Get Updates
Get notified of breaking news, exclusive insights, and must-see stories!

ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ ഇരിക്കൂറിനെ കുരുതിക്കളമാക്കുന്നു

ഇരിക്കൂര്‍: ടിപ്പര്‍ ലോറികളുടെ മരണപ്പാച്ചില്‍ കാരണം കണ്ണൂരിലെ മലയോരമേഖലയിലെ ഇരിക്കൂറിലെ ജനങ്ങള്‍ പരിഭ്രാന്തിയില്‍. ഒരാഴ്ച്ചയ്ക്കിടെ നടന്ന രണ്ട് അപകടങ്ങള്‍ ഇരിക്കൂറിനെ നടുക്കിയിരിക്കുകയാണ്. ഒരാഴ്ച്ച മുന്‍പ് വാഹനാപകടത്തില്‍ ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ അമിത വേഗതയില്‍ വന്ന ടോറസ് ലോറി ഇടിക്കുകയും പിറകില്‍ ഉണ്ടായിരുന്ന ബൈക്ക് യാത്രിക എ.പി.താഹിറ അതിദാരുണമായി മരണമടയുകയും ചെയ്തിരുന്നു. അന്നേ ദിവസം തന്നെ ഇരിക്കൂര്‍ നിലാമുറ്റത്ത് വെച്ച് ലോറിയുമായി ബൈക്ക് കൂട്ടിയിടിക്കുകയും ബൈക്ക് യാത്രികന് ഗുരുതരമായ പരിക്കേല്‍ക്കുകയും ചെയ്തു.

ടിപ്പര്‍ ലോറികളുടെ അമിതവേഗതയാണ് ഈ അപകടങ്ങള്‍ക്കെല്ലാം കാരണമാകുന്നതെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ഒരു മാസം മുമ്പ് ചൂളിയാട് കടവില്‍ ടിപ്പര്‍ ലോറിയിടിച്ച് വിദ്യാര്‍ഥി മരിച്ചതിന്റെ വേദനമാറും മുന്‍പാണ് തൊട്ടടുത്ത ഇരിക്കൂര്‍ ടൗണില്‍ വലിയ രണ്ട് അപകടങ്ങള്‍ സംഭവിച്ചത്. രണ്ട് സ്ഥലത്തും അപകടങ്ങള്‍ക്കിടയാക്കിയത് ക്വാറികളില്‍ നിന്നുള്ള ലോറികളുടെ അമിത വേഗമാണെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. രാവിലെ 8.30 മുതല്‍ 10 വരെ യും വൈകിട്ട് 3.30 മുതല്‍ 5 വരെ യും വിദ്യാര്‍ഥികളുടെ സുരക്ഷ മുന്‍നിര്‍ത്തി ഓടാന്‍ അനുമതി.

lorry

പരീക്ഷയില്ലാത്തതിനാല്‍ ഇതിന് മുന്‍പ് പരമാവധി ലോഡ് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോ റികളുടെ ഓട്ടം. ദിവസവും നൂറിലേറെ ടിപ്പര്‍ ലോറികളാണ് ഇരിക്കൂര്‍ വഴി ഓടുന്നത്. മിക്ക മദ്രസകളും രാവിലെ 6.30 മുതല്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഈ സമയം മുതല്‍ ഇത്തരം ലോറികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്. ഇരിക്കൂര്‍ ഹൈസ്‌കൂള്‍ റോഡിലൂടെ സ്‌കൂള്‍ സമയത്ത് ടിപ്പര്‍ ലോറികള്‍ക്ക് പ്രവേശനമില്ലാത്തതിനാല്‍ പട്ടീല്‍, മാമാനം കല്യാട് റോഡുകളിലൂടെയാണ് ഭാരമുള്ള കല്ലും വണ്ടി പോകുന്നത്. ഇത് സ്‌കൂള്‍ ബസ്സിനും നടന്ന് പോകുന്ന സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അപകട ഭീഷണിയായിരിക്കുകയാണ്.

