കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

കണ്ണൂർ ഗവ.മെഡിക്കൽ കോളേജിനെതിരെ വിജിലൻസിൽ പരാതി: ആരോപണങ്ങൾ ഇങ്ങനെ...

  • By Desk
Google Oneindia Malayalam News

കണ്ണൂർ: സർക്കാർ ഏറ്റെടുത്ത ശേഷം പരിയാരത്ത് സ്ഥിതി ചെയ്യുന്ന കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ പ്രവർത്തനം തോന്നുംപടിയായെന്ന പരാതിയുമായി രോഗികളും മനുഷ്യാവകാശ പ്രവർത്തകരും. 'തോന്നും പോലെ ജോലി ചെയ്യുന്ന ഡോക്ടർമാരും ജീവനക്കാരും ആക്സിഡന്റ് കേസുകൾ പോലും ഗൗരവത്തോടെ പരിഗണിക്കുന്നില്ല. ഇതു കാരണം കഴുത്തറപ്പൻ ഫീസ് വാങ്ങുന്ന സ്വകാര്യ ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടിലാണ് രോഗികൾ മിക്കപ്പോഴും സ്ഥലത്തില്ലാത്ത സീനിയർ ഡോക്ടർമാർ ജൂനിയർ ഡോക്ടർമാർക്ക് വാട്സ്ആപ്പിലൂടെയാണ് ചികിത്സ പറഞ്ഞു കൊടുക്കുന്നതെന്നും ആരോപണമുയർന്നിട്ടുണ്ട്. ഇതു ചികിത്സാ പിഴവുകൾ വർധിക്കാൻ ഇടയാക്കുന്നുവെന്നാണ് രോഗികളുടെയും ബന്ധുക്കളുടെയും പരാതി.

അയോധ്യയിൽ ശ്രേഷ്ഠമായ ക്ഷേത്രം പണിയണമെന്ന് സർക്കാരിനോട് വിഎച്ച്പി: ഇന്നത്തെ ദിനം സന്തോഷത്തിന്റേത്!അയോധ്യയിൽ ശ്രേഷ്ഠമായ ക്ഷേത്രം പണിയണമെന്ന് സർക്കാരിനോട് വിഎച്ച്പി: ഇന്നത്തെ ദിനം സന്തോഷത്തിന്റേത്!

മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വകുപ്പു മേധാവിത്തായ പ​ല ഉ​ന്ന​ത​രും ഡ്യൂ​ട്ടി സ​മ​യ​ത്ത് മു​ങ്ങു​ന്ന​താ​യി വി​ജി​ല​ൻ​സി​ൽ മനുഷ്യാവകാശ പ്രവർത്തകൻ പരാതി നൽകിയിട്ടുണ്ട്. ആ​ഴ്ച​യി​ൽ ര​ണ്ട് ത​വ​ണ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ളം വ​ഴി തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പോ​കു​ന്ന ഒ​രു ഉ​ന്ന​ത​ൻ സ​ർ​ക്കാ​ർ വാ​ഹ​നം ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.​ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് ഉ​ന്ന​ത​നെ​യും കൊ​ണ്ടു പോ​കു​ന്ന ഔ​ദ്യോ​ഗി​ക വാ​ഹ​നം പി​റ്റേ​ന്ന് അ​ദ്ദേ​ഹം തി​രി​കെ വ​രു​മ്പോ​ൾ പ​ഴ​യ​ങ്ങാ​ടി റെ​യി​ൽ​വെ സ്റ്റേ​ഷ​നി​ലേ​ക്കും ഓ​ടു​ന്നു​ണ്ട്.

kannurmedicalcollege

സ്വ​കാ​ര്യ പ്രാ​ക്ടീ​സി​ന് വേ​ണ്ടി​യാ​ണ് ഇ​ദ്ദേ​ഹം ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മു​ങ്ങു​ന്ന​തെ​ന്നാ​ണ് ജ​ന​കീ​യാ​രോ​ഗ്യ വേ​ദി ക​ൺ​വീ​ന​ർ എ​സ്. ശി​വ​സു​ബ്ര​ഹ്മ​ണ്യ​ൻ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നത്. ഇ​ത് കൂ​ടാ​തെ ഒ​പി​ക​ളി​ൽ നി​ന്നും ഡോ​ക്ട​ർ​മാ​ർ വ്യാ​പ​ക​മാ​യി മു​ങ്ങി ന​ട​ക്കു​ന്ന​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു.

കാ​ഷ്വാ​ലി​റ്റി​ക​ളു​ടെ ചു​മ​ത​ല അ​സോ​സി​യേ​റ്റ് പ്ര​ഫ​സ​ർ​മാ​ർ​ക്കാ​ണെ​ങ്കി​ലും ഒ​രി​ക്ക​ൽ പോ​ലും അ​വ​ർ ഡ്യൂ​ട്ടി നോ​ക്കാ​റി​ല്ലെ​ന്നും വാ​ട്സ് ആ​പ്പ് വ​ഴി​യാ​ണ് അ​ത്യാ​വ​ശ്യ കേ​സു​ക​ളി​ൽ ചി​കി​ത്സാ നി​ർ​ദ്ദേ​ശം ന​ൽ​കു​ന്ന​തെ​ന്നും പ​രാ​തി​യു​ണ്ട്. സ​ർ​ക്കാ​ർ ഏ​റ്റെ​ടു​ത്ത ശേ​ഷം നൂ​റു​ക​ണ​ക്കി​ന് രോ​ഗി​ക​ളാ​ണ് ഒ​പി​ക​ളി​ലേ​ക്ക് അ​ധി​ക​മാ​യി എ​ത്തു​ന്ന​ത്.​ ജൂ​ണി​യ​ർ ഡോ​ക്ട​ർ​മാ​രാ​ണ് ഭൂ​രി​ഭാ​ഗം ഒ ​പി​ക​ളി​ലും രോ​ഗി​ക​ളെ പ​രി​ശോ​ധി​ക്കു​ന്ന​ത്. ഇതു കൂടാതെ ഇവിടെ വിവിധ വകുപ്പുകളിൽ ജോലി ചെയ്യുന്ന ജീവനക്കാർ മെല്ലെപ്പോക്ക് നയമാണ് പിൻതുടരുന്നതെന്ന ആക്ഷേപവും ശക്തമാണ്. നിസാര കാര്യങ്ങൾക്കു പോലും രോഗികളോടും ബന്ധുക്കളോടും തട്ടിക്കയറുന്ന ഇവർ ഡിസ്ചാർജ് ബിൽ പോലും കാരണമാല്ലാതെ വൈകിക്കുകയാണെന്ന ആക്ഷേപവും വ്യാപകമാണ്.

English summary
Complaint in Vigilence against Kannur Medical college
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X