര്യങ്ങൾക്കു പോലും രോഗികളോടും ബന്ധുക്കളോടും തട്ടിക്കയറുന്ന ഇവർ ഡിസ്ചാർജ് ബിൽ പോലും കാരണമാല്ലാതെ വൈകിക്കുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications