കണ്ണൂര്‍ വാർത്തകൾക്ക്
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
Oneindia App Download

അഴിമതി ആരോപണം ഉന്നയിച്ചു: ബിജെപി ബൂത്ത് പ്രസിഡന്റിന്റെ വീടിന് നേരെ ബോംബെറിഞ്ഞതായി പരാതി

  • By Desk
Google Oneindia Malayalam News

ഇരിട്ടി: ഇരിട്ടിയിൽ അഴിമതി ആരോപണത്തെ തുടർന്നുണ്ടായ വിവാദങ്ങൾ ബോംബെറിലെത്തി. സംസ്ഥാനത്ത് തന്നെ ഏറ്റവും മികച്ച പ്രവർത്തനമികവിനുള്ള നിരവധി അംഗീകാരങ്ങൾ ലഭിച്ച പായം ഗ്രാമ പഞ്ചായത്തിനെതിരെയാണ് ആരോപണം ഉയർന്നത്. ഇതോടെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങൾ നിലനിൽക്കവെ രേഖകൾ സഹിതം വാർത്താ സമ്മേളനം നടത്തിയ ബിജെപി പ്രവർത്തകന്റെ വീടിനു നേരെ ബോംബേറ് നടന്നത് സ്ഥിതി സംഘർഷകാത്മകമാക്കിയിട്ടുണ്ട്.

എസ്എസ്എല്‍എസി: നിശ്ചയദാര്‍ഢ്യമുള്ള സര്‍ക്കാരുണ്ടെന്ന് അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു', അഭിനന്ദനംഎസ്എസ്എല്‍എസി: നിശ്ചയദാര്‍ഢ്യമുള്ള സര്‍ക്കാരുണ്ടെന്ന് അവര്‍ക്ക് വിശ്വാസമുണ്ടായിരുന്നു', അഭിനന്ദനം

ഇരിട്ടി റൂറൽ സർവീസ് സഹകരണ ബാങ്ക് ഏജന്റ് മരണമടഞ്ഞ വയോധികയുടെ വ്യാജ ഒപ്പിട്ടു തട്ടിയെടുത്ത സംഭവം വാർത്താ സമ്മേളനത്തിലൂടെ പുറത്തുവിട്ട ബിജെപി പ്രവർത്തകന്റെ വീടിന് നേരെയാണ് ബോംബെറിഞ്ഞതായാണാത് പരാതി. ഇരിട്ടി പായം പഞ്ചായത്തിലെ അള പ്രയിൽ ബിജെപി ബൂത്ത് പ്രസിഡന്റ് സരീഷിന്റെ വീടിന് നേരെയാണ് തിങ്കളാഴ്ച്ച രാത്രി പതിനൊന്നരയോടെ ഒരു സംഘമാളുകൾ ബോംബെറിഞ്ഞത്.

 kannur-map-1

Recommended Video

cmsvideo
LDF says a big no to Jose k Mani | Oneindia Malayalam

എന്നാൽ വീടിന് മുൻപിൽ വെച്ച് ബോംബ് പൊട്ടിയതിനാൽ വീടിന് നാശനഷ്ടങ്ങളൊന്നും സംഭവിച്ചിട്ടില്ലെന്ന് സരീഷ് പറഞ്ഞു.സംഭവമറിഞ്ഞ് ഇരിട്ടി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ബോംബ് പൊട്ടുന്ന ശബ്ദം കേട്ട് വീട്ടുകാർ പുറത്തിറങ്ങുമ്പോഴെക്കും അക്രമികൾ രക്ഷപ്പെട്ടതായി സരീഷ് പറഞ്ഞു. സംഭവസ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തി. ഈ മേഖലയിൽ ബോംബു ഒളിപ്പിച്ചു വെച്ചിട്ടുണ്ടെന്ന പരാതിയുയർന്നതിനെ തുടർന്ന് വ്യാപകമായ തെരച്ചിൽ നടത്തുമെന്ന് പൊലീസ് അറിയിച്ചു.

