മട്ടന്നൂരില്‍ വഖഫ് ബോര്‍ഡിനെ മറികടന്ന് പള്ളി നിര്‍മിച്ചതില്‍ ക്രമക്കേടെന്ന് പരാതി: കേസെടുത്ത് പോലീസ്
മട്ടന്നൂര്‍: വഖഫ് ബോര്‍ഡിനെ മറികടന്ന് മട്ടന്നൂര്‍ ജുമാമസ്ജിദ് കമ്മിറ്റി നടത്തിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വഴി കോടികള്‍ തട്ടിയെന്ന് ആരോപണം. സംഭവത്തിൽ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ് നേതാക്കളായ ഭാരവാഹികള്‍ക്കെതിരെ പോലീസ് കേസെടുത്തു. മട്ടന്നൂര്‍ ജുമാ മസ്ജിദ് കമ്മിറ്റി മുന്‍ പ്രസിഡന്റും മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറിയുമായ അബ്ദുറഹിമാന്‍ കല്ലായി, നിലവിലെ പ്രസിഡന്റും കോണ്‍ഗ്രസ് നേതാവുമായ എം.സി. കുഞ്ഞമ്മദ്, ജനറല്‍ സെക്രട്ടറിയും മുസ്ലിംലീഗ് നേതാവുമായ യു. മഹറൂഫ് എന്നിവര്‍ക്കെതിരെയാണ് മട്ടന്നൂര്‍ പൊലീസ് കേസെടുത്തത്.

കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റും മട്ടന്നൂര്‍ നഗരസഭാ കൗണ്‍സിലറുമായിരുന്നു എം.സി. കുഞ്ഞമ്മദ് വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണപ്രവൃത്തിയില്‍ കോടികളുടെ വെട്ടിപ്പ് നടന്നതായാണ് ആരോപണമുയര്‍ന്നത്. മൂന്നു കോടിയോളം രൂപ ചെലവുവരുന്ന നിര്‍മാണപ്രവൃത്തിക്ക് പത്തുകോടിയോളം രൂപയുടെ കണക്കുണ്ടാക്കിയതായാണ് പരാതി. 2011 മുതല്‍ 2018 വരെ മട്ടന്നൂര്‍ മഹല്ല് മുസ്ലിം ജമാഅത്ത് കമ്മിറ്റിയുടെ പ്രസിഡന്റ് അബ്ദുറഹിമാന്‍ കല്ലായിയും ജനറല്‍ സെക്രട്ടറി എം.സി. കുഞ്ഞമ്മദുമായിരുന്നു. ഈ കാലയളവിലാണ് പള്ളി പുനര്‍നിര്‍മാണം നടന്നത്.
വഖഫ് ബോര്‍ഡിന്റെ അനുമതിയില്ലാതെ നടത്തിയ നിര്‍മാണപ്രവര്‍ത്തനം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് വിശദീകരണം ആവശ്യപ്പെട്ടപ്പോള്‍ അറ്റകുറ്റപ്പണിയാണ് നടത്തിയതെന്നായിരുന്നു മറുപടി. നിലവിലുള്ള കെട്ടിടം പൊളിച്ചുമാറ്റുന്നതിന് 8.80 ലക്ഷം രൂപയും പുതിയ കെട്ടിടം നിര്‍മിച്ചതിന് 9.78 കോടി രൂപയും ചെലവഴിച്ചതായാണ് കണക്കുണ്ടാക്കിയത്. പല സാധനങ്ങള്‍ വാങ്ങിയതിനും ബില്‍ ചേര്‍ത്തിട്ടില്ലെന്നും കണക്കില്‍ കാണിച്ച പല നിര്‍മാണപ്രവര്‍ത്തനങ്ങളും നടന്നിട്ടില്ലെന്നും വ്യക്തമായിട്ടുണ്ട്. ഷോപ്പിങ് കോംപ്ലക്സില്‍ മുറികള്‍ക്കായി വാങ്ങിയ പണവും കൈക്കലാക്കി. ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണത്തിനായി അഞ്ചു കോടി രൂപ കടം വാങ്ങാന്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു. ലേലംചെയ്ത് കിട്ടുന്ന തുകയില്‍നിന്ന് അഞ്ചു കോടി കഴിച്ച് ബാക്കി വന്ന തുക വീതം വച്ചെടുക്കുകയായിരുന്നുവെന്നും പൊലിസില്‍ നല്‍കിയ പരാതി. എന്നാല്‍ ആരോപണത്തിന് പിന്നില്‍ പള്ളികമ്മിറ്റിയിലെയും മുസ്‌ലിം ലീഗിലെയും വിഭാഗീയതയാണന്ന വാദവും ഉയര്‍ന്നുവന്നിട്ടുണ്ട്.












Click it and Unblock the Notifications