Get Updates
Get notified of breaking news, exclusive insights, and must-see stories!

മട്ടന്നൂരിൽ ലോറി ഡ്രൈവറെ വടി വാൾകാട്ടി മൊബൈൽ ഫോൺ കവർന്നു

മട്ടന്നൂർ:​ കണ്ണൂർ ജില്ലയിൽ വഴിയാത്രക്കാരെ കൊള്ളയടിക്കുന്ന സംഘം പെരുകുന്നു. രാത്രി കാലങ്ങളിൽ നഗരങ്ങളിലും പ്രധാന റോഡുകളിലും തമ്പടിച്ചാണ് ഇവർ കവർച്ചയും പിടിച്ചുപറിയും നടത്തുന്നത്. മട്ടന്നൂർ - ഇരിട്ടി റോഡിലെ ചാ
വ​ശേ​രി​യി​ൽ വ​ടി വാ​ളു​മാ​യെ​ത്തി​യ യു​വാ​വ് ലോ​റി തടഞ്ഞ് ഡ്രൈ​വ​റു​ടെ മൊ​ബൈ​ൽ ഫോ​ൺ ക​വ​ർ​ന്നു. വ്യാഴാഴ്ച്ച പു​ല​ർ​ച്ചെ നാ​ലോ​ടെ ചാ​വ​ശേ​രി പി. കെ കാ​ദ​ർ കു​ട്ടി മെ​മ്മോ​റി​യ​ൽ എ​ൽ​പി സ്കൂ​ളി​ന് മു​ന്നി​ലാ​യി​രു​ന്നു കവർച്ച.

ചാ​വ​ശേ​രി യൂ​ണി​റ്റി ട്രേ​ഡേ​ഴ്സി​ലേ​ക്ക്കോ​യ​മ്പ​ത്തൂ​രി​ൽ നി​ന്നു സാ​ധ​ന​ങ്ങ​ളു​മാ​യെ​ത്തി​യ നാ​ഷ​ണ​ൽ പെ​ർ​മി​റ്റ് ലോ​റി ഡ്രൈ​വ​ർ കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി ന​സീ​ർ അ​ഹ​മ്മ​ദി​ന്റെ വി​ല പി​ടി​പ്പു​ള്ള മൊ​ബൈ​ൽ ഫോ​ണാ​ണ് ക​വ​ർ​ന്ന​ത്. അന്നേ ദിവസം. പു​ല​ർ​ച്ചെ​യെത്തിയ ലോ​റി ചരക്കിറക്കാനായി ക​ട​യ്ക്ക് മു​ന്നി​ൽ നി​ർ​ത്തി​യി​ട്ട​താ​യി​രു​ന്നു. വ​ടി​വാ​ളു​മാ​യെ​ത്തി​യ യു​വാ​വ് യൂ​നി​റ്റി ട്രേ​ഡേ​ഴ്സി​ന്‍റെ മു​ൻ​വ​ശ​ത്തെ സി ​സി ടി​വി കാ​മ​റ വാ​ൾ ഉ​പ​യോ​ഗി​ച്ച് പൊ​ളി​ക്കു​ക​യും ലോ​റി​യി​ൽ നി​ന്ന് മൊ​ബൈ​ൽ ഫോ​ൺ എ​ടു​ത്ത് ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

 kannur-map-18-14742001

ഇതു തടയാൻ ചെന്ന ഡ്രൈ​വ​റെ വ​ടി വാ​ൾ കാ​ണി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യും പ​റ​യു​ന്നു. സംഭവത്തിൽ യൂ​നി​റ്റി ട്രേ​ഡേ​ഴ്സ് ഉ​ട​മ മ​ട്ട​ന്നൂ​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കിയിട്ടുണ്ട്. പോലീസ് അന്വേഷണമാരംഭിച്ചിട്ടുണ്ട്. മറ്റൊരു സിസിടിവി ക്യാമറയിൽ പ്രതിയുടെ ചിത്രം വ്യക്തമായിട്ടുണ്ടെന്നും ഇയാളെ ഉടൻ പിടികൂടുമെന്നും പൊലിസ് അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+