ഇരിട്ടി- തളിപ്പറമ്പ് അന്തര്‍സംസ്ഥാന പാതയിലെ റോഡ് നവീകരണത്തിന്റെ ഭാഗമായി പുതുതായി ടാറിങ് നടത്തുകയും വീതി കൂട്ടുകയും ചെയ്തിരുന്ന സമയത്ത് നിലവില്‍ ഇരിക്കൂര്‍ ടൗണിന്റെ ഹൃദയഭാഗത്ത് ഉണ്ടായിരുന്ന സീബ്രാലൈന്‍ പുനഃസ്ഥാപിക്കാത്തത് കാരണം സ്‌കൂള്‍ വിദ്യാര്‍ഥികളും പൊതുജനങ്ങളും ജീവന്‍ പണയം വച്ചാണ് റോഡിനു കുറുകെ കടക്കുന്നത്. തലങ്ങും വിലങ്ങും വാഹനങ്ങള്‍ ചീറിപ്പായുന്ന ഈറോഡില്‍ അപകടങ്ങള്‍ ഒഴിവാകുന്നത് ഭാഗ്യംകൊണ്ട് മാത്രമാണ്.

അടിയന്തരമായി ഇരിക്കൂര്‍ ടൗണിലെ ചവിടികുന്ന് റോഡിനു സമാന്തരമായി സീബ്രാലൈന്‍ വരച്ച് വിദ്യാര്‍ഥികളുടെയും പൊതുജനങ്ങളുടെയും സുരക്ഷ ഉറപ്പാക്കാന്‍ ബന്ധപ്പെട്ട അധികാരികള്‍ നടപടി കൈക്കൊള്ളണമെന്നും ഇരിക്കൂര്‍ പാലം മുതല്‍ ബസ്സ്റ്റാന്റ് വരെയുള്ള സ്ഥലത്തെ അപകട സാധ്യതയുള്ള സ്ഥലങ്ങളില്‍ ബാരിക്കേഡ് സ്ഥാപിക്കണമെന്നും പ്രദേശവാസികള്‍ പൊലിസിനോട് ആവശ്യപ്പെട്ടു.

ഇരിക്കൂര്‍ പാലം മുതല്‍ ബസ്സ്റ്റാന്റ് വരെയുള്ള സ്ഥലത്ത് കാല്‍നടയാത്രക്കാരന് നടന്ന് പോകാന്‍ പോലും കഴിയാത്ത നിലയില്‍ അലക്ഷ്യമായി അനധികൃതമായി വാഹനങ്ങള്‍ നിര്‍ത്തിയിട്ടിരിക്കുന്നു.വാഹന പാര്‍ക്കിംഗിന് ഇരിക്കൂറില്‍ മതിയായ സൗകര്യമില്ലാത്തതും ഉള്ള പരിമിതമായ സ്ഥലത്ത് ടാക്‌സി വാഹനങ്ങള്‍ കുട്ടത്തോടെ നിര്‍ത്തിയിട്ടിരിക്കുന്നതും ബസ്സുകള്‍ റോഡിന്റെ നടുവില്‍ തന്നെ നിര്‍ത്തുന്നതും പിന്നാലെ വരുന്ന ചെറുതും വലുതുമായ വാഹനങ്ങള്‍ മറികടക്കാന്‍ ശ്രമിക്കുന്നതും അപകടങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇരുവശങ്ങളില്‍ നിന്നും അസഹ്യമായ ശബ്ദത്തില്‍ ഹോണ്‍ മുഴക്കുന്നത് കടക്കാര്‍ക്കും നാട്ടുകാര്‍ക്കും വളരെയേരെ ശല്യവുമുണ്ടാക്കുന്നു. വെള്ളിയാഴ്ച്ചകളില്‍ പ്രാര്‍ത്ഥനക്ക് വരുന്നവര്‍ക്ക് വാഹന പാര്‍ക്കിംഗ് ചെയ്യാന്‍ സ്ഥലമില്ലാത്തതിനാല്‍ അവരും റോഡ് സൈഡ് തന്നെയാണ് ആശ്രയിക്കുന്നുത്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+