സരീഷിന്റെ അടുത്ത ബന്ധുവാണ് പെൻഷൻ തട്ടിപ്പിനിരയായ പരേതയായ അള പ്രയിലെ കൗസു. ഇവരുടെ ക്ഷേമ പെൻഷൻ കളക്ഷൻ ഏജന്റും ജനാധിപത്യ മഹിളാ അസോസിയേഷൻ ജില്ലാ കമ്മിറ്റിയംഗവും മന്ത്രി കെ കെ ശൈലജയുടെ അമ്മയുടെ അനുജത്തിയുടെ മകളുമായ സ്വപ്ന അശോകൻ തട്ടിയെടുത്തുവെന്ന ആരോപണം ഉന്നയിച്ചതിനെ തുടർന്നാണ് തന്റെ വീടിനു നേരെ ബോംബേറുണ്ടായതെന്നാണ് സരീഷ് പറയുന്നത്. സംഭവത്തിൽ ബിജെപി നേതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ബിജെപി ജില്ലാ പ്രസിഡന്റ് എൻ ഹരിദാസ് ഉൾപ്പെടെയുള്ള നേതാക്കൾ സ്ഥലം സന്ദർശിച്ചു.

കഴിഞ്ഞ ദിവസം സാമുഹ്യ പെ​ന്‍​ഷ​ന്‍ വി​ത​ര​ണ​ത്തി​ലെ ക്ര​മ​ക്കേ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട് പാ​യം പ​ഞ്ചാ​യ​ത്തി​നെ​തി​രേ​യും പാ​ർ​ട്ടി​യു​ടെ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള ഇ​രി​ട്ടി റൂ​റ​ൽ സ​ഹ ബാ​ങ്കി​നെ​തി​രേ​യും കോ​ണ്‍​ഗ്ര​സും ബി​ജെ​പി​യും ന​ട​ത്തു​ന്നത് വ്യാജ പ്രചാരണമാണെന്ന് ആരോപിച്ച്സി​പി​എം ഇ​രി​ട്ടി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​രി​ട്ടി​യി​ല്‍ പ്ര​തി​ഷേ​ധ​സ​ദ​സ് സം​ഘ​ടി​പ്പി​ച്ചിരുന്നു. സി​പി​എം ജി​ല്ലാ​സെ​ക്ര​ട്ട​റി എം വി. ജ​യ​രാ​ജ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​സ്ഥാ​ന​ത്തു​ത​ന്നെ മാ​തൃ​കാ​പ​ര​മാ​യ പ്ര​വ​ര്‍​ത്ത​നം ന​ട​ത്തു​ന്ന പ​ഞ്ചാ​യ​ത്തി​നെ അ​പ​കീ​ര്‍​ത്തി​പ്പെ​ടു​ത്താ​നു​ള്ള ഗൂ​ഢ​ശ്ര​മ​ത്തെ രാ​ഷ്ട്രീ​യ​പ​ര​മാ​യി നേ​രി​ടു​മെ​ന്ന് ജയരാജൻ പറഞ്ഞു. വരും ദിനങ്ങളിലും തങ്ങളുടെ നിലപാട് വ്യക്തമാകുന്നതിനായി സിപിഎം പായം പഞ്ചായത്തിന്റെ വിവിധ മേഖലയിൽ പ്രതിഷേധ സദസ് സംഘടിപ്പിക്കുന്നുണ്ട്. ആരോപണ വിധേയയായ വനിതാ നേതാവിനെ സിപിഎം നിയന്ത്രണത്തിലുള്ള ഇരിട്ടി റൂറൽ ബാങ്കിൽ നിന്നും കലക്ഷൻ ഏജന്റ് ജോലിയിൽ നിന്നും പുറത്താക്കായിരുന്നു. ഇവർക്കെതിരെ വഞ്ചനാകുറ്റത്തിന് ഇരിട്ടി പോലീസ് കേസെടുത്തിട്ടുമുണ്ട്.

English summary
Complaint over bomb hurls against BJP leader's house
